Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവോ​ട്ടു​യ​ന്ത്രം...

വോ​ട്ടു​യ​ന്ത്രം വേ​ണ്ട; ബാലറ്റ്​ പേപ്പറിന്​ പ്രതിപക്ഷ സമ്മർദം

text_fields
bookmark_border
വോ​ട്ടു​യ​ന്ത്രം വേ​ണ്ട; ബാലറ്റ്​ പേപ്പറിന്​ പ്രതിപക്ഷ സമ്മർദം
cancel

ന്യൂ​ഡ​ൽ​ഹി: ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ല​ക്​​ട്രോ​ണി​ക്​ വോ​ട്ടു​യ​ന്ത്രം ഒ​ഴി​വാ​ക്കി വോ​െ​ട്ട​ടു​പ്പി​ന്​ ബാ​ല​റ്റ്​ പേ​പ്പ​ർ ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട്​ 17 പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ സം​യു​ക്​​ത​മാ​യി തെ​ര​ഞ്ഞെ​ടു​പ്പു ക​മീ​ഷ​നി​ലേ​ക്ക്. കൃ​ത്രി​മം കാ​ട്ടി തെ​ര​ഞ്ഞെ​ടു​പ്പു ഫ​ലം ബി.​ജെ.​പി അ​ട്ടി​മ​റി​ക്കു​ന്നു​വെ​ന്ന ആ​ക്ഷേ​പം വ്യാ​പ​ക​മാ​യി നി​ല​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണി​ത്. പ​ശ്ചി​മ ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി​യും തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ്​ നേ​താ​വു​മാ​യ മ​മ​ത ബാ​ന​ർ​ജി ഡ​ൽ​ഹി​യി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ്​ ഇ​തു​സം​ബ​ന്ധി​ച്ച ധാ​ര​ണ രൂ​പ​പ്പെ​ടു​ത്തി​യ​ത്.

തി​ങ്ക​ളാ​ഴ്​​ച പ്ര​തി​പ​ക്ഷ​സം​ഘം തെ​ര​ഞ്ഞെ​ടു​പ്പു ക​മീ​ഷ​നെ ക​ണ്ടേ​ക്കും. ലോ​ക്​​സ​ഭ തെ​​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ടു​യ​ന്ത്ര ക്ര​മ​ക്കേ​ട്​ സ​ജീ​വ ച​ർ​ച്ച​യാ​ക്കാ​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. തൃ​ണ​മൂ​ലി​നു പു​റ​മെ കോ​ൺ​ഗ്ര​സ്, സി.​പി.​എം, സി.​പി.​െ​എ, സ​മാ​ജ്​​വാ​ദി പാ​ർ​ട്ടി, ബി.​എ​സ്.​പി, വൈ.​എ​സ്.​ആ​ർ കോ​​​ൺ​ഗ്ര​സ്, ഡി.​എം.​കെ, എ​ൻ.​സി.​പി, ആ​ർ.​ജെ.​ഡി, ആം ​ആ​ദ്​​മി പാ​ർ​ട്ടി, ജ​ന​താ​ദ​ൾ സെ​ക്കു​ല​ർ, തെ​ലു​ഗു​ദേ​ശം പാ​ർ​ട്ടി, കേ​ര​ള കോ​ൺ​ഗ്ര​സ്​ തു​ട​ങ്ങി​യ പാ​ർ​ട്ടി​ക​ൾ വോ​ട്ടു​യ​ന്ത്രം ഒ​ഴി​വാ​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ടു​ന്നു. ബി.​ജെ.​പി സ​ഖ്യ​ക​ക്ഷി​യാ​യി തു​ട​രു​ന്ന ശി​വ​സേ​ന​യും വോ​ട്ടു​യ​ന്ത്ര​ത്തി​ന്​ എ​തി​രാ​ണ്. വോ​ട്ടു​യ​ന്ത്ര​ത്തി​ൽ തി​രി​മ​റി ന​ട​ക്കു​മെ​ന്ന്​ തെ​ളി​യി​ക്കാ​ൻ തെ​ര​ഞ്ഞെ​ടു​പ്പു ക​മീ​ഷ​ൻ വെ​ല്ലു​വി​ളി​ച്ചി​രു​ന്നു. അ​തി​നോ​ട്​ പാ​ർ​ട്ടി​ക​ളൊ​ന്നും പ്ര​തി​ക​രി​ച്ചി​ല്ല. 

എ​ന്നാ​ൽ, തി​രി​മ​റി ന​ട​ത്താ​ൻ പ​റ്റു​മെ​ന്ന്​ ത​ന്നെ​യാ​ണ് അ​വ​രു​ടെ പ​ക്ഷം. വോ​ട്ടു ചെ​യ്​​ത​തി​​​െൻറ ര​സീ​ത്​ ന​ൽ​കു​ന്ന വി​വി​പാ​റ്റ്, വോ​ട്ടു​യ​ന്ത്ര​ത്തി​ൽ ഘ​ടി​പ്പി​ക്കു​മെ​ന്ന്​ ക​മീ​ഷ​ൻ പ​റ​ഞ്ഞെ​ങ്കി​ലും, ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പൂ​ർ​ണ​തോ​തി​ൽ ന​ട​പ്പാ​ക്കാ​ൻ ആ​വ​ശ്യ​മാ​യ വി​വി​പാ​റ്റ്​ ത​യാ​റാ​യെ​ന്നു വ​രി​ല്ല. 

