Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'ഗ്യാനേഷ് കുമാറല്ല, വാനിഷ് കുമാർ'; മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറെ കടന്നാക്രമിച്ച് മമതാ ബാനർജി

text_fields
bookmark_border
ഗ്യാനേഷ് കുമാറല്ല, വാനിഷ് കുമാർ; മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറെ കടന്നാക്രമിച്ച് മമതാ ബാനർജി
cancel

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ വോട്ടർപട്ടിക പരിഷ്‌കരണത്തിന്റെ പേരിൽ ദശലക്ഷക്കണക്കിന് വോട്ടർമാരുടെ പേരുകൾ നീക്കം ചെയ്തെന്നാരോപിച്ച് തെരഞ്ഞെടുപ്പ് കമീഷനെതിരെ രൂക്ഷവിമർശനവുമായി മുൻ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിനെ 'വാനിഷ് കുമാർ' എന്ന് പരിഹസിച്ച മമത, ബംഗാളിൽ ഭരണം പിടിക്കാൻ ബി.ജെ.പിയുടെ നിർദേശപ്രകാരമാണ് തെരഞ്ഞെടുപ്പ് കമീഷൻ പ്രവർത്തിച്ചതെന്നും ആരോപിച്ചു.

92 ലക്ഷം വോട്ടർമാരെ ഒഴിവാക്കിയെന്ന് ആരോപണം

ബംഗാളിലെ വോട്ടർപട്ടികയിൽ നിന്ന് 92 ലക്ഷത്തിലധികം വോട്ടർമാരുടെ പേരുകൾ ബോധപൂർവം ഒഴിവാക്കിയെന്നാണ് തൃണമൂൽ കോൺഗ്രസ് അധ്യക്ഷ കൂടിയായ മമതയുടെ ആരോപണം. ഗ്രാമീണർ, സ്ത്രീകൾ, പിന്നാക്ക വിഭാഗങ്ങൾ എന്നിവരെ ലക്ഷ്യമിട്ടാണ് ഈ നീക്കം നടന്നത്. എസ്.ഐ.ആർ പ്രക്രിയയ്‌ക്കെതിരെ ആദ്യമായി രംഗത്തുവന്നതും നിയമപോരാട്ടം ആരംഭിച്ചതും തൃണമൂൽ കോൺഗ്രസാണെന്നും, ക്രമക്കേടുകൾ തെളിയിക്കുന്ന ചിത്രങ്ങളും രേഖകളും തങ്ങളുടെ പക്കലുണ്ടെന്നും മമത പറഞ്ഞു. നിയമപോരാട്ടങ്ങളിലൂടെ സത്യം പുറത്തുകൊണ്ടുവരുമെന്നും അവർ വ്യക്തമാക്കി.

'ഹണിമൂണിൽ നിന്ന് മണിമൂണിലേക്ക്'

തൃണമൂൽ സർക്കാറിന്റെ 'ലക്ഷ്മിർ ഭണ്ഡാർ' പദ്ധതിക്ക് ബദലായി 'അന്നപൂർണ ഭണ്ഡാർ' വാഗ്ദാനം ചെയ്ത് ബി.ജെ.പി ജനങ്ങളെ വഞ്ചിക്കുകയാണെന്ന് മമത കുറ്റപ്പെടുത്തി. ബി.ജെ.പിയുടെ 'ഹണിമൂൺ' കാലഘട്ടം കഴിഞ്ഞ് ഇപ്പോൾ 'മണിമൂൺ' കാലഘട്ടത്തിലാണ് അവർ എത്തിനിൽക്കുന്നതെന്നും ദൽഹിയിലെ ഭരണ അടിത്തറ ഇളകിയിരിക്കുകയാണെന്നും അവർ പരിഹസിച്ചു.

ആരോപണം തള്ളി കമീഷനും ബി.ജെ.പിയും

എന്നാൽ മമതയുടെ ആരോപണങ്ങൾ തെരഞ്ഞെടുപ്പ് കമീഷൻ ശക്തമായി തള്ളി. വ്യാജ വോട്ടർമാർ, മരിച്ചവർ, താമസസ്ഥലം മാറിയവർ എന്നിവരെ ചട്ടപ്രകാരം നീക്കം ചെയ്യുക മാത്രമാണ് എസ്.ഐ.ആർ പ്രക്രിയയിലൂടെ ചെയ്തതെന്നും ബൂത്ത് തല ഉദ്യോഗസ്ഥർ കൃത്യമായ ഭൗതിക പരിശോധന നടത്തിയിട്ടുണ്ടെന്നും കമീഷൻ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് കമീഷന്റെ നടപടിയെ ന്യായീകരിച്ച ബി.ജെ.പി, വോട്ടർപട്ടിക ശുദ്ധീകരിക്കുന്നതിനുള്ള സ്വാഭാവിക നടപടിയാണിതെന്ന് പ്രതികരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Mamata Attacks CEC Over Bengal Voter List Row
Next Story