Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമാലേഗാവ്​...

മാലേഗാവ്​ സ്​ഫോടനക്കേസ്​: ബി.ജെ.പി എം.പി പ്രജ്ഞ സിങ്​ താക്കൂർ കോടതിയിലെത്തിയില്ല

text_fields
bookmark_border
മാലേഗാവ്​ സ്​ഫോടനക്കേസ്​: ബി.ജെ.പി എം.പി പ്രജ്ഞ സിങ്​ താക്കൂർ കോടതിയിലെത്തിയില്ല
cancel

മുംബൈ: മാലേഗാവ്​ സ്​ഫോടനക്കേസിൽ പ്രതിയും ബി.ജെ.പി എം.പിയുമായ പ്രഗ്യ സിങ്​ താക്കൂർ സ്​പെഷ്യൻ എൻ.ഐ.​എ കോടതിയിൽ ഹാജരായില്ല. തുടർന്ന്​ കേസിലെ ഏഴു പ്രതികളോടും ഡിസംബർ 19ന്​ മുമ്പ്​ ഹാജരാകാൻ കോടതി ആവശ്യപ്പെട്ടു.

സ്​പെഷ്യൽ എൻ.ഐ.എ കോടതി ജഡ്​ജി പി.ആർ. സിത്ര പ്രഗ്യ സിങ്​, കേണൽ ​​പുരോഹിത്​ അടക്കമു​ള്ള ഏഴു പ്രതികളോടും വ്യാഴാഴ്​ച കോടതിയിൽ എത്താൻ ഉത്തരവിട്ടിരുന്നു. എന്നാൽ മൂന്നുപേർ മാത്രമാണ്​ കോടതിയിലെത്തിയത്​.

കോവിഡ്​ സാഹചര്യം കാരണമാണ്​ ഹാജരാകാത്തതെന്നാണ്​ പ്രതികളുടെ അഭിഭാഷകരുടെ വിശദീകരണം. സ്​ഫോടനത്തിൽ മരിച്ചയാളുടെ ബന്ധു നൽകിയ ഹരജി പരിഗണിച്ചാണ്​ ഇടക്ക്​ മുടങ്ങിയ വിചാരണ പുനരാരംഭിക്കാൻ തീരുമാനിച്ചത്​. നേരത്തേ വിചാരണ കേട്ട ജഡ്​ജി മരിച്ചതും കോവിഡ്​ ബാധയുണ്ടായതുമാണ്​ വിചാരണ മുടങ്ങാൻ കാരണം.

2008ൽ മാലേഗാവിൽ നടന്ന സ്​ഫോടനത്തിൽ ഹിന്ദുത്വ ഭീകരരാണ് ​പ്രതിസ്ഥാനത്തുള്ളത്​. മുസ്​ലിം പള്ളിയെ ലക്ഷ്യമാക്കിയുള്ള സ്​ഫോടനത്തിൽ ആറുപേർ മരിക്കുകയും 100ഓളം പേർക്ക്​ പരിക്കേൽക്കുകയും ചെയ്​തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Malegaon BlastPragya Singh ThakuBJP
News Summary - Malegaon Blast Case: BJP's Pragya Singh Thakur fails to appear in court
Next Story