ബാ​ല​റ്റ്​ ​പേ​പ്പ​ർ സ​​മ്പ്ര​ദാ​യ​ത്തി​േ​ല​ക്ക്​ തി​രി​ച്ചു​പോ​കു​ന്ന​ത്​ കു​റ്റ​മ​റ്റ വോ​െ​ട്ട​ടു​പ്പി​നും ഫ​ല​പ്ര​ഖ്യാ​പ​ന​ത്തി​നും ഏ​റെ സ​ഹാ​യി​ക്കു​മെ​ന്നാ​ണ്​ പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളു​ടെ കാ​ഴ്​​ച​പ്പാ​ട്. പ​ല തെ​ര​ഞ്ഞെ​ടു​പ്പു​ക​ളു​ടെ​യും ഫ​ല​ത്തെ വോ​ട്ടു​യ​ന്ത്രം വ​ഴി സ്വാ​ധീ​നി​ച്ചി​ട്ടു​ണ്ടെ​ന്നും പ്ര​തി​പ​ക്ഷം വാ​ദി​ക്കു​ന്നു.

തെരഞ്ഞെടുപ്പ്​ റഷ്യ ഉന്നം വെക്കുന്നുവോ?

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ലെ​യും മ​റ്റു ചി​ല രാ​ജ്യ​ങ്ങ​ളി​ലെ​യും മാ​ധ്യ​മ​ങ്ങ​ളെ തെ​ര​െ​ഞ്ഞ​ടു​പ്പു കാ​ല​ത്ത്​ റ​ഷ്യ സ്വാ​ധീ​നി​ച്ചേ​ക്കു​മെ​ന്ന്​ മു​ന്ന​റി​യി​പ്പ്. അ​മേ​രി​ക്ക​ൻ സെ​ന​റ്റ്​ ഇ​ൻ​റ​ലി​ജ​ൻ​സ്​ ക​മ്മി​റ്റി​ക്ക്​ മു​മ്പാ​കെ ഒാ​ക്​​സ്​​ഫ​ഡ്​ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ സോ​ഷ്യ​ൽ മീ​ഡി​യ വി​ദ​ഗ്​​ധ​ൻ ഫി​ലി​പ്​ ഹൊ​വാ​ർ​ഡാ​ണ്​ ഇൗ ​മു​ന്ന​റി​യി​പ്പ്​ ന​ൽ​കി​യ​ത്. വി​ശ​ദാം​ശ​ങ്ങ​ൾ അ​ദ്ദേ​ഹം ന​ൽ​കി​യി​ല്ല. 

അ​മേ​രി​ക്ക​യി​ലെ പോ​ലെ ഇ​ന്ത്യ, ബ്ര​സീ​ൽ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ൽ മാ​ധ്യ​മ​ങ്ങ​ൾ അ​ത്ര പ്ര​ഫ​ഷ​ന​ൽ അ​ല്ലെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു. റ​ഷ്യ​ക്കാ​ർ അ​മേ​രി​ക്ക​യെ ഉ​ന്നം വെ​ക്കു​ന്ന​തി​ൽ നി​ന്ന്​ മാ​റി​യി​ട്ടു​ണ്ട്. അ​ടു​ത്ത ഏ​താ​നും വ​ർ​ഷ​ങ്ങ​ളി​ൽ തെ​ര​ഞ്ഞെ​ടു​പ്പു ന​ട​ക്കു​ന്ന ജ​നാ​ധി​പ​ത്യ രാ​ജ്യ​ങ്ങ​ളാ​ണ്​ അ​വ​രു​ടെ ല​ക്ഷ്യ​മെ​ന്ന്​ ഫി​ലി​പ്​ ​ഹൊ​വാ​ർ​ഡ്​ പ​റ​യു​ന്നു. സോ​ഷ്യ​ൽ മീ​ഡി​യ​യി​ലെ വി​ദേ​ശ​സ്വാ​ധീ​ന പ്ര​ശ്​​ന​മാ​ണ്​ സെ​ന​റ്റ്​ ക​മ്മി​റ്റി പ​രി​ഗ​ണി​ച്ചു​വ​രു​ന്ന​ത്. ​േഡാ​ണ​ൾ​ഡ്​ ട്രം​പ്​ വി​ജ​യി​ച്ച 2016​ലെ ​പ്ര​സി​ഡ​ൻ​റ്​ തെ​ര​ഞ്ഞെ​ടു​പ്പി​ൽ റ​ഷ്യ​ൻ ഇ​ട​പെ​ട​ൽ ഉ​ണ്ടാ​യി എ​ന്നാ​ണ്​ അ​മേ​രി​ക്ക​ൻ ഇ​ൻ​റ​ലി​ജ​ൻ​സ്​ ഏ​ജ​ൻ​സി​ക​ളു​ടെ നി​ഗ​മ​നം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mamatha banarjeeopposition partiesEVMmalayalam newsballot paper
News Summary - mamata-banerjee-brings-17-opposition-parties-together-against-evms-india news
Next Story