Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഭവാനിപൂരിൽ മമത...

ഭവാനിപൂരിൽ മമത വിജയത്തിലേക്ക്; വോട്ടെണ്ണൽ കേന്ദ്രത്തിൽ സംഘർഷാവസ്ഥ

text_fields
bookmark_border
ഭവാനിപൂരിൽ മമത വിജയത്തിലേക്ക്; വോട്ടെണ്ണൽ കേന്ദ്രത്തിൽ സംഘർഷാവസ്ഥ
cancel

ന്യൂഡൽഹി: പശ്ചിമ ബംഗാളിൽ ശ്രദ്ധേയമായ മത്സരം നടക്കുന്ന ഭവാനിപൂരിൽ മുഖ്യമന്ത്രി മമതാബാനർജി വിജയത്തിലേക്ക്. ബി.ജെ.പി നേതാവും പ്രതിപക്ഷ നേതാവുമായി സുവേന്ദു അധികാരിയെ 7000ൽ വോട്ടിന് പിന്നിലാക്കിയാണ് മുന്നേറ്റം. എന്നാൽ മതയുടെ മുന്നേറ്റം ഉറപ്പിച്ചതോടെ വോട്ടെണ്ണൽ കേന്ദ്രത്തിനു മുന്നിൽ ബി.ജെ.പി പ്രവർത്തകർ തടിച്ചുകൂടി. ഇതിനിടെ മമതയുടെ കൗണ്ടിങ് ഏജന്റുമാരിൽ ഒരാളെ വോട്ടെണ്ണൽ കേന്ദ്രത്തിൽ നിന്ന് പറത്താക്കിയതായി ആരോപണം ഉയർന്നു. തുടർന്ന് മമത നേരിട്ട് വോട്ടെണ്ണൽ കേന്ദ്രത്തിലെത്തി. ഭവാനി പൂരിലെ വോട്ടെണ്ണൽ കേന്ദ്രമായ കൊൽക്കത്തയിലെ ലോർഡ് സിൻഹ റോഡിലുള്ള സഖാവത്ത് മെമ്മോറിയൽ ഗവ. ഗേൾസ് ഹൈസ്‌കൂളിലേക്ക് സുവേന്ദു അധികാരിയും എത്തിയിട്ടുണ്ട്. ഇതുവരെ ആറ് സീറ്റുകൾ ബിജെപിക്ക് അനുകൂലമായി പ്രഖ്യാപിച്ചു. ടി.എം.സി ഒരു സീറ്റ് നേടി. ഭവാനിപൂരിൽ ഫലം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. അതേ സമയം മമത ബാനർജി ഭബാനിപൂർ വോട്ടെണ്ണൽ കേന്ദ്രത്തിൽ പ്രവേശിച്ചയുടൻ ബി.ജെ.പി പ്രവർത്തകർ പുറത്ത് പ്രതിഷേധം ആരംഭിച്ചു.

ബി.ജെ.പിയും തിരഞ്ഞെടുപ്പ് കമ്മീഷനും തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്ന് ടി.എം.സി തിങ്കളാഴ്ച ആരോപിച്ചു. ഇതിനിടെ ബി.ജെ.പി ലീഡ് ചെയ്യുമ്പോഴും പ്രവർത്തകർ നിരാശരാവരുതെന്ന് മമത ആഹ്വാനം ചെയ്തു."ധൈര്യപ്പെടരുത്, സൂര്യാസ്തമയത്തിനുശേഷം നമ്മൾ വിജയിക്കും," അവർ പറഞ്ഞു.

"100-ലധികം സീറ്റുകളിൽ ഞങ്ങൾ മുന്നിലാണ്, അത് റിപ്പോർട്ട് ചെയ്യപ്പെടുന്നില്ല. എല്ലാം തെറ്റായി റിപ്പോർട്ട് ചെയ്യപ്പെടുന്നു. തിരഞ്ഞെടുപ്പ് കമ്മീഷൻ പൂർണ്ണമായും സ്വന്തം ഇഷ്ടപ്രകാരമാണ് പ്രവർത്തിക്കുന്നത്, കേന്ദ്ര സേനയും അവരോടൊപ്പമുണ്ട്. പൊലീസും കേന്ദ്ര സേനയ്‌ക്കൊപ്പം പ്രവർത്തിക്കുന്നു," മമത ബാനർജി ആരോപിച്ചു. ബി.ജെ.പിക്ക് ഗുണം ചെയ്യുന്നതിനുള്ള ഒരു തന്ത്രമായി പലയിടത്തും വോട്ടെണ്ണൽ നിർത്തിവച്ചിരിക്കുകയാണെന്നും അവർ ആരോപിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MamataWestbengalAssembly Elections 2026
News Summary - Mamata Banerjee leads with 7,184-vote margin over BJP
Next Story