Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപഞ്ചാബി​െൻറ 23ാം...

പഞ്ചാബി​െൻറ 23ാം ജില്ലയായി മാ​േലർകോട്​ല; ഈദിന്​ ക്യാപ്​റ്റൻ അമരീന്ദർ സിങ്ങി​െൻറ സമ്മാനം

text_fields
bookmark_border
mubarak palace malerkotla
cancel
camera_alt

മാലേർകോട്​ലയിലെ മുബാറക്​ മൻസിൽ പാലസ്​

ചണ്ഡീഗഡ്​: പഞ്ചാബി​െൻറ 23ാം ജില്ലയായി മാ​േലർകോട്​ലയെ മുഖ്യമന്ത്രി ക്യാപ്​റ്റൻ അമരീന്ദർ സിങ്​ പ്രഖ്യാപിച്ചു. ​ത​െൻറ ഈദ്​ ദിന സന്ദേശത്തിലാണ്​ മുസ്​ലിം ഭൂരിപക്ഷ പ്രദേശമായ മാലേർകോട്​ല സംസ്​ഥാനത്തെ പുതിയ ജില്ലയായി മുഖ്യമന്ത്രി പ്രഖ്യാപിച്ചത്​. മാലേർകോട്​ലയിലെ ജനങ്ങൾക്ക്​ ജില്ല പ്രഖ്യാപനം ഈദ്​ സമ്മാനമായി മാറി.

ജില്ലയിൽ 500 കോടി രൂപ ചെലവിൽ മെഡിക്കൽ കോളജും വനിതാ കോളജും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ഇതിന്​ പുറമെ ചരിത്രനഗരിയായ മാലേർകോട്​ലയിൽ പുതിയ ബസ്​ സ്​റ്റാൻഡ്​ സ്​ഥാപിക്കുമെന്നും വനിതകൾ മാത്രമുള്ള പൊലീസ്​ സ്​റ്റേഷൻ തുടങ്ങു​മെന്നും അദ്ദേഹം അറിയിച്ചു. മെഡിക്കൽ കോളജിന്​ ഷേർ മുഹമ്മദ്​ ഖാൻ മെഡിക്കൽ എന്ന്​ പേരു നൽകും. പ്രാരംഭ പ്രവർത്തനങ്ങൾക്കായി 50 കോടി രൂപ വകയിരുത്തി.

മാലേർകോട്​ലയിലെ 150 വർഷം പഴക്കമുള്ള മുബാറക്​ മൻസിൽ പാലസ്​ പഞ്ചാബ്​ സർക്കാർ നവീകരിച്ച്​ സംരക്ഷിക്കുമെന്നും അമരീന്ദർ സിങ്​ അറിയിച്ചു. മാലേർകോട്​ലയിലെ അവസാന നവാബി​െൻറ ഭാര്യയായ ബീഗം മുനവ്വിറുന്നിസ ഇതുസംബന്ധിച്ച്​ സംസ്​ഥാന സർക്കാറിന്​ കത്തു നൽകിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PunjabMalerkotlaCapt Amarinder Singh
News Summary - Malerkotla To Be Punjab's 23rd District; Capt Amarinder's Eid Gift
Next Story