Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമുംബൈ ലഹരിമരുന്ന്​...

മുംബൈ ലഹരിമരുന്ന്​ കേസ്​; കാഷിഫ്​ ഖാനെ സമീർ വാങ്കഡെ സംരക്ഷിക്കുന്നുവെന്ന്​ മാലിക്

text_fields
bookmark_border
nawab malik-sameer wankhede
cancel

മും​ബൈ: ആ​ഡം​ബ​ര ക​പ്പ​ലി​ലെ ല​ഹ​രി​വി​രു​ന്ന്​ സം​ഘാ​ട​ക​നാ​യ ഫാ​ഷ​ൻ ടി.​വി ചാ​ന​ൽ ഇ​ന്ത്യ മേ​ധാ​വി കാ​ഷി​ഫ്​ ഖാ​നെ നാ​ർ​കോ​ട്ടി​ക്​ ക​ൺ​ട്രോ​ൾ ബ്യൂ​റോ (എ​ൻ.​സി.​ബി) പ​ശ്ചി​മ മേ​ഖ​ല ഡ​യ​റ​ക്​​ട​ർ സ​മീ​ർ വാ​ങ്ക​ഡെ സം​ര​ക്ഷി​ക്കു​ക​യാ​ണെ​ന്ന​ ആ​രോ​പ​ണ​വു​മാ​യി മ​ഹാ​രാ​ഷ്​​ട്ര മ​ന്ത്രി ന​വാ​ബ്​ മാ​ലി​ക്. ആ​ഡം​ബ​ര ക​പ്പ​ലി​ലെ ല​ഹ​രി വി​രു​ന്നു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ വി​വാ​ദ 'ഡി​​റ്റ​ക്ടീ​വ്​' കെ.​പി. ഗോ​സാ​വി​യു​മാ​യി ന​ട​ത്തി​യ വാ​ട്​​സ്​​ആ​പ്​​ ചാ​റ്റു​ക​ളു​ടെ സ്​​ക്രീ​ൻ ഷോ​ട്ട്​ പു​റ​ത്തു​വി​ട്ടാ​ണ്​ മാ​ലി​ക്കി‍െൻറ ആ​രോ​പ​ണം. കാ​ഷി​ഫ്​ ഖാ​ൻ ക​പ്പ​ലി​ലു​ണ്ടെ​ന്ന്​ വി​വ​രം ല​ഭി​ച്ചി​ട്ടും എ​ൻ.​സി.​ബി പി​ടി​കൂ​ടി​യി​ല്ലെ​ന്ന്​ മാ​ലി​ക്​​ ആ​വ​ർ​ത്തി​ച്ചു.

കാ​ഷി​ഫും വാ​ങ്ക​ഡെ​യും ത​മ്മി​ൽ അ​ടു​ത്ത ബ​ന്ധ​മാ​ണെ​ന്ന്​ ആ​രോ​പി​ച്ച മാ​ലി​ക്,​ ഗോ​വ​യി​ൽ റ​ഷ്യ​ൻ മ​യ​ക്കു​മ​രു​ന്നു​ മാ​ഫി​യ ത​ഴ​ച്ചു​വ​ള​രു​ന്ന​ത്​ കാ​ഷി​ഫി‍െൻറ സ​ഹാ​യ​ത്തോ​ടെ​യാ​ണെ​ന്നും ഗോ​വ, സ​മീ​ർ വാ​ങ്ക​ഡെ​യു​ടെ അ​ധി​കാ​ര പ​രി​ധി​യി​ലാ​യി​ട്ടും അ​വി​ടെ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്നും ആ​രോ​പി​ച്ചു.

അ​തേ​സ​മ​യം, കോ​ഴ വി​വാ​ദ​ത്തെ​ത്തു​ട​ർ​ന്ന്​ സ​മീ​ർ വാ​ങ്ക​ഡെ​യെ മാ​റ്റി എ​ൻ.​സി.​ബി മേ​ധാ​വി നി​യോ​ഗി​ച്ച പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം (എ​സ്.െ​എ.​ടി) മൂ​ന്ന്​ കേ​സു​ക​ൾ ഒ​ഴി​വാ​ക്കി. നേ​ര​ത്തെ സ​മീ​ർ അ​ന്വേ​ഷി​ച്ച ആ​റു കേ​സു​ക​ളാ​ണ്​ എ​സ്.െ​എ.​ടി​യെ ഏ​ൽ​പി​ച്ച​ത്. ഇ​വ​യി​ൽ വി​ദേ​ശ ബ​ന്ധ​മു​ള്ള ആ​ര്യ​ൻ ഖാ​ൻ കേ​സ്, മാ​ലി​ക്കി‍െൻറ മ​രു​മ​ക​ൻ സ​മീ​ർ ഖാ​ൻ പ്ര​തി​യാ​യ കേ​സ്, ന​ട​ൻ അ​ർ​മാ​ൻ കോ​ഹ്​​ലി പ്ര​തി​യാ​യ കേ​സു​ക​ൾ എ​ന്നി​വ മാ​ത്ര​മെ എ​സ്.െ​എ.​ടി അ​ന്വേ​ഷി​ക്കൂ.

കോ​ഴ​ക്കേ​സി​ൽ സാ​ക്ഷി മൊ​ഴി ന​ൽ​കാ​ൻ ഷാ​റൂ​ഖ്​ ഖാ‍െൻറ മാ​നേ​ജ​ർ പൂ​ജ ദ​ദ്​​ലാ​നി മും​ബൈ പൊ​ലീ​സി​ന്​ മു​മ്പാ​കെ ചൊ​വ്വാ​ഴ്​​ച​യും ഹാ​ജ​രാ​യി​ല്ല. അ​വ​ർ കൂ​ടു​ത​ൽ സ​മ​യം ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nawab malikAryan KhanSameer Wankade
News Summary - Malik says Sameer Wankhede is protecting Kashif Khan
Next Story