Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമോദി പെരുമാറ്റച്ചട്ടം...

മോദി പെരുമാറ്റച്ചട്ടം ലംഘിച്ചു; പരാതി നൽകുമെന്ന്​ മമത

text_fields
bookmark_border
മോദി പെരുമാറ്റച്ചട്ടം ലംഘിച്ചു; പരാതി നൽകുമെന്ന്​ മമത
cancel

ന്യൂഡൽഹി: ഉപഗ്രഹവേധ മിസൈൽ വിജയകരമായി പരീക്ഷിച്ചുവെന്ന പ്രഖ്യാപനത്തോടെ പ്രധാനമന്ത്രി നരേന്ദ്രമോദി തെരഞ്ഞ െടുപ്പ്​ പെരുമാറ്റച്ചട്ട ലംഘനം നടത്തിയെന്ന്​ പശ്​ചിമബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ്​ നേതാവുമായ മമത ബാനർജി. തിരക്ക്​ പിടിച്ച്​ ഇങ്ങനെയൊരു പ്രഖ്യാപനം നടത്തേണ്ട ആവശ്യമുണ്ടായിരുന്നില്ല. മുങ്ങുന്ന ബി.ജെ.പിക്ക്​ ഓക്​സിജൻ നൽകുകയാണ്​ പ്രഖ്യാപനത്തിലൂടെ മോദി ലക്ഷ്യമിടുന്നത്​. ഇതിനെതിരെ തെരഞ്ഞെടുപ്പ്​ കമീഷന്​ പരാതി നൽകുമ െന്നും മമത വ്യക്​തമാക്കി.

ഇന്നത്തെ പ്രഖ്യാപനം വെറുമൊരു രാഷ്​ട്രീയനാടകം മാത്രമാണ്​. രാജ്യത്തിൻെറ പുരോഗതി രാഷ്​ട്രീയ നേട്ടങ്ങൾക്കായി മോദി ഉപയോഗിക്കുകയാണ്​. ഉപഗ്രഹവേധ മിസൈൽ വികസിപ്പിച്ചതിൻെറ ക്രെഡിറ്റ്​ മോദി അടിച്ചെടുക്കാൻ ശ്രമിക്കുന്നു​. രാജ്യത്തെ ശാസ്​ത്രജ്ഞർക്കാണ്​​ ഇതിൻെറ ക്രെഡിറ്റ്​ നൽകേണ്ടതെന്നും മമത പറഞ്ഞു.

ചാ​ര ഉപഗ്രഹങ്ങളെ ആക്രമിച്ച്​ വീഴ്​ത്തുന്നതിനുള്ള ശേഷി ഇന്ത്യ കൈവരിച്ചുവെന്ന്​ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന്​ അറിയിച്ചിരുന്നു. ഇന്ത്യ ബഹിരാകാശത്ത്​ വൻ നേട്ടം കൈവരിച്ചിരിക്കുന്നു. ഉപഗ്രഹങ്ങളെ ആക്രമിച്ചു വീഴ്​ത്താൻ കഴിവുള്ള ഉപഗ്രഹവേധ മിസൈൽ ഇന്ത്യ വിജയകരമായി പരീക്ഷിച്ചതായും മോദി രാജ്യത്തെ അഭിസംബോധന ചെയ്​തുകൊണ്ട്​ വ്യക്​തമാക്കി.

അദ്വാനിയെ വിളിച്ചു; അവസ്ഥയിൽ ദുഃഖം -മമത
കൊൽക്കത്ത: മുതിർന്ന നേതാക്കളായ എൽ.കെ. അദ്വാനിക്കും മുരളി മനോഹർ ജോഷിക്കും ബി.​െജ.പിയിൽനിന്ന്​ കിട്ടിയ മോശം പരിചരണത്തിൽ ദുഃഖമുണ്ടെന്ന്​ പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. അദ്വാനിയുമായി ഫോണിൽ സംസാരിച്ചുവെന്ന്​ പറഞ്ഞ മമത അദ്ദേഹത്തി​​െൻറ ആരോഗ്യസ്ഥിതിയെക്കുറിച്ച്​ ആരാഞ്ഞു​െവന്നും കൂട്ടിച്ചേർത്തു.

വിളിച്ചതിൽ സന്തോഷമുണ്ടെന്ന്​ അദ്വാനി പറഞ്ഞതായും മമത സൂചിപ്പിച്ചു. സ്​ഥാപക നേതാക്കളെ ബി.ജെ.പി കൈകാര്യം ചെയ്യുന്ന രീതിയിൽ ദുഃഖമുണ്ട്​. അവരുടെ പാർട്ടിയുടെ ആഭ്യന്തര കാര്യമായതിനാൽ അധികം പറയുന്നില്ല. രാഷ്​ട്രീയ നേട്ടമുണ്ടാക്കാൻ ശ്രമിക്കുന്ന രാഷ്​ട്രീയ ചൗക്കീദാർമാരെക്കാൾ യഥാർഥ ചൗക്കീദാർമാരെ താൻ ബഹുമാനിക്കുന്നുവെന്നും അവർ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mamata BanerjeeTMCmalayalam news
News Summary - Mamata Banerjee Press statement-India news
Next Story