Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇരട്ട പദവി...

ഇരട്ട പദവി ഉപേക്ഷിച്ച്​ ഖാർഗെ; ഗെഹ്​ലോട്ടിന്​ പ്രഹരം

text_fields
bookmark_border
Mallikarjun Kharge
cancel

ന്യൂ​ഡ​ൽ​ഹി: കോ​ൺ​ഗ്ര​സ്​ അ​ധ്യ​ക്ഷ സ്ഥാ​ന​ത്തേ​ക്ക്​ മ​ത്സ​രി​ക്കു​ന്ന മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ രാ​ജ്യ​സ​ഭാം​ഗ​ത്വം രാ​ജി വെ​ച്ചു. ഇ​തോ​ടെ രാ​ജ്യ​സ​ഭ പ്ര​തി​പ​ക്ഷ നേ​തൃ​സ്ഥാ​ന​വും സ്വാ​ഭാ​വി​ക​മാ​യി അ​ദ്ദേ​ഹ​ത്തി​ന്​ ന​ഷ്ട​മാ​യി. ഒ​രാ​ൾ​ക്ക്​ ഒ​രു പ​ദ​വി​യെ​ന്ന പാ​ർ​ട്ടി ന​യ പ്ര​കാ​ര​മാ​ണ്​ ഖാ​ർ​ഗെ​യു​ടെ രാ​ജി. രാ​ജ​സ്ഥാ​ൻ മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​വും പാ​ർ​ട്ടി പ്ര​സി​ഡ​ന്‍റ്​ സ്ഥാ​ന​വും ഒ​രു​പോ​ലെ കൊ​ണ്ടു​ന​ട​ക്കാ​ൻ പ​റ്റി​ല്ലെ​ന്ന്​ ബോ​ധ്യ​മാ​യ​​പ്പോ​ൾ മ​ത്സ​ര​ത്തി​ൽ നി​ന്ന്​ പി​ന്മാ​റ്റം പ്ര​ഖ്യാ​പി​ച്ച്​ മു​ഖ്യ​മ​ന്ത്രി ക​സേ​ര നി​ല​നി​ർ​ത്തി​യ അ​ശോ​ക്​ ഗെ​ഹ്​​ലോ​ട്ടി​ന്​ ഖാ​ർ​ഗെ​യു​ടെ തീ​രു​മാ​നം പ്ര​ഹ​ര​മാ​യി.

അ​തേ​സ​മ​യം, രാ​ജ്യ​സ​ഭ​യി​ലെ പ്ര​തി​പ​ക്ഷ നേ​തൃ​സ്ഥാ​ന​ത്തി​ന്​ മ​ത്സ​രം തു​ട​ങ്ങി. മു​ൻ ധ​ന​മ​ന്ത്രി പി. ​ചി​ദം​ബ​രം, മ​ധ്യ​പ്ര​ദേ​ശ്​ മു​ൻ മു​ഖ്യ​മ​ന്ത്രി ദി​ഗ്​​വി​ജ​യ്​ സി​ങ്​ എ​ന്നി​വ​രാ​ണ്​ മു​ന്നി​ൽ. പാ​ർ​ല​മെ​ന്‍റ്​ പ​രി​ച​യം കൂ​ടു​ത​ലു​ള്ള ചി​ദം​ബ​ര​ത്തി​ന്​ ദി​ഗ്​​വി​ജ​യ്​​സി​ങ്ങി​നേ​ക്കാ​ൾ കൂ​ടു​ത​ൽ സാ​ധ്യ​ത​യു​ണ്ട്. പാ​ർ​ട്ടി പ്ര​സി​ഡ​ന്‍റും പ്ര​തി​പ​ക്ഷ നേ​താ​വും തെ​ക്കേ ഇ​ന്ത്യ​യി​ൽ നി​ന്നാ​കു​ന്ന​തി​നെ എ​തി​ർ​ക്കു​ന്ന​വ​രു​ണ്ട്. ഇ​ക്കാ​ര​ണ​ത്താ​ൽ ദി​ഗ്​​വി​ജ​യ്​​സി​ങ്ങി​ന്​ പ്ര​തി​പ​ക്ഷ നേ​താ​വെ​ന്ന പ​ദ​വി കൂ​ടു​ത​ൽ സാ​ധ്യ​ത ന​ൽ​കു​ന്നു.

രാ​ജ​സ്ഥാ​നി​ൽ കോ​ൺ​ഗ്ര​സ്​ ഭ​ര​ണം അ​ഞ്ചു​വ​ർ​ഷ കാ​ലാ​വ​ധി തി​ക​ക്കു​മെ​ന്ന്​ ഇ​തി​നി​ടെ, മു​ഖ്യ​മ​ന്ത്രി അ​ശോ​ക്​ ഗെ​ഹ്​​ലോ​ട്ട്​ പ​റ​ഞ്ഞു. മു​ഖ്യ​മ​ന്ത്രി പ​ദ​വി​യു​ടെ കാ​ര്യ​ത്തി​ൽ പാ​ർ​ട്ടി അ​ധ്യ​ക്ഷ തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്ന വി​ശ​ദീ​ക​ര​ണ​ത്തോ​ടെ ഡ​ൽ​ഹി​യി​ൽ നി​ന്ന്​ തി​രി​ച്ചു പോ​യ​തി​നു പി​റ​കെ​യാ​ണ്​ ഗെ​ഹ്​​ലോ​ട്ടി​ന്‍റെ പ​രാ​മ​ർ​ശം.

