Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകേന്ദ്രം...

കേന്ദ്രം തിരിച്ചുവിളിച്ച ബംഗാൾ ചീഫ്​ സെക്രട്ടറി രാജി​െവച്ചു, ഇനി മമതയുടെ മുഖ്യ ഉപദേഷ്​ടാവ്​

text_fields
bookmark_border
കേന്ദ്രം തിരിച്ചുവിളിച്ച ബംഗാൾ ചീഫ്​ സെക്രട്ടറി രാജി​െവച്ചു, ഇനി മമതയുടെ മുഖ്യ ഉപദേഷ്​ടാവ്​
cancel

കൊൽക്കത്ത: ചീഫ്​ സെക്രട്ടറിയെ തിരികെ വിളിച്ച നടപടിയിൽ കേന്ദ്രവുമായി പുതിയ പോർക്കളം തുറന്ന്​ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. സേവന കാലാവധി നീട്ടി നൽകിയ ചീഫ്​ സെക്രട്ടറി ആലാപൻ ബന്ദോപാധ്യായയെ​ വിരമിക്കാൻ അനുവദിച്ച്​ ഉടൻ തന്നെ മമത മുഖ്യ ഉപദേഷ്​ടാവായി നിയമിച്ചു. മൂന്ന്​ വർഷത്തേക്കാണ്​ നിയമനം. ആലാപൻ വിരമിച്ച ഒഴിവിൽ എച്ച്​.കെ.ദ്വിവേദിയെ പുതിയ ചീഫ്​ സെക്രട്ടറിയായും നിയമിച്ചു.

കോവിഡ്​ കൈകാര്യം ചെയ്യുന്ന ഉത്തരവാദിത്തങ്ങൾ ഉള്ളതിനാലാണ് തിങ്കളാഴ്ച വിരമിക്കാനിരുന്ന ആലാപൻ ബന്ദോപാധ്യായക്ക്​​ മൂന്നര മാസം കൂടി സർവീസ്​ നീട്ടി നൽകിയത്​. എന്നാൽ ഇതിനുപിന്നാലെ അദ്ദേഹ​ത്തെ കേന്ദ്രം തിരിച്ചുവിളിച്ചു. ചൊവ്വാഴ്ച ഡൽഹിയിലെത്താനായിരുന്നു ചീഫ്​ സെക്രട്ടറിയോടുള്ള കേന്ദ്ര നിർദേശം. എന്നാൽ, സംസ്​ഥാന ഭരണകൂടത്തി‍െൻറ അനുമതിയില്ലാതെ ഉദ്യോഗസ്​ഥനെ മറ്റൊരു ചുമതലയേൽപ്പിക്കാനാകില്ലെന്ന്​ മമത തിരിച്ചടിച്ചു. ഈ വിഷയത്തിൽ തിങ്കളാഴ്ച താൻ നൽകിയ കത്തിന്​ മറുപടി കിട്ടിയി​ട്ടില്ലെന്നും അവർ വ്യക്തമാക്കി.

ബന്ദോപാധ്യായയെ തിരിച്ചുവിളിച്ച നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട്​ മമത പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്​ കത്തയച്ചിരുന്നു​. ചീഫ്​ സെക്രട്ടറിയെ വിട്ടയക്കില്ലെന്നും അഞ്ചുപേജുള്ള കത്തിൽ മമത പറഞ്ഞിരുന്നു. കേന്ദ്രം തീരുമാനം പുനഃപരിശോധിക്കണം. ഏകപക്ഷീയ നടപടിയാണിത്​. സംസ്​ഥാനവുമായി യാതൊരു ചർച്ചയുമില്ലാതെടുത്ത തീരുമാനം ഞെട്ടലുളവാക്കുന്നതാണ്​. സംസ്​ഥാനത്തി‍െൻറയും ജനങ്ങളുടെയും താൽപര്യത്തിനെതിരായ നടപടിയാണിത്​. ഫെഡറൽ താൽപര്യങ്ങളുടെ സംരക്ഷണം ഉറപ്പാക്കാനും ഐക്യത്തിനും കൂടിയാണ്​ അഖിലേന്ത്യ സർവീസ്​ എന്ന കാര്യം മമത ഓർമിപ്പിച്ചു. ഇത്തരം തീരുമാനങ്ങളിലൂടെ ഫെഡറൽ സംവിധാനത്തെ ഇല്ലാതാക്കുകയാണെന്നും തീരുമാനം ഭരണഘടന വിരുദ്ധമാണെന്നും മമത കത്തിൽ ആരോപിച്ചു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mamata Banerjee
News Summary - Mamata Banerjee gets new chief secretary, Alapan Bandyopadhyay to be CM's chief advisor
Next Story