മാലേഗാവ്: പുരോഹിതിന്റെ പരാതി ബോംബെ ഹൈകോടതി പരിഗണിക്കണം –സുപ്രീംേകാടതി
text_fieldsന്യൂഡൽഹി: അനുമതിയില്ലാതെയാണ് പ്രോസിക്യൂട്ട് ചെയ്യപ്പെടുന്നതെന്ന് ചൂണ്ടിക്കാ ട്ടി മാലേഗാവ് സ്ഫോടനക്കേസിലെ പ്രതി െലഫ്. കേണൽ പ്രസാദ് ശ്രീകാന്ത് പുരോഹിത് സമർപ്പിച്ച ഹരജി ബോംബെ ഹൈകോടതി പരിഗണിക്കണമെന്ന് സുപ്രീംേകാടതി നിർദേശിച്ചു. ബുധനാഴ്ചക്കകം ഹരജി പരിഗണിക്കണമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള ബെഞ്ച് ഉത്തരവിട്ടു.
ബന്ധപ്പെട്ടവരുടെ അനുമതിയില്ലാതെ യു.എ.പി.എ അടക്കമുള്ള കുറ്റങ്ങൾ ചുമത്തിയാണ് തന്നെ പ്രോസിക്യൂട്ട് ചെയ്യുന്നതെന്ന് കാണിച്ച് നൽകിയ പരാതി പരിഗണിക്കാൻ നേരത്തേ സുപ്രീംകോടതി വിചാരണകോടതിയോടും ബോംബെ ഹൈകോടതിയോടും നിർദേശിച്ചത് പുരോഹിത് ഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. വിചാരണക്കോടതി കുറ്റങ്ങൾ ചുമത്തിയതും അനുമതിയില്ലാതെയാണെന്ന് ഹരജിയിൽ പറയുന്നു.
മാലേഗാവിലെ മുസ്ലിം പള്ളിയിൽ 2008 സെപ്റ്റംബർ 29നുണ്ടായ സ്ഫോടനത്തില ആറു പേർ കൊല്ലപ്പെടുകയും നൂറിലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇൗമാസം രണ്ടിനാണ് പുരോഹിതും സാധ്വി പ്രജ്ഞ സിങ് ഠാകുറും അടക്കം അഞ്ച് പ്രതികൾക്കെതിരെ പ്രത്യേക കോടതി നടപടി തുടങ്ങിയത്.