സ​ർ​ക്കാ​റി​നെ അ​ട്ടി​മ​റി​ക്കാ​നു​ള്ള ബി.​ജെ.​പി പ​ദ്ധ​തി ഫ​ലി​ക്കാ​ൻ പോ​കു​ന്നി​ല്ല. അ​ടു​ത്ത ബ​ജ​റ്റ്​ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും യു​വാ​ക്ക​ൾ​ക്കു​മാ​യി അ​വ​ത​രി​പ്പി​ക്കും. ഇ​തി​ലേ​ക്കു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ എ​ല്ലാ​വ​രി​ൽ നി​ന്നും ക്ഷ​ണി​ക്കു​ക​യാ​ണ്. അ​ഞ്ചാ​മ​ത്തെ ബ​ജ​റ്റ്​ ഗെ​ഹ്​​ലോ​ട്ട്​ ത​ന്നെ​യാ​ണോ അ​വ​ത​രി​പ്പി​ക്കു​ക​യെ​ന്ന ചോ​ദ്യ​ത്തി​ൽ നി​ന്ന്​ അ​ദ്ദേ​ഹം ഒ​ഴി​ഞ്ഞു മാ​റി.

ത്രി​പാ​ഠി​യു​ടെ പ​ത്രി​ക ത​ള്ളി

കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ തെ​ര​ഞ്ഞെ​ടു​പ്പി​നാ​യു​ള്ള നാ​മ​നി​ർ​ദേ​ശ പ​ത്രി​ക​ക​ളു​ടെ സൂ​ക്ഷ്മ പ​രി​ശോ​ധ​ന​യി​ൽ ഝാ​ർ​ഖ​ണ്ഡ്​ മു​ൻ​മ​ന്ത്രി കെ.​എ​ൻ. ത്രി​പാ​ഠി​യു​ടെ പ​ത്രി​ക ത​ള്ളി. ഇ​തോ​ടെ മ​ത്സ​ര​രം​ഗ​ത്ത്​ ഖാ​ർ​ഗെ​യും ശ​ശി ത​രൂ​രും മാ​ത്ര​മാ​യി. പ​ത്രി​ക പി​ൻ​വ​ലി​ക്കാ​ൻ ഈ ​മാ​സം എ​ട്ടു വ​രെ സ​മ​യ​മു​ണ്ട്.

ആ​കെ 20 പ​ത്രി​ക​ക​ളാ​ണ്​ ല​ഭി​ച്ച​തെ​ന്നും ഒ​പ്പു​ക​ൾ ശ​രി​യ​ല്ലാ​ത്ത​തു കൊ​ണ്ട്​ നാ​ലെ​ണ്ണം ത​ള്ളി​യെ​ന്നും കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ്​ അ​തോ​റി​റ്റി ചെ​യ​ർ​മാ​ൻ മ​ധു​സൂ​ദ​ൻ മി​സ്ത്രി പ​റ​ഞ്ഞു. ഖാ​ർ​ഗെ 14ഉം ​ത​രൂ​ർ അ​ഞ്ചും ത്രി​പാ​ഠി ഒ​ന്നും പ​ത്രി​ക​യാ​ണ്​ ന​ൽ​കി​യ​ത്. ത്രി​പാ​ഠി​യു​ടെ പ​ത്രി​ക​യി​ൽ ഒ​രു നാ​മ​നി​ർ​ദേ​ശ​ക​ന്‍റെ ഒ​പ്പ്​ വ്യ​ത്യ​സ്ത​മാ​ണ്. മ​റ്റൊ​രാ​ളു​ടെ ഒ​പ്പ്​ ആ​വ​ർ​ത്തി​ച്ചു വ​ന്നു. ത​ള്ളി​യ മ​റ്റു മൂ​ന്നു പ​ത്രി​ക ആ​രു​ടേ​താ​ണെ​ന്ന്​ മി​സ്ത്രി പ​റ​ഞ്ഞി​ല്ല.

ര​ണ്ടു സ്ഥാ​നാ​ർ​ഥി​ക​ളാ​ണ്​ മ​ത്സ​രി​ക്കു​ന്ന​തെ​ന്നി​രി​ക്കെ പാ​ർ​ട്ടി ശൈ​ലി​യു​ടെ തു​ട​ർ​ച്ച​ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക്​ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ​ക്കും, മാ​റ്റം ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക്​ ശ​ശി ത​രൂ​രി​നും വോ​ട്ടു ചെ​യ്യാ​മെ​ന്ന്​ മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ്​ നേ​താ​വ്​ സ​ൽ​മാ​ൻ ഖു​ർ​ശി​ദ്​ പ​റ​ഞ്ഞു. ഖാ​ർ​ഗെ​ക്കാ​ണ്​ അ​ദ്ദേ​ഹ​ത്തി​ന്‍റെ പി​ന്തു​ണ. സ​മ​വാ​യം ഉ​ണ്ടാ​യാ​ൽ ന​ല്ല​ത്, അ​ത​ല്ലെ​ങ്കി​ൽ 17ന്​ ​തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ക്കു​മെ​ന്നും ഖു​ർ​ശി​ദ്​ കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mallikarjun kharge
News Summary - Mallikarjun Kharge quits as Rajya Sabha Leader of Opposition
Next Story