സി.ബി.ഐ-പൊലീസ് പോര്: മമത ധർണ അവസാനിപ്പിച്ചു
text_fieldsകൊൽക്കത്ത: കേന്ദ്ര സർക്കാർ നടപടികളിൽ പ്രതിഷേധിച്ച് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി കൊൽക്കത്തയിൽ നടത്തിവന ്ന സത്യാഗ്രഹസമരം അവസാനിപ്പിച്ചു. മൂന്ന് ദിവസത്തിന് ശേഷമാണ് മമത ധർണ അവസാനിപ്പിച്ചത്. മമതക്ക് പിന്തുണയുമായി ടി. ഡി.പി നേതാവ് ചന്ദ്രബാബു നായിഡുവും ധർണ നടത്തുന്ന വേദിയിലെത്തിയിരുന്നു.
ബി.ജെ.പിയെയും കേന്ദ്രത്തേയും രൂക്ഷഭാഷയിൽ വിമർശിച്ചാണ് മമത ധർണ അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചത്. ഒരാളും ഒരു പാർട്ടിയുമാണ് ഇപ്പോൾ ഇന്ത്യ ഭരിക്കുന്നത്. അവർ സംസ്ഥാന ഏജൻസികളെയും നിയന്ത്രിക്കാനാണ് ശ്രമിക്കുന്നത്. മോദി രാജിവെച്ച് ഗുജറാത്തിലേക്ക് പോകണമെന്നും മമത പറഞ്ഞു.
പോസിറ്റീവായ വിധിയാണ് കോടതിയിൽ നിന്നുണ്ടായത്. കേന്ദ്രത്തിനെതിരായ നീക്കം തുടരും. ജനാധിപത്യത്തിന്‍റെ വിജയമാണിതെന്നും അവർ ധർണ അവസാനിപ്പിച്ച് കൊണ്ട് പറഞ്ഞു. കൊൽക്കത്ത കമ്മീഷണർ ഒാഫീസ് റെയ്ഡ് നടത്താനുള്ള സി.ബി.െഎ തീരുമാനമാണ് പ്രശ്നങ്ങൾക്കിടവെച്ചത്. സി.ബി.െഎയുടെ നടപടിക്കെതിരെ മുഖ്യമന്ത്രി നേരിട്ട് സത്യഗ്രഹം തുടങ്ങുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
