Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസ്​ഥാനാർഥിത്വം...

സ്​ഥാനാർഥിത്വം തടയണമെന്ന ഹരജി പിഴ ചുമത്തി തള്ളണമെന്ന്​ പ്രജ്ഞ

text_fields
bookmark_border
Pragya Singh Thakur
cancel

മും​ബൈ: തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന​ത്​ ത​ട​യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ ന​ൽ​കി​യ ഹ​ര​ജി പി​ഴ ചു​മ​ത്തി ത​ള്ള​ണ​മെ​ന്ന്​ എ​ൻ.െ​എ.​എ കോ​ട​തി​യി​ൽ മാ​ലേ​ഗാ​വ്​ സ്​​ഫോ​ട​ന കേ​സ്​ പ്ര​തി പ്ര​ജ്ഞ സി​ങ്​ ഠാ ​കു​ർ. സ്ഫോ​ട​ന​ത്തി​ൽ മ​രി​ച്ച യു​വാ​വി‍​െൻറ പി​താ​വ്​ നി​സാ​ർ അ​ഹ്​​മ​ദ്​ ബി​ലാ​ൽ ന​ൽ​കി​യ ഹ​ര​ജി​യി​ൽ ക ോ​ട​തി ആ​വ​ശ്യ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന്​ ന​ൽ​കി​യ മ​റു​പ​ടി​യി​ലാ​ണ്​ ഹ​ര​ജി ത​ള്ളാ​ൻ അ​വ​ർ ആ​വ​ശ്യ​പ്പെ​ട്ട​ത്.

ഭോ​പാ​ലി​ലെ ബി.​ജെ.​പി സ്​​ഥാ​നാ​ർ​ഥി​യാ​ണ്​ പ്ര​ജ്ഞ. ഹ​ര​ജി ദു​രു​ദ്ദേ​ശ്യ​പ​ര​വും ജ​ന​ശ്ര​ദ്ധ നേ​ടാ​നു​മാ​ണെ​ന്നാ​ണ്​ പ്ര​ജ്ഞ പ്ര​തി​ക​രി​ച്ച​ത്. കേ​സി​ൽ പ്ര​തി​യാ​യ പ്ര​ജ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന​തി​ൽ ഇ​ട​പെ​ടാ​ൻ ത​ങ്ങ​ൾ​ക്ക​ല്ല തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​നാ​ണ്​ അ​ധി​കാ​ര​മെ​ന്ന് എ​ൻ.െ​എ.​എ​യും കോ​ട​തി​യി​ൽ മ​റു​പ​ടി ന​ൽ​കി.

പ്ര​ജ്ഞ​യെ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന​ത്​ ത​ട​യ​ണ​മെ​ന്ന അ​പേ​ക്ഷ​ക്കൊ​പ്പം അ​വ​രു​ടെ ജാ​മ്യം റ​ദ്ദാ​ക്ക​ണ​മെ​ന്നും നി​സാ​ർ ഹ​ര​ജി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. സ്​​ത​നാ​ർ​ബു​ദ രോ​ഗി​യാ​ണെ​ന്നും ശാ​രീ​രി​ക​മാ​യി ദു​ർ​ബ​ല​യാ​ണെ​ന്നും പ​റ​ഞ്ഞാ​ണ്​ ജാ​മ്യം നേ​ടി​യ​തെ​ന്നും എ​ന്നാ​ൽ, ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ അ​വ​ർ പൊ​തു​പ​രി​പാ​ടി​ക​ളി​ൽ പ​​ങ്കെ​ടു​ക്കു​ക​യും പ്ര​കോ​പ​ന പ്ര​സ്​​താ​വ​ന​ക​ൾ ന​ട​ത്തു​ന്ന​താ​യും ഹ​ര​ജി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

ജാ​മ്യ​ത്തി​ൽ ഇ​റ​ങ്ങി​യ​ശേ​ഷം ല​ഖ്നോ​വി​ലെ രാം​മ​നോ​ഹ​ർ ലോ​ഹ്യ ആ​ശു​പ​ത്രി​യി​ൽ ശ​സ്​​ത്ര​ക്രി​യ​ക്ക്​ വി​ധേ​യ​യാ​യെ​ന്നാ​ണ്​ ഇ​തി​ന്​ പ്ര​ജ്ഞ മ​റു​പ​ടി ന​ൽ​കി​യ​ത്. കേ​സി​ൽ കു​റ്റ​ക്കാ​രി​യാ​യി ക​ണ്ടെ​ത്തു​ക​യും ശി​ക്ഷി​ക്കു​ക​യും ചെ​യ്യു​ന്ന​തു​വ​രെ ത​ന്നെ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന​തി​ൽ​നി​ന്ന്​ വി​ല​ക്കാ​ൻ വ​കു​പ്പു​ക​ളി​ല്ലെ​ന്നും പ്ര​ജ്ഞ പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malegaon blastPragya Singh Thakurmalayalam news
News Summary - Malegaon Blast Accuse Pragya Singh Thakur -India News
Next Story