Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകേന്ദ്ര ഫണ്ട്...

കേന്ദ്ര ഫണ്ട് തടഞ്ഞുവെക്കൽ: പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി മമത

text_fields
bookmark_border
കേന്ദ്ര ഫണ്ട് തടഞ്ഞുവെക്കൽ: പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി മമത
cancel

ന്യൂ​ഡ​ൽ​ഹി: ത​ട​ഞ്ഞു​വെ​ക്ക​​പ്പെ​ട്ട കേ​ന്ദ്ര ഫ​ണ്ടു​ക​ൾ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ​ശ്ചി​മ ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് എം.​പി​മാ​രു​ടെ സം​ഘ​ത്തോ​ടൊ​പ്പ​മാ​യി​രു​ന്നു മ​മ​ത​യു​ടെ മോ​ദി​യു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച.

പ്ര​ശ്‌​ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​ന് സം​സ്ഥാ​ന​ത്തി​ലെ​യും കേ​ന്ദ്ര​ത്തി​ലെ​യും ഉ​ദ്യോ​ഗ​സ്ഥ​ർ സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി നി​ർ​ദേ​ശി​ച്ച​താ​യി കൂ​ടി​ക്കാ​ഴ്ച​ക്ക് ശേ​ഷം ന​ട​ത്തി​യ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ മ​മ​ത പ​റ​ഞ്ഞു. മ​ഹാ​ത്മ​ഗാ​ന്ധി ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി ഫ​ണ്ട് ഉ​ൾ​പ്പെ​ടെ ത​ട​ഞ്ഞു​വെ​ക്കു​ന്ന​താ​യി ആ​രോ​പി​ച്ച് തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന വ്യാ​പ​ക​മാ​യി സ​മ​രം ന​ട​ത്തി​വ​രു​ക​യാ​ണ്. ഇ​തി​നി​ടെ​യാ​ണ് ഇ​ൻ​ഡ്യ മു​ന്ന​ണി യോ​ഗ​ത്തി​നാ​യി ഡ​ൽ​ഹി​യി​ലെ​ത്തി​യ മ​മ​ത പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യി ബു​ധ​നാ​ഴ്ച കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​ത്.

കേ​ന്ദ്ര ഫ​ണ്ട് ത​ട​ഞ്ഞു​വെ​ക്കു​ന്ന​തി​നെ​തി​രെ കേ​ര​ള​മ​ട​ക്കം പ്ര​തി​പ​ക്ഷ സം​സ്ഥാ​ന​ങ്ങ​ൾ നി​ര​ന്ത​രം പ്ര​തി​ഷേ​ധം ഉ​യ​ർ​ത്തു​ന്നു​ണ്ട്. ഡ​ൽ​ഹി സ​ർ​ക്കാ​റും ക​ഴി​ഞ്ഞ ദി​വ​സം കേ​ന്ദ്ര​ത്തെ വി​മ​ർ​ശി​ച്ച് രം​ഗ​ത്തു​വ​ന്നി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra ModiMamata Banerjeecentral funds
News Summary - Mamata Banerjee Meets PM Modi in Delhi to Discuss Bengal's Pending Dues
Next Story