Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡൽഹിയിൽ മാളുകൾ അടച്ചു; ...

ഡൽഹിയിൽ മാളുകൾ അടച്ചു; വൈറസ് ബാധിച്ചത് 17 പേർക്ക്

text_fields
bookmark_border
ഡൽഹിയിൽ മാളുകൾ അടച്ചു; വൈറസ് ബാധിച്ചത് 17 പേർക്ക്
cancel

ന്യൂഡൽഹി: കോവിഡ്-19 വൈറസ് ഭീതിയുടെ പശ്ചാത്തലത്തിൽ രാജ്യ തലസ്ഥാനത്തെ എല്ലാ ഷോപ്പിങ് മാളുകളും അടച്ചു. പലചരക്കു ക ടകൾ, മരുന്ന് കടകൾ എന്നിവ മാത്രം തുറന്നാൽ മതിയെന്നാണ് നിർദേശം.

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാൾ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

അതേസമയം, ഡൽഹിയിൽ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 17 ആയി. പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ജനതാ കർഫ്യൂ ദിവസമായ ഞായറാഴ്ച ഡൽഹി മെട്രോ അടച്ചിടുമെന്ന് റിപ്പോർട്ടുണ്ട്.

ലഡാക്കിൽ രണ്ടു പേർക്ക് കൂടി വൈറസ് ബാധ
ലഡാക്കിൽ ഇന്ന് രണ്ടു പേർക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ മേഖലയിൽ കോവിഡ് ബാധിതരുടെ എണ്ണം 10 ആയി.

Show Full Article
TAGS:covid 19 corona india news 
News Summary - Malls in Delhi to be shut till further notice-india news
Next Story