Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right‘എങ്കിൽ നിങ്ങൾത്തന്നെ...

‘എങ്കിൽ നിങ്ങൾത്തന്നെ വന്ന്​ കാര്യങ്ങൾ ചെയ്യൂ’; അമിത്​ ഷാ - മമത പോര്​ തുടരുന്നു

text_fields
bookmark_border
mamata-amit-shah
cancel

കൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്​ ഷായും തമ്മിലെ പോര്​ തുടരുന്നു. ‘‘നിങ്ങൾ സ്​ഥിരമായി ബംഗാളിലേക്ക്​ കേന്ദ്ര സംഘങ്ങളെ അയച്ചുകൊണ്ടിരിക്കുകയാണ്​. നിങ്ങൾ അതുമായി മുന്നോട്ടുപോവുക. പക്ഷെ, വെസ്​റ്റ്​ ബംഗാളിന്​ സ്വന്തം നിലക്ക്​ കാര്യങ്ങൾ ചെയ്യാൻ തോന്നുന്നില്ല എന്ന്​ കരുതുകയാണെങ്കിൽ നിങ്ങൾ തന്നെ വന്ന്​ കോവിഡിനെതിരെ പോരാടൂ. എനിക്ക്​ യാതൊരു പ്രശ്​നവുമില്ല.’’ അമിത്​ഷായെ സൂചിപ്പിച്ച്​​​ മമത വാർത്തസമ്മേളനത്തിൽ പറഞ്ഞു. 

‘‘തെരഞ്ഞെടുത്ത സർക്കാറിനെ ഞങ്ങൾക്ക്​ പുറത്താക്കാൻ കഴിയില്ല എന്നായിരുന്നു അമിത് ​ഷായുടെ മറുപടി. അത്രയും പറഞ്ഞതിന്​ ഞാൻ അദ്ദേഹത്തോട്​​ നന്ദി പറയുന്നു. ലോക്​ഡൗൺ നടപ്പാക്കിയത്​ കേന്ദ്രമാണ്​. എന്നിട്ട്​ അവർ തന്നെ ഇപ്പോൾ വിമാനവും ട്രെയിനും ഓടിക്കുന്നു.

ഒരുഭാഗത്ത്​ കോവിഡ്​, മറുഭാഗത്ത്​ ചുഴലിക്കാറ്റ്​. ഈ സമയത്ത്​ വ്യക്​തമായ മുന്നറിയിപ്പില്ലാതെ ട്രെയിനുകൾ അയച്ചാൽ ഞങ്ങൾ കുടുങ്ങിപ്പോകും. അവർ എന്നെ രാഷ്​ട്രീയമായി ബുദ്ധിമുട്ടിക്കുകയാണ്​. സംസ്​ഥാനത്തി​​​െൻറ നില വഷളാക്കുകയാണ്​ അവരുടെ ലക്ഷ്യം. എ​ന്നെ നിങ്ങൾ രാഷ്​ട്രീയമായി ആക്രമിച്ചോളൂ, പക്ഷെ, നിങ്ങൾ ട്രെയിനുകൾ അയക്കുന്ന കാര്യത്തിൽ വ്യക്​തമായ മാർരേഖയുണ്ടാക്കൂ’’ - മമാത പറഞ്ഞു. ഈ സമയത്ത് രാഷ്​ട്രീയം കളിക്കരുതെന്ന് പ്രധാനമന്ത്രിയോടും ആഭ്യന്തര മന്ത്രിയോടും ആവശ്യപ്പെടുകയാണ്. ബംഗാളിൽ മാത്രമല്ല, ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലും കോവിഡ്​ ബാധ വർധിക്കുകയാണെന്ന്​ അവർ കേന്ദ്രത്തെ ഓർമിപ്പിച്ചു. 

കോവിഡ്​ പ്രതിസന്ധി തുടങ്ങിയത്​ മുതൽ ഇതുസംബന്ധിച്ച്​ അമിത്​ ഷായും മമത ബാനർജിയും തർക്കങ്ങൾ തുടരുകയാണ്​. അമിത്​ഷാ മമതയുടെ കോവിഡ്​ ​പ്രതിരോധത്തിലെ പരാജയങ്ങൾ ചൂണ്ടിക്കാട്ടി കത്തെഴുതിയിരുന്നു. അവർ ഇതിന്​ മറുപടി പറയുംമുമ്പ്​ കത്ത്​ വാർത്തമാധ്യമങ്ങളിൽ വന്നു. തുടർന്ന് ഇതിനെതിരെ രൂക്ഷമായാണ്​ മമത പ്രതികരിച്ചത്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bengalMamata BanerjeeAmit Shahcovid
News Summary - mamata against amit shah
Next Story