Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോവിഡ്​ @...

കോവിഡ്​ @ മഹാരാഷ്​​ട്ര: പുതിയ ഹോട്ട്​സ്​പോട്ടായി മാലേഗാവ്​

text_fields
bookmark_border
കോവിഡ്​ @ മഹാരാഷ്​​ട്ര: പുതിയ  ഹോട്ട്​സ്​പോട്ടായി മാലേഗാവ്​
cancel

മും​ബൈ: ലോ​ക്ഡൗ​ൺ ഇ​ള​വു​ക​ളോ​ടെ വ്യ​വ​സാ​യ സ്​​ഥാ​പ​ന​ങ്ങ​ൾ ഭാ​ഗി​ക​മാ​യി പ്ര​വ​ർ​ത്ത​നം പു​ന​രാ​രം​ഭ ി​ക്കാ​നി​രി​ക്കേ മും​ബൈ​യെ ആ​ശ​ങ്ക​യി​ലാ​ക്കി ധാ​രാ​വി​യി​ൽ കോ​വി​ഡ്​ വ്യാ​പ​നം കൂ​ടു​ന്നു. ക​ഴി​ഞ്ഞ മൂ​ ന്ന്​ ദി​വ​സ​ങ്ങ​ളി​ൽ പ്ര​തി​ദി​നം 15ലേ​റെ പേ​ർ​ക്കാ​ണ്​ ധാ​രാ​വി​യി​ൽ രോ​ഗം​ സ്​​ഥി​രീ​ക​രി​ച്ച​ത്.

വെ​ള്ളി​യാ​ഴ്​​ച 15, ശ​നി​യാ​ഴ്​​ച 16, ഞാ​യ​റാ​ഴ്​​ച 20 പേ​ർ​ക്കു​വീ​ത​മാ​ണ്​​ രോ​ഗം സ്​​ഥി​രീ​ക​രി​ച്ച​ത്. ശ​നി​യാ​ഴ്​​ച ഒ​രാ​ൾ മ​രി​ക്കു​ക​യും ചെ​യ്​​തു. ഇ​തോ​ടെ ധാ​രാ​വി​യി​ലെ രോ​ഗി​ക​ളു​ടെ എ​ണ്ണം 138 ആ​യും മ​ര​ണം 11 ആ​യും ഉ​യ​ർ​ന്നു.

രോ​ഗി​ക​ളി​ല്ലാ​ത്ത ഗ്രീ​ൻ സോ​ണു​ക​ളി​ലെ വ്യാ​പാ​ര സ്​​ഥാ​പ​ന​ങ്ങ​ളും നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ചൊ​വ്വാ​ഴ്​​ച ഭാ​ഗി​ക​മാ​യി പു​ന​രാ​രം​ഭി​ക്കു​മെ​ന്ന്​ മ​ഹാ​രാ​ഷ്​​ട്ര മു​ഖ്യ​മ​ന്ത്രി ഉ​ദ്ധ​വ്​ താ​ക്ക​റെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. അ​തി​നി​ടെ, മ​ഹാ​രാ​ഷ്​​ട്ര​യി​ലെ കൈ​ത്ത​റി ന​ഗ​ര​മാ​യ മാ​ലേ​ഗാ​വും ഹോ​ട്ട്​​സ്​​പോ​ട്ടാ​യി മാ​റു​ന്നു. ഇ​വി​ടെ​യും ഭൂ​രി​പ​ക്ഷം പേ​രും ചേ​രി​ക​ളി​ലാ​ണ്​ താ​മ​സം.

Show Full Article
TAGS:covid 19 maharashtra india news malayalam news 
News Summary - Malegone hotspot-India News
Next Story