Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപ്രധാനമന്ത്രിയാകാൻ...

പ്രധാനമന്ത്രിയാകാൻ മമതക്ക്​ എല്ലാ കഴിവുമുണ്ട്​ -കുമാരസ്വാമി

text_fields
bookmark_border
പ്രധാനമന്ത്രിയാകാൻ മമതക്ക്​ എല്ലാ കഴിവുമുണ്ട്​ -കുമാരസ്വാമി
cancel

കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ വാനോളം പുകഴ്ത്തി കര്‍ണാടക മുഖ്യമന്ത്രി എച്ച്​.ഡി കുമാരസ്വാമി. മികച്ച ഭരണാധികാരിയാണ്​ മമതാ ബാനര്‍ജിയെന്നും രാജ്യത്തെ മുന്നോട്ട്​ നയിക്കാനുള്ള എല്ലാ കഴിവും അ വര്‍ക്കുണ്ടെന്നും കുമാരസ്വാമി പി.ടി.​െഎക്ക്​ അനുവദിച്ച അഭിമുഖത്തിൽ പറഞ്ഞു.

വരാനിരിക്കുന്ന ലോക്​സഭ തെരഞ ്ഞെടുപ്പിന്​ മുമ്പ്​ മഹാസഖ്യം പ്രധാനമന്ത്രി സ്ഥാനാർഥിയെ തെരഞ്ഞെടുക്കുമോ എന്ന ചോദ്യത്തിന്​ ‘നേതൃത്വം ആര് എന്ന് തീരുമാനിക്കുന്നത് തെരഞ്ഞെടുപ്പ് ജയിക്കാനുള്ള മാനദണ്ഡമല്ലെന്നാണ്​ കുമാരസ്വാമി പ്രതികരിച്ചത്​. ഈ ഘട്ടത്തില്‍ തെരഞ്ഞെടുപ്പു ജയിക്കാനുള്ള പദ്ധതികള്‍ക്കാണ് പ്രാധാന്യം നല്‍കേണ്ടതെന്നും അദ്ദേഹം വ്യക്​തമാക്കി.

നരേന്ദ്ര മോദി ഭരണകൂടത്തില്‍ ജനങ്ങള്‍ അങ്ങേയറ്റം അസംതൃപ്തരാണ്​. നിരവധി സംസ്ഥാനങ്ങള്‍ക്ക് പല പ്രശ്‌നങ്ങളുണ്ട്. തെരഞ്ഞെടുപ്പിനു മുമ്പ് ഒരു നേതാവിനെ തെരഞ്ഞെടുക്കേണ്ടത് അത്യാവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ധിരാഗാന്ധി പ്രധാനമന്ത്രിയായ 1977കാലത്ത്​ നേരിട്ട പ്രക്ഷോഭത്തിനു സമാനമായ ഒന്നാണ്​ രാജ്യം ഇപ്പോള്‍ നേരിടുന്നതെന്ന്​ കുമാരസ്വാമി പറഞ്ഞു. പഴയ സര്‍ക്കാര്‍ ഒന്നും ചെയ്യാനാകാതെ പരാജയപ്പെട്ട പല കാര്യങ്ങളിലും​ പ്രതിപക്ഷ പാർട്ടികളിലെ മികച്ച നേതാക്കൻമാർക്ക്​ വലിയ മാറ്റം കൊണ്ടുവരാൻ പറ്റും. അതിനാൽ തെരഞ്ഞെടുപ്പിനുശേഷം നമ്മുടെ നേതാവിനെ തെരഞ്ഞെടുക്കാമെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mamatha banerjeeHD KumaraswamyMahaghatbandhan
News Summary - Mamata Banerjee has all capabilities to be PM says HD Kumaraswamy-india news
Next Story