Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മാലേഗാവ്: കോടതിയിൽ ഹാജരാകുന്നതിൽ പ്രജ്ഞ സിങ്ങിന് ഇളവില്ല
text_fieldsbookmark_border
മുംബൈ: മാലേഗാവ് സ്ഫോടനക്കേസ് വിചാരണക്ക് കോടതിയിൽ ഹാജരാകുന്നതിൽനിന്ന് പ്രജ്ഞ സിങ്ങിന് ഇളവില്ല. കേസിൽ ഈ ആഴ്ച വിചാരണക്ക് ഹാജരാകണമെന്ന് പ്രേത്യക എൻ.ഐ.എ കോടതി ജഡ്ജി വി.എസ്. പദൽകർ നിർദേശിച്ചു.
ഭോപാലിൽനിന്നുള്ള എം.പിയായി തെരഞ്ഞെടുക്കപ്പെട്ട പ്രജ്ഞ, പാർലമെൻറ് നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടതിനാൽ കോടതിയിൽ ഹാജരാകുന്നതിൽനിന്ന് ഇളവ് തേടിയിരുന്നു.
തെരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയായതിനാലും രാഷ്ട്രീയ നേതാവ് എന്ന നിലയിൽ കേസുകൾ വേഗത്തിൽ തീർപ്പാക്കണമെന്ന സുപ്രീംകോടതി മാർഗനിർദേശമുള്ളതിനാലും ഇനിയും ഇളവ് നൽകാനാവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
Next Story
