Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മമത ബാനർജി ഇന്ന് സോണിയ ഗാന്ധിയെ കാണും; യോഗം ഡൽഹിയിലെ സോണിയയുടെ വസതിയിൽ

text_fields
bookmark_border
മമത ബാനർജി ഇന്ന് സോണിയ ഗാന്ധിയെ കാണും; യോഗം ഡൽഹിയിലെ സോണിയയുടെ വസതിയിൽ
cancel

ന്യൂഡൽഹി: ത്രിണമൂൽ കോൺഗ്രസ് നേതാവും മുൻ പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി ചൊവ്വാഴ്ച വൈകുന്നേരം കോൺഗ്രസ് പാർലമെന്‍ററി പാർട്ടി ചെയർപേർസൺ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും. ഇൻഡ്യ മുന്നണി യോഗം ചേർന്നതിന്‍റെ തൊട്ടടുത്ത ദിവസമാണ് മമത- സോണിയ കൂടിക്കാഴ്ചയെന്നതും ശ്രദ്ധേയമാണ്.

ബംഗാളിൽ ടി.എം.സി നേരിട്ട കടുത്ത തോൽവി, നിലവിലെ മമതയുടെ രാഷ്ട്രീയ സ്ഥിതി എന്നിവയെല്ലാം ചർച്ചയായേക്കും. ഇന്നലെ ചേർന്ന ഇൻഡ്യ മുന്ണി യോഗം പാർട്ടികൾ തമ്മിൽ ഐക്യം നിലനിർത്തേണ്ടതിനെ കുറിച്ച് പറഞ്ഞു. മാത്രമല്ല, എസ്.ഐ.ആർ, സി.ബി.എസ്.ഇ പരീക്ഷ ക്രമക്കേട്, തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്തു. രണ്ട് മാസത്തിലൊരിക്കൽ പതിവായി മീറ്റിംഗുകൾ നടത്താൻ യോഗം തീരുമാനിച്ചിട്ടുണ്ട്. സോണിയ ഗാന്ധിയുടെ ന്യൂഡൽഹിയിലെ വസതിയിൽ വൈകുന്നേരം നാലുമണിയോടെയാകും മമത ബാനർജിയും സോണിയ ഗാന്ധിയും തമ്മിൽ യോഗം ചേരുക.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Mamata Banerjee Meets Sonia Gandhi
Next Story