Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
mamata banerjee
cancel
Homechevron_rightNewschevron_rightIndiachevron_rightബംഗാളിലെ...

ബംഗാളിലെ തെരഞ്ഞെടുപ്പ്​ അക്രമം; യു.പി.എസ്​.സി ​ചോദ്യത്തിൽ ഉൾപ്പെട്ടതിൽ കേന്ദ്രത്തിനെതിരെ മമത

text_fields
bookmark_border

കൊൽക്കത്ത: കേന്ദ്ര പൊലീസ്​ സേനയിലെ പ്രവേശന പരീക്ഷ ചോദ്യത്തെ ചൊല്ലി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും കേന്ദ്രസർക്കാറും തമ്മിൽ വാക്​യുദ്ധം. സിവിൽ സായുധ സേനയിലേക്കുള്ള യൂനിയൻ പബ്ലിക്​ സർവിസ്​ കമീഷന്‍റെ പരീക്ഷയിൽ തെരഞ്ഞെടുപ്പിന്​ പിന്നാലെയുണ്ടായ അതിക്രമങ്ങളെക്കുറിച്ചുള്ള ചോദ്യമാണ്​ മമതയെ ചൊടിപ്പിക്കാൻ കാരണം.

ബി.ജെ.പി നൽകിയ ചോദ്യങ്ങളാണ്​ പരീക്ഷയിൽ യു.പി.എസ്​.സി ഉൾപ്പെടുത്തിയിരിക്കുന്നതെന്നും നിഷ്​പക്ഷമായി പ്രവർത്തിക്കേണ്ട സ്​ഥാപനങ്ങളെ കേന്ദ്രം ദുർബലപ്പെടുത്തിയെന്നും മമത കുറ്റ​െപ്പടുത്തി.

സി.എ.പി.എഫ്​ പ്രവേശനത്തിനുള്ള പരീക്ഷയിൽ ബംഗാളിലെ തെര​ഞ്ഞെടുപ്പിന്​ പിന്നാലെയുണ്ടായ അക്രമത്തെക്കുറിച്ച്​ എഴുതാൻ ആവശ്യട്ടിരുന്നു. ഇത്​ രാഷ്​ട്രീയം മുന്നിൽ കണ്ടുള്ള ചോദ്യമാണെന്നാണ്​ മമതയുടെ ആരോപണം.

'യു.പി.എസ്​.സി ബി​.ജെ.പി നൽകിയ ചോദ്യങ്ങൾ ചോദിക്കുന്നു. ഒരു നിഷ്​പക്ഷ സ്​ഥാപനമാണ്​ യു.പി.എസ്​.സി, ​ എന്നാൽ, ചോദ്യങ്ങൾ ബി.ജെ.പി നൽകും. കർഷക പ്രക്ഷോഭത്തെക്കുറിച്ചുള്ള യു.പി.എസ്​.സിയിലെ ഒരു ചോദ്യം പോലും രാഷ്​ട്രീയ പ്രേരിതമാണ്​. യു.പി.എസ്​.സിയെപ്പോലു​ള്ള സ്​ഥാപനങ്ങളെ ബി.ജെ.പി തകർത്തു' -കൊൽക്കത്തയിൽ മാധ്യമങ്ങളോട്​ സംസാരിക്കവേ മമത ബാനർജി പറഞ്ഞു.

ഇൗ വർഷം ആദ്യം നടന്ന നിയമസഭ തെരഞ്ഞെടുപ്പിലൂടെ ബംഗാളിൽ വീണ്ടും തൃണമൂൽ കോൺഗ്രസ്​ അധികാര​ത്തിലെത്തിയിരുന്നു. അതേസമയം നന്ദിഗ്രാമിൽ മമത സുവേന്ദു അധികാരിയോട്​ പരാജയപ്പെടുകയും ചെയ്​തു. ബംഗാളിൽ തെരഞ്ഞെടുപ്പിന്​ ശേഷം വ്യാപക അക്രമ സംഭവങ്ങൾ അരങ്ങേറിയിരുന്നു. സംഘർഷം അടിച്ചമർത്തുന്നതിൽ സംസ്​ഥാനം മൃദ​ു സമീപനം സ്വീകരിച്ചുവെന്നായിരുന്നു ബി.ജെ.പിയുടെ വാദം.

എന്നാൽ, വ്യാപകമായി പ്രചരിക്കുന്നത്​ അക്രമ സംഭവങ്ങളുടെ വ്യാജ വിഡിയോകളും ചിത്രങ്ങളുമാണെന്നും തെരഞ്ഞെടുപ്പ്​ ഫലം പ്രഖ്യാപിച്ച ​മേയ്​ രണ്ടിന്​ സംസ്​ഥാന പൊലീസ്​​ സേന തെരഞ്ഞെടുപ്പ്​ കമീഷൻറെ നിയന്ത്രണത്തിലായിരുന്നു എന്നുമാണ്​ ബംഗാൾ സർക്കാർ സമർപ്പിച്ച റി​േപ്പാർട്ടിൽ പറയുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mamata BanerjeeUPSCBengal Post Poll ViolenceBJP
News Summary - Mamata Banerjee Against Modi For UPSC For BJP Question On Bengal Poll Violence
Next Story