Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഇന്നത്തെ ഇന്ത്യയുടെ നേതാ​വ്​ മമതയെന്ന്​ കോൺഗ്രസ്​ നേതാവ്​ കമൽനാഥ്​
cancel
Homechevron_rightNewschevron_rightIndiachevron_rightഇന്നത്തെ ഇന്ത്യയുടെ...

ഇന്നത്തെ ഇന്ത്യയുടെ നേതാ​വ്​ മമതയെന്ന്​ കോൺഗ്രസ്​ നേതാവ്​ കമൽനാഥ്​

text_fields
bookmark_border

ഭോപാൽ: പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ഏജൻസികളായ സി.ബി.ഐ, ഇ.ഡി എന്നിവയും ഉൾപെടെ എല്ലാ എതിരാളികളെയും പശ്​ചിമ ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുത്തിയ മമത ബാനർജിയാണ്​ രാജ്യത്തിന്‍റെ നേതാവെന്ന്​ ​മധ്യപ്രദേശ്​ മുൻ മുഖ്യമന്ത്രിയും കോൺഗ്രസ്​ നേതാവുമായ കമൽനാഥ്​. ''ഇന്നത്തെ ഇന്ത്യയുടെ നേതാവ്​ മമത ബാനർജിയാണ്​. തുടർച്ചയായ മൂന്നാം തവണയാണ്​ അവർ പശ്​ചിമ ബംഗാൾ മുഖ്യമന്ത്രിയാകുന്നത്​. തീർത്തും വ്യത്യസ്​തമായ നിയമസഭ തെരഞ്ഞെടുപ്പിൽ കടുത്ത മത്സരത്തിനൊടുവിലാണ്​ അവർ ഇവിടെ​െയത്തിയത്​''- കമൽനാഥ്​ പറഞ്ഞു. കേന്ദ്ര സർക്കാർ, പ്രധാനമന്ത്രി മോദി, അദ്ദേഹത്തിന്‍റെ മന്ത്രിമാർ, സി.ബി.ഐ, എൻഫോഴ്​സ്​മെന്‍റ്​ ഡയറക്​ടറേറ്റ്​, ആദായ നികുതി വകുപ്പ്​ എന്നിവക്കെതിരെയെല്ലാം അവർ പൊരുതി. എല്ലാവരെയും അവർ പടികടത്തുകയും ചെയ്​തെന്ന്​ അദ്ദേഹം തുടർന്നു. അതേ സമയം, 2024ലെ ലോക്​സഭ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രിക്കെതിരെ നിർത്തുമോയെന്ന മാധ്യമ​ പ്രവർത്തകരുടെ ചോദ്യത്തിന്​ അത്​ യു.പി.എ തീരുമാനിക്കു​െമന്നായിരുന്നു മറുപടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mamata BanerjeeKamal NathLeader Of the Country
News Summary - "Mamata Banerjee Is Leader Of Our Country Today": Congress's Kamal Nath
Next Story