Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബംഗാളിന്​ ആദ്യമായി...

ബംഗാളിന്​ ആദ്യമായി സുരക്ഷാ ഉപദേഷ്​ടാവ്​; പ്രധാനമന്ത്രി മോഹം സഫലീകരിക്കാനെന്ന്​ ബി.ജെ.പി

text_fields
bookmark_border
ബംഗാളിന്​ ആദ്യമായി സുരക്ഷാ ഉപദേഷ്​ടാവ്​; പ്രധാനമന്ത്രി മോഹം സഫലീകരിക്കാനെന്ന്​ ബി.ജെ.പി
cancel

കൊൽക്കത്ത: പശ്ചിമ ബംഗാളിന്​ ആദ്യമായി സംസ്​ഥാന സുരക്ഷാ ഉപദേഷ്​ടാവ്​. ഇന്ന്​ വിരമിക്കുന്ന ഡി.ജി.പി സുരജിത്​ കർ പുരകായസ്​തയെയാണ്​ സംസ്​ഥാനത്തി​​​​െൻറ സുരക്ഷാ ഉപദേഷ്​ടാവായി മമതാ ബാനർജി നിയമിച്ചിരിക്കുന്നത്​. ജൂൺ ഒന്നിന്​ സുരജിത്​ കർ സ്​ഥാനമേൽക്കും. മുൻപ്​ കൊൽക്കത്ത പൊലീസ്​ കമീഷണറായിരുന്നു അദ്ദേഹം. 

മെയ്​ 23 നാണ്​ സംസ്​ഥാനത്തിന്​ സുരക്ഷാ ഉപദേഷ്​ടാവ്​ എന്ന തസ്​തിക സൃഷ്​ടിച്ചത്​. എന്നാൽ മമതയുടെ ഇൗ നടപടി ബി.ജെ.പിയുടെ രൂക്ഷ വിമർശനത്തിനാണ്​ വഴിവെച്ചത്​. 

വിരമിക്കുന്ന ഡി.ജി.പി ആരുടെ സുരക്ഷയെ കുറിച്ചാണ്​ ഉപദേശം നൽകാൻ പോകുന്നത്​​?​ മമതാ ബാനർജിയുടെ​േതാ ജനങ്ങളുടെതോ എന്ന്​ ബി.ജെ.പി നേതാവ്​ രാഹുൽ സിൻഹ ചോദിച്ചു. പഞ്ചായത്ത്​ തെരഞ്ഞെടുപ്പിൽ ജനങ്ങളെ ഇദ്ദേഹം സംരക്ഷിച്ചത്​ നാമെല്ലാം കണ്ടതാണ്​ എന്നും അദ്ദേഹം പറഞ്ഞു. 

പൊലിസ്​ മന്ത്രി (ആഭ്യന്തരം കൈകാര്യം ചെയ്യുന്നത്​ മമതാ ബാനർജിയാണ്​) പൂർണമായും പരാജയമാണ്​. മമതാ ബാനർജി ഇൗ തസ്​തിക സൃഷ്​ടിച്ചത്​ സുരജിത്​ കറിനു ​േവണ്ടി മാത്രമാണെന്നും രാഹുൽ സിൻഹ ആരോപിച്ചു. 

ഒരു പഞ്ചായത്ത്​ തെരഞ്ഞെടുപ്പ്​ പോലും കൈകാര്യം ചെയ്യാനറിയാത്ത ഡയറക്​ടർ ജനറലിന്​ സ്​ഥാനക്കയറ്റം നൽകിയിരിക്കുകയാണ്​. തൃണമൂൽ സർക്കാർ നടത്തിയ ലജ്ജാകരമായ ഇൗ ഗൂഢാലോചന മമതയുടെ പ്രധാനമന്ത്രി മോഹവുമായി ബന്ധപ്പെട്ടിരിക്കുന്നു. സുരജിത്​ കൊൽക്കത്ത കമീഷണർ എന്ന നിലയിലും ഡി.ജി.പി എന്ന നിലയിലും പരാജയമായിരുന്നു. ഡി.ജി.പി സ്​ഥാനം അനധികൃതമായി നീട്ടി നൽകി. ഇപ്പോൾ സുരക്ഷാ ഉപദേഷ്​ടാവാക്കുകയും ചെയ്​തിരിക്കുന്നുവെന്നും സിൻഹ ആരോപിച്ചു. 2016ൽ വിരമിക്കേണ്ടിയിരുന്ന സുരജിത്​ കറിന്​ ഡി.ജി.പി എന്ന നിലയിൽ രണ്ടു വർഷം കൂടി നീട്ടി നൽകിയിരുന്നു.  

മമതാ ബാനർജിയുടെ പ്രധാനമന്ത്രി മോഹം യഥാർഥത്തിൽ നടക്കില്ലെന്ന്​ അവർക്ക്​ അറിയാം. അതിനാൽ കേന്ദ്രത്തിൽ അജിത്​ ദോവലി​​​​െൻറതു പോലെ സംസ്​ഥാനത്തും തസ്​തിക രൂപീകരിച്ച്​ ആ വിഷമം മറക്കുകയാ​െണന്നും സിൻഹ പറഞ്ഞു. 

എസ്​.എസ്​.എക്ക്​ രണ്ട്​ ഒാഫീസുകളാണ്​ അനുവദിച്ചത്​. ഒന്ന്​ നബന്നയിലെ സെക്ര​േട്ടറിയറ്റിലും മറ്റൊന്ന്​ ​െപാലീസ്​ ആസ്​ഥാനമായ ഭാബനി ഭവനിലും. 2019​െല തെരഞ്ഞെടുപ്പിനെ നേരിടാൻ മമതക്ക്​ വിശ്വസ്​തനായ പൊലീസ്​ ഒാഫീസറെ വേണമെന്നതിനാലാണ്​ ഇത്തരണമാരു നിയമനം എന്നാണ്​ ഉദ്യോഗസ്​ഥർ അടക്കം പറയുന്നത്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mamata Banerjeewest bangalmalayalam newsState Security Adviser
News Summary - Mamata Banerjee Gets A State Security Adviser Post - India news
Next Story