Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമാലേഗാവ്​ സ്​ഫോടന...

മാലേഗാവ്​ സ്​ഫോടന കേസ്​; രഹസ്യ വിചാരണ വേണമെന്ന്​ എൻ.െഎ.എ

text_fields
bookmark_border
NIA
cancel

മും​ബൈ: സ​ന്യാ​സി​മാ​രും സൈ​നി​ക​രും പ്ര​തി​ക​ളാ​യ 2008ലെ ​മാ​ലേ​ഗാ​വ്​ സ്​​ഫോ​ട​ന കേ​സി​ൽ ര​ഹ​സ്യ വി​ചാ​ര​ണ ആ​വ​ശ്യ​പ്പെ​ട്ട്​ ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി (എ​ൻ.െ​എ.​എ) പ്ര​ത്യേ​ക കോ​ട​തി​യി​ൽ ഹ​ര​ജി ന​ൽ​കി. ഹ​ര​ജി​യി​ൽ തി​ങ്ക​ളാ​ഴ്​​ച​യോ​ടെ പ്ര​തി​ക​ര​ണം അ​റി​യി​ക്കാ​ൻ കോ​ട​തി പ്ര​തി​ക​ളോ​ട്​ ആ​വ​ശ്യ​പ്പെ​ട്ടു. ഭോ​പാ​ൽ ബി.​ജെ.​പി എം.​പി പ്ര​ജ്ഞ​സി​ങ്​ ഠാ​കു​റും മു​ൻ സൈ​നി​ക ഇ​ൻ​റ​ലി​ജ​ൻ​സ്​ ഉ​ദ്യോ​ഗ​സ്​​ഥ​ൻ ല​ഫ്. കേ​ണ​ൽ ശ്രീ​കാ​ന്ത്​ പു​രോ​ഹി​തും ഉ​ൾ​പ്പെ​ടെ ഏ​ഴു​ പേ​രാ​ണ്​ പ്ര​തി​ക​ൾ.

ഇ​വ​ർ​ക്കെ​തി​രെ യു.​എ.​പി.​എ വ​കു​പ്പു​ക​ൾ പ്ര​കാ​ര​മാ​ണ്​ കോ​ട​തി കു​റ്റം ചു​മ​ത്തി​യ​ത്. സാ​മു​ദാ​യി​ക െഎ​ക്യം ത​ക​ർ​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടാ​ണ്​ മാ​ലേ​ഗാ​വി​ൽ സ്​​ഫോ​ട​നം ന​ട​ത്തി​യ​തെ​ന്ന്​ എ​ൻ.െ​എ.​എ​ക്ക്​ വേ​ണ്ടി ഹാ​ജ​രാ​യ പ്ര​ത്യേ​ക പ​ബ്ലി​ക്​ പ്രോ​സി​ക്യൂ​ട്ട​ർ അ​വി​നാ​ഷ്​ റ​സ​ൽ കോ​ട​തി​യി​ൽ പ​റ​ഞ്ഞു. ഇൗ ​സാ​ഹ​ച​ര്യ​ത്തി​ൽ സാ​മു​ദാ​യി​ക െഎ​ക്യ​ത്തി​ന്​ കോ​ട്ടം​ത​ട്ടാ​ത്ത വി​ധം വി​ചാ​ര​ണ ന​ട​ത്തേ​ണ്ട​തു​ണ്ട്. അ​തി​നാ​ൽ വി​ചാ​ര​ണ ന​ട​പ​ടി​ക​ൾ ര​ഹ​സ്യ​മാ​ക്ക​ണം. വി​ചാ​ര​ണ റി​പ്പോ​ർ​ട്ട്​ ചെ​യ്യു​ന്ന​ത്​ ത​ട​യ​ണം.

ഇ​തോ​ടൊ​പ്പം കേ​സി​ലെ 38 പ്ര​ധാ​ന സാ​ക്ഷി​ക​ൾ​ക്ക്​ സം​ര​ക്ഷ​ണം ന​ൽ​ക​ണ​മെ​ന്നും എ​ൻ.െ​എ.​എ ആ​വ​ശ്യ​പ്പെ​ട്ടു. വി​ചാ​ര​ണ കോ​ട​തി​യി​ൽ സാ​ക്ഷി​ക​ൾ​ക്ക്​ സം​ര​ക്ഷ​ണം ആ​വ​ശ്യ​പ്പെ​ടു​ന്ന കാ​ര്യം എ​ൻ.െ​എ.​എ വെ​ള്ളി​യാ​ഴ്​​ച ബോം​ബെ ഹൈ​കോ​ട​തി​യെ അ​റി​യി​ച്ചി​രു​ന്നു. സാ​ക്ഷി​ക​ളു​ടെ ര​ഹ​സ്യ​മൊ​ഴി അ​തേ​പ​ടി ന​ൽ​ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട്​ പ്ര​തി ല​ഫ്. കേ​ണ​ൽ പു​രോ​ഹി​ത്​ ന​ൽ​കി​യ ഹ​ര​ജി​യി​ൽ വാ​ദം കേ​ൾ​ക്കേ ആ​യി​രു​ന്നു ഇ​ത്. സാ​ക്ഷി​മൊ​ഴി​ക​ൾ ന​ൽ​കാ​മെ​ന്ന്​ എ​ൻ.െ​എ.​എ കോ​ട​തി​യെ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:niamalayalam newsindia newsMalegaon Blast Casesecret trial
News Summary - malegaon blast Case; NIA demanded secret trial -india news
Next Story