ലോക്സഭയും നിയമസഭകളും പിരിച്ചുവിടണമെന്ന് ഖാർഗെ
text_fieldsകലബുറഗി (കർണാടക): രാജ്യത്ത് നടന്ന മുഴുവൻ തെരഞ്ഞെടുപ്പുകളും നിയമവിരുദ്ധമാണെന്നും ലോക്സഭയും സംസ്ഥാന നിയമസഭകളും പിരിച്ചുവിട്ട് ബാലറ്റ് പേപ്പർ ഉപയോഗിച്ച് വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത്ഷാ, സംസ്ഥാന മുഖ്യമന്ത്രിമാർ എന്നിവരുടെ തെരഞ്ഞെടുപ്പ് പോലും നിയമവിരുദ്ധമാണെന്നും അദ്ദേഹം ആരോപിച്ചു. ‘ഇ.വി.എം മെഷീൻ എസ്.ഐ.ആർ നടപടിക്രമങ്ങളിൽ നിരവധി ക്രമക്കേടുകളാണ് പുറത്തുവരുന്നത്.
സർക്കാറിന്റെ ഭാഗത്തുനിന്ന് ഒട്ടേറെ പിഴവുകൾ വരുത്തുന്നതിലൂടെ ജനാധിപത്യം ദുർബലപ്പെടുകയാണെന്നും അദ്ദേഹം ആരോപിച്ചു. എസ്.ഐ.ആറിനെതിരെയും അനധികൃത തെരഞ്ഞെടുപ്പ് നടപടികൾക്കെതിരെയും രാജ്യവ്യാപകമായി പ്രതിപക്ഷം നടത്തുന്ന പ്രക്ഷോഭം തുടരും. സെപ്റ്റംബർ 30ന് നടന്ന ഇൻഡ്യ സംഖ്യത്തിന്റെ ബ്ലോക്ക് തല യോഗങ്ങളിൽ 20 പാർട്ടികളിലെ അംഗങ്ങളും ലീഗൽ സെല്ലും പങ്കെടുത്തിരുന്നു. എസ്.ഐ.ആർ തെറ്റായ നടപടിയാണെന്നും എല്ലാവരും അംഗീകരിക്കുന്നുണ്ട്.
പാവപ്പെട്ട ജനങ്ങൾ, വിദ്യാഭ്യാസമില്ലാത്തവർ, തൊഴിലാളികൾ, പ്രത്യേകിച്ച് ന്യൂനപക്ഷങ്ങൾ എന്നിവരെയാണ് ഇത് കാര്യമായി ബാധിക്കുകയെന്നും അദ്ദേഹം പറഞ്ഞു. ഒക്ടോബർ ആറിന് ഡൽഹിയിൽ നടക്കുന്ന പ്രക്ഷോഭത്തിൽ മുഴുവൻ പ്രതിപക്ഷ എം.പിമാരും പങ്കെടുക്കും. എല്ലാ സംസ്ഥാനങ്ങളിലും പ്രതിഷേധങ്ങൾ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

