
ഓക്സിജൻ സിലിണ്ടർ, കോവിഡ് മരുന്നുകൾ തുടങ്ങിയവയുടെ നികുതി ഒഴിവാക്കണമെന്ന് മോദിയോട് മമത
text_fieldsകൊൽക്കത്ത: കോവിഡിനെ പ്രതിരോധിക്കാൻ ഉപയോഗിക്കുന്ന ഉപകരണങ്ങൾക്കും മരുന്നുകൾക്കും എല്ലാവിധ നികുതികളും കസ്റ്റംസ് തീരുവയും ഒഴിവാക്കണമെന്ന് അഭ്യർത്ഥിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി. ആരോഗ്യ മേഖലയിലെ സൗകര്യങ്ങൾ വിപുലീകരിക്കാനും കോവിഡ് ചികിത്സക്കായി ഉപയോഗിക്കുന്ന ഉപകരണങ്ങൾ, മരുന്നുകൾ, ഓക്സിജൻ എന്നിവയുടെ വിതരണം വർധിപ്പിക്കാനും മമത കത്തിൽ അഭ്യർഥിച്ചു.
'ഓക്സിജൻ കോൺസെൻട്രേറ്ററുകൾ, സിലിണ്ടറുകൾ, ക്രയോജനിക് സ്റ്റോറേജ് ടാങ്കുകൾ, ടാങ്കറുകൾ, കോവിഡുമായി ബന്ധപ്പെട്ട മരുന്നുകൾ എന്നിവ സംഭാവന ചെയ്യാൻ ധാരാളം സംഘടനകളും വ്യക്തികളും ഏജൻസികളും മുന്നോട്ടുവരുന്നുണ്ട്. ഈ സംഘടനകളുടെ സംഭാവനകൾ കോവിഡിനെതിരായ പോരാട്ടത്തിൽ സർക്കാറിന് വലിയ സഹായമാണ് നൽകുക.
എന്നാൽ കസ്റ്റംസ് ഡ്യൂട്ടി, ജി.എസ്.ടി തുടങ്ങിയവയിൽനിന്ന് ഈ ഇനങ്ങൾ ഒഴിവാക്കുന്നത് പരിഗണിക്കാൻ നിരവധി ദാതാക്കളും ഏജൻസികളും സംസ്ഥാന സർക്കാറിനെ സമീപിച്ചിട്ടുണ്ട്. നിരക്ക് ഘടന കേന്ദ്രസർക്കാറിെൻറ പരിധിയിൽ വരുന്നതിനാൽ, മുകളിൽ പറഞ്ഞ മരുന്നുകളുടെയും ഉപകരണങ്ങളുടെയും വിതരണ തടസ്സങ്ങളും നികുതിയും ഒഴിവാക്കണം. എന്നാൽ മാത്രമേ കോവിഡ് മഹാമാരിയെ ഫലപ്രദമായി പ്രതിരോധിക്കാൻ സാധിക്കൂ' -കത്തിൽ മമത അഭ്യർഥിച്ചു.
കഴിഞ്ഞദിവസം കേന്ദ്രത്തിന് അയച്ച മറ്റൊരു കത്തിൽ എല്ലാവർക്കും സൗജന്യമായി കോവിഡ് വാക്സിനേഷൻ അനുവദിക്കണമെന്ന് മമത ആവശ്യപ്പെട്ടിരുന്നു. പശ്ചിമ ബംഗാളില്‍ ഓക്സിജെൻറ ആവശ്യം വര്‍ധിക്കുമ്പോഴും കേന്ദ്ര സര്‍ക്കാര്‍ ഓക്‌സിജന്‍ മറ്റു സംസ്ഥാനങ്ങളിലേക്ക് വഴിതിരിച്ച് വിടുകയാണെന്നും ഇവർ ആരോപിച്ചിരുന്നു.
'ബംഗാളിന് കൂടുതല്‍ ഓക്‌സിജന്‍ അനുവദിക്കണം. ഇതിന് ആവശ്യമുള്ള നടപടികള്‍ സ്വീകരിക്കണം. ഒരാഴ്ചയിലേറെയായി ബംഗാളിലെ മെഡിക്കല്‍ ഓക്‌സിജന്‍ ഉപയോഗം ദിനംപ്രതി 470 മെട്രിക് ടണ്ണില്‍നിന്നും 550 മെട്രിക് ടണ്‍ ആയി ഉയര്‍ന്നിട്ടുണ്ട്. കൂടുതല്‍ ഓക്‌സിജന്‍ വേണമെന്ന് നേരത്തെ തന്നെ കേന്ദ്ര സര്‍ക്കാറിനെ അറിയിച്ചിരുന്നതാണ്' -മമത കത്തില്‍ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
