Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഉണ്ണാ​തെയും...

ഉണ്ണാ​തെയും ഉറങ്ങാതെയും മമത സമരവേദിയിൽ

text_fields
bookmark_border
ഉണ്ണാ​തെയും ഉറങ്ങാതെയും മമത സമരവേദിയിൽ
cancel

കൊ​ൽ​ക്ക​ത്ത: രാ​ജ്യ​വും ഭ​ര​ണ​ഘ​ട​ന​യും സം​ര​ക്ഷി​ക്ക​പ്പെ​ടും​വ​രെ ത​​​െൻറ സ​ത്യ​ഗ്ര​ഹം തു​ട​രു​മെ​ന്ന്​ പ​ശ്ചി​മ ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി. ചി​ട്ടി ത​ട്ടി​പ്പു​കേ​സി​ൽ കൊ​ൽ​ക്ക​ത്ത ​െപാ​ലീ​സ്​ ക​മീ​ഷ​ണ​ർ രാ​ജീ​വ്​ കു​മാ​റി​നെ ചോ​ദ്യം ചെ​യ്യാ​നു​ള്ള സി.​​ബി.​െ​എ നീ​ക്ക​ത്തി​നെ​തി​രെ ധ​ർ​ണ ന​ട​ക്കു​ന്ന ന​ഗ​ര​ത്തി​ലെ ഹൃ​ദ​യ​ഭാ​ഗ​ത്താ​ണ്​ മ​മ​ത നി​രാ​ഹാ​ര​മി​രി​ക്കു​ന്ന​ത്. സം​സ്​​ഥാ​ന​ത്തി​​​െൻറ പ​ല​ഭാ​ഗ​ത്തും തൃ​ണ​മൂ​ൽ പ്ര​വ​ർ​ത്ത​ക​ർ കേ​ന്ദ്ര​ത്തി​നെ​തി​രെ റാ​ലി​ക​ളും പ്ര​ത്യ​ക്ഷ സ​മ​ര​ങ്ങ​ളും ന​ട​ത്തി. ര​ണ്ടു ജി​ല്ല​ക​ളി​ൽ ട്രെ​യി​ൻ ത​ട​ഞ്ഞു. ഞാ​യ​റാ​ഴ്​​ച രാ​ത്രി 8.30 മു​ത​ൽ ധ​ർ​ണ ആ​രം​ഭി​ച്ച മ​മ​ത രാ​ത്രി മു​ഴു​വ​ൻ ഉ​റ​ങ്ങാ​തെ​യി​രു​ന്നു.

ഭ​ക്ഷ​ണ​വും ക​ഴി​ച്ചി​ല്ല. മു​തി​ർ​ന്ന മ​ന്ത്രി​മാ​രും പാ​ർ​ട്ടി നേ​താ​ക്ക​ളും മ​മ​ത​ക്കൊ​പ്പം ഉ​ണ്ട്. ആ​ന്ധ്ര മു​ഖ്യ​മ​ന്ത്രി ച​ന്ദ്ര​ബാ​ബു നാ​യി​ഡു, യു.​പി മു​ൻ മു​ഖ്യ​മ​ന്ത്രി അ​ഖി​ലേ​ഷ്​ യാ​ദ​വ്, മ​ധ്യ​പ്ര​ദേ​ശ്​ മു​ഖ്യ​മ​ന്ത്രി ക​മ​ൽ​നാ​ഥ്, ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ്​ കെ​ജ്​​രി​വാ​ൾ, ഗു​ജ​റാ​ത്ത്​ എം.​എ​ൽ.​എ​യും ദ​ലി​ത്​ നേ​താ​വു​മാ​യ ജി​ഗ്​​നേ​ഷ്​ മേ​വാ​നി, ഡി.​എം.​കെ ​പ്ര​സി​ഡ​ൻ​റ്​ എം.​കെ.​സ്​​റ്റാ​ലി​ൻ, ജ​മ്മു-​ക​ശ്​​മീ​ർ മു​ൻ മു​ഖ്യ​മ​ന്ത്രി മെ​ഹ്​​ബൂ​ബ മു​ഫ്​​തി തു​ട​ങ്ങി​യ​വ​ർ ത​ന്നെ ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട്ട്​ പി​ന്തു​ണ അ​റി​യി​ച്ചു​വെ​ന്ന്​ മ​മ​ത പ​റ​ഞ്ഞു. ധ​ർ​ണ​യി​ൽ മു​തി​ർ​ന്ന പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്​​ഥ​രു​ടെ സാ​ന്നി​ധ്യ​ത്തെ​ക്കു​റി​ച്ച്​ ചോ​ദി​ച്ച​പ്പോ​ൾ, ഇ​ത്​ സ​ർ​ക്കാ​ർ പ​രി​പാ​ടി​യാ​ണെ​ന്നും അ​തി​ൽ ഉ​ദ്യോ​ഗ​സ്​​ഥ​ർ എ​ത്തു​ന്ന​തി​​ൽ തെ​റ്റി​ല്ലെ​ന്നും മ​മ​ത വ്യ​ക്ത​മാ​ക്കി.

നേ​താ​ജി ഇ​ൻ​ഡോ​ർ സ്​​റ്റേ​ഡി​യ​ത്തി​ലാ​ണ്​ സ​മ്മേ​ള​നം ന​ട​ന്ന​ത്. ന​ഗ​ര​ത്തി​ലെ ‘മെ​ട്രോ സി​നി​മ’​ക്ക്​ മു​ന്നി​ലാ​ണ്​ ധ​ർ​ണ ന​ട​ക്കു​ന്ന​ത്. ഇ​വി​ടെ​യാ​ണ്​ 2006ൽ ​മ​മ​ത സിം​ഗൂ​രി​ൽ ടാ​റ്റ​ക്കു​​വേ​ണ്ടി സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ത്ത്​ ന​ൽ​കി​യ ഭൂ​മി ക​ർ​ഷ​ർ​ക്ക്​ തി​രി​ച്ചു​ന​ൽ​ക​ണം എ​ന്ന്​ ആ​വ​ശ്യ​െ​പ്പ​ട്ട്​ 26 ദി​വ​സം നീ​ണ്ട നി​രാ​ഹാ​ര​മി​രു​ന്ന​ത്. പി​ന്നീ​ട്​​ 2011ൽ ​അ​വ​ർ ഇ​ട​തു​സ​ർ​ക്കാ​റി​നെ അ​ട്ടി​മ​റി​ച്ച്​ അ​ധി​കാ​ര​മേ​റ്റു. തു​ട​ർ​ന്ന്​ ടാ​റ്റ​യെ അ​ന്ന​ത്തെ ഗു​ജ​റാ​ത്ത്​ മു​ഖ്യ​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി ഗു​ജ​റാ​ത്തി​ലേ​ക്ക്​ ക്ഷ​ണി​ക്കു​ക​യും അ​വ​ർ ബം​ഗാ​ളി​ലെ പ​ദ്ധ​തി ഉ​പേ​ക്ഷി​ച്ച്​ പോ​കു​ക​യും ചെ​യ്​​തു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mamata Banerjeebudgetcabinet meetDharna Venue
News Summary - Mamata Banerjee holds cabinet meet on budget at Dharna Venue- India news
Next Story