Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപ്രജ്ഞ സിങ്​...

പ്രജ്ഞ സിങ്​ ഹാജരായില്ലെങ്കിൽ പ്രത്യാഘാതം അനുഭവിക്കേണ്ടി വരും-കോടതി

text_fields
bookmark_border
pragya-23
cancel

ന്യൂഡൽഹി: മാലേഗാവ്​ സ്​ഫോടന കേസ്​ പ്രതിയായ പ്രജ്ഞ സിങ്​ ഠാക്കൂർ നാളെ കോടതിയിൽ ഹാജരാവണമെന്ന്​ മുംബൈയിലെ പ് രത്യേക കോടതി. ഉയർന്ന രക്​തസമ്മർദം മൂലം ഹാജരാവാൻ കഴിയില്ലെന്ന്​ പ്രജ്ഞ കോടതിയെ അറിയിച്ചു. എന്നാൽ, ഒരു ദിവസത്തെ മാത്രം ഇളവ്​ അനുവദിച്ച കോടതി ഉയർന്ന രക്​തസമ്മർദം തെളിയിക്കുന്നതിനുള്ള രേഖകൾ സമർപ്പിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്​.

കോടതിയിൽ ഹാജരാവുന്നതിൽ നിന്ന്​ ഒരാഴ്​ച ഇളവ്​ അനുവദിക്കണമെന്ന്​ ആവ​ശ്യപ്പെട്ട്​ ഠാക്കൂർ നൽകിയ ഹരജി എൻ.ഐ.എ ജഡ്​ജി വി.എസ്​ പദാൽക്കർ തള്ളിയിരുന്നു. ഇതിന്​ പിന്നാലെയാണ്​ മുംബൈ കോടതിയുടെയും നടപടി. പാർലമ​​െൻറിലെ നടപടികൾ പുർത്തികരിക്കാൻ ഒരാഴ്​ച സമയം ആവശ്യമാണെന്നായിരുന്നു എൻ.ഐ.എ കോടതിയെ പ്രജ്ഞ സിങ്​ ഠാക്കൂർ അറിയിച്ചത്​. എന്നാൽ, കേസിൻെറ ഈ ഘട്ടത്തിലെ വിചാരണക്ക്​ പ്രജ്ഞയുടെ സാന്നിധ്യം അനിവാര്യമാണെന്നായിരുന്നു കോടതി വിലയിരുത്തൽ.

ബുധനാഴ്​ച രാത്രിയോടെ പ്രജ്ഞയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ വ്യാഴാഴ്​ച പുലർച്ചയോടെ ഡിസ്​ചാർജ്​ ചെയ്​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pragya Singh Thakurmalayalam newsindia newsMalegaon Blast Case
News Summary - Malegaon blast case: Pragya Thakur hospitalised, court grants one day -india news
Next Story