Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമാലേഗാവ്​ സ്​ഫോടന...

മാലേഗാവ്​ സ്​ഫോടന കേസ്; പ്രഗ്യ സിങ്​ ഠാക്കൂർ കോടതിയിൽ ഹാജരായി

text_fields
bookmark_border
മാലേഗാവ്​ സ്​ഫോടന കേസ്; പ്രഗ്യ സിങ്​ ഠാക്കൂർ കോടതിയിൽ ഹാജരായി
cancel

മും​ബൈ: ഹി​ന്ദു​ത്വ ഭീ​ക​ര​ർ പ്ര​തി​സ്ഥാ​ന​ത്തു​ള്ള 2008ലെ ​മാ​ലേ​ഗാ​വ്​ സ്​​ഫോ​ട​ന കേ​സി​ൽ ബി.​ജെ.​പി എം.​പി പ്ര​ജ്ഞ സി​ങ്​ ഠാ​കു​ർ പ്ര​ത്യേ​ക എ​ൻ.​െ​എ.​എ കോ​ട​തി​യി​ൽ ഹാ​ജ​രാ​യി. ഇൗ​യാ​ഴ്​​ച ര​ണ്ടു​ത​വ​ണ അ​വ​ർ എ​ത്ത ി​യി​രു​ന്നി​ല്ല. സ്​​ഫോ​ട​ന​ത്തെ​ക്കു​റി​​ച്ച്​ എ​ന്തെ​ങ്കി​ലും പ​റ​യാ​നു​ണ്ടോ എ​ന്ന്​ ജ​ഡ്​​ജി വി.​എ​സ്. പ​ഡാ​ൽ​ക​ർ ചോ​ദി​ച്ച​പ്പോ​ൾ ‘‘എ​നി​ക്കൊ​ന്നു​മ​റി​യി​ല്ല’’ എ​ന്നാ​ണ്​ അ​വ​ർ പ​റ​ഞ്ഞ​ത്. ര​ണ്ടു​പേ​രു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ്​ പ്ര​ജ്ഞ കോ​ട​തി​യി​ൽ എ​ത്തി​യ​ത്.

കേ​സി​ൽ കു​റ്റാ​രോ​പി​ത​രാ​യ മ​റ്റു​ള്ള​വ​രും വെ​ള്ളി​യാ​ഴ്​​ച കോ​ട​തി​യി​ൽ എ​ത്തി. ആ​ഴ്​​ച​യി​ൽ ഒ​രി​ക്ക​ലെ​ങ്കി​ലും കോ​ട​തി​യി​ൽ എ​ത്ത​ണ​മെ​ന്ന്​ ജ​ഡ്​​ജി പ​റ​ഞ്ഞു. ഇ​തു​വ​രെ 116 സാ​ക്ഷി​ക​ളെ വി​സ്​​ത​രി​ച്ചി​ട്ടു​ണ്ട്. പ്ര​ജ്ഞ​യോ​ടും മ​റ്റൊ​രു പ്ര​തി​യാ​യ സു​ധാ​ക​ർ ദ്വി​വേ​ദി​യോ​ടും 2008ൽ ​മ​ാ​ലേ​ഗാ​വി​ൽ സ്​​ഫോ​ട​നം ന​ട​ന്ന്​ ആ​റു​പേ​ർ കൊ​ല്ല​പ്പെ​ട്ട കാ​ര്യം അ​റി​ഞ്ഞി​രു​ന്നോ എ​ന്ന്​ ജ​ഡ്​​ജി ചോ​ദി​ച്ചു. ത​നി​ക്ക്​ അ​തി​നെ​ക്കു​റി​ച്ച്​ ഒ​രു വി​വ​ര​വു​മി​ല്ല എ​ന്നാ​യി​രു​ന്നു പ്ര​ജ്ഞ​യു​ടെ മ​റു​പ​ടി. ദ്വി​വേ​ദി​യും സ​മാ​ന രീ​തി​യി​ൽ പ്ര​തി​ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Malegaon BlastsPragya Singh Thakurmalayalam newsindia newsMumbai Court
News Summary - Malegaon blasts: Pragya Thakur arrives in Mumbai court for hearing
Next Story