Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമമത നിലപാട്​ തിരുത്തി;...

മമത നിലപാട്​ തിരുത്തി; മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിനില്ല

text_fields
bookmark_border
mamata
cancel

ന്യൂഡൽഹി: നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പ​ങ്കെടുക്കില്ല. ചടങ ്ങിൽ പ​ങ്കെടുക്കുമെന്ന മുൻ നിലപാട്​ മമത തിരുത്തുകയായിരുന്നു. നരേന്ദ്രമോദിക്കുള്ള കത്ത്​ ട്വിറ്ററിലൂടെ പങ് കുവെച്ചുകൊണ്ടാണ്​ മമത തൻെറ നിലപാട്​ മാറ്റം അറിയിച്ചത്​.

പശ്ചിമബംഗാളിൽ രാഷ്​ട്രീയ സംഘർഷങ്ങളിൽ 54പേർ കൊല ്ലപ്പെട്ടുവെന്ന ബി.ജെ.പിയുടെ വാദമാണ്​ മമതയെ ചൊടിപ്പിച്ചത്​. രാഷ്​ട്രീയ സംഘർഷങ്ങളിൽ​ കൊല്ലപ്പെട്ടുവെന്നത്​​ സത്യമല്ലെന്നും രാഷ്​ട്രീയ സംഘർഷങ്ങൾ പശ്ചിമബംഗാളിൽ ഉണ്ടായിട്ടില്ലെന്നും മമത കുറിച്ചു. വ്യക്തി വിരോധമോ കുടുംബപ്രശ്​നങ്ങളോ മറ്റ്​ തർക്കങ്ങളോ ആവാം കൊലപാതകത്തിൻെറ കാരണങ്ങൾ. ഒന്നും രാഷ്​ട്രീയമായി ബന്ധപ്പെട്ടതായിരുന്നില്ല. അത്തരം രേഖകളൊന്നും തങ്ങളുടെ പക്കലില്ലെന്നും മമത വ്യക്തമാക്കി.

ഭരണഘടനാപരമായ ക്ഷണം സ്വീകരിക്കാമെന്നായിരുന്നു താൻ കരുതിയത്​. എന്നാൽ ബംഗാളിൽ രാഷ്​ട്രീയ സംഘർഷത്തിൽ 54 പേർ കൊല്ലപ്പെട്ടുവെന്ന്​ ബി.​ജെ.പിയുടേതായി വന്ന മാധ്യമ റിപ്പോർട്ടുകൾ ഒരു മണിക്കൂർ മുമ്പ്​ ശ്രദ്ധയിൽപെട്ടു. ഇത്​ തന്നെ ചടങ്ങിൽ പ​ങ്കെടുക്കാതിരിക്കാൻ നിർബന്ധിതയാക്കിയെന്നും മോദിയോട്​ ക്ഷമ ചോദിക്കുന്നതായും മമത കുറിപ്പിൽ വ്യക്തമാക്കി.

ജനാധിപത്യം ആഘോഷിക്കാനുള്ള മഹനീയ മുഹൂർത്തമാണ്​ സത്യപ്രതിജ്ഞാചടങ്ങെന്നും ആരെയെങ്കിലും വിലകുറച്ച്​ കാണിച്ചുകൊണ്ട്​ രാഷ്​ട്രീയ നേട്ടമുണ്ടാക്കാനുള്ളതല്ല അതെന്നും മമത കൂട്ടിച്ചേർത്തു. എന്നാൽ, രാഷ്​ട്രീയ സംഘർഷങ്ങളിൽ കൊല്ലപ്പെട്ട ബി.ജെ.പി പ്രവർത്തകരുടെ കുടുംബങ്ങളെ പ​ങ്കെടുപ്പിക്കുന്നതിലുള്ള എതിർപ്പാണ്​ മമതയുടെ പിൻമാറ്റത്തിന്​ കാരണമെന്ന്​ ബി.ജെ.പി ആരോപിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra ModiMamata Banerjeemalayalam newsswearing-in
News Summary - Mamata Banerjee decides not to attend PM's swearing-in -india news
Next Story