Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവീട്ടുതടങ്കലിൽനിന്ന്​...

വീട്ടുതടങ്കലിൽനിന്ന്​ രക്ഷപ്പെട്ട മാലദ്വീപ്​ മുൻ വൈസ്​ പ്രസിഡൻറ്​ തൂത്തുക്കുടിയിൽ പിടിയിൽ

text_fields
bookmark_border
ahmed-adeeb-010819.jpg
cancel

ചെ​ന്നൈ: വീ​ട്ടു​ത​ട​ങ്ക​ലി​ൽ​നി​ന്ന്​ ര​ക്ഷ​പ്പെ​ട്ട മാ​ല​ദ്വീ​പ്​ മു​ൻ വൈ​സ്​ പ്ര​സി​ഡ​ൻ​റ്​ അ​ഹ്​​മ​ദ്​ അ​ദീ​ബ്​ അ​ബ്​​ദു​ൽ ഗ​ഫൂ​ർ​ തൂ​ത്തു​ക്കു​ടി​യി​ൽ പി​ടി​യി​ലാ​യി. മു​ൻ മാ​ലി പ്ര​സി​ഡ​ൻ​റ്​ അ​ബ്​​ദു​ല്ല യ​മീ​നെ വ​ധി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ ഇ​ദ്ദേ​ഹ​ത്തി​ന്​ 15 വ​ർ​ഷ​ത്തെ ജ​യി​ൽ​ശി​ക്ഷ വി​ധി​ച്ചി​രു​ന്നു.

2015 സെ​പ്​​റ്റം​ബ​റി​ലാ​ണ്​ കേ​സി​നാ​സ്​​പ​ദ​മാ​യ സം​ഭ​വം. മൂ​ന്നു വ​ർ​ഷ​ത്തെ ത​ട​വി​നു​ശേ​ഷം വീ​ട്ടു​ത​ട​ങ്ക​ലി​ലാ​ക്കി. ഇ​തി​നി​ടെ​യാ​ണ്​​ അ​ദീ​ബി​നെ കാ​ണാ​താ​യ​ത്. ഇ​ദ്ദേ​ഹം ഇ​ന്ത്യ​യി​ലേ​ക്ക്​ ക​ട​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന്​ ര​ഹ​സ്യ വി​വ​രം ല​ഭി​ച്ചി​രു​ന്നു. ബു​ധ​നാ​ഴ്​​ച രാ​ത്രി ഇ​ന്ത്യ​ൻ സ​മു​ദ്രാ​തി​ർ​ത്തി​ക്ക​ക​ത്ത്​ മാ​ല​ദ്വീ​പി​ൽ​നി​ന്ന്​ തൂ​ത്തു​ക്കു​ടി​യി​ലേ​ക്ക്​ വ​രു​ക​യാ​യി​രു​ന്ന ച​ര​ക്കു​ക​പ്പ​ലി​ൽ​നി​ന്ന്​ അ​ദീ​ബി​നെ കേ​ന്ദ്ര ഇ​ൻ​റ​ലി​ജ​ൻ​സ്​ വി​ഭാ​ഗം ക​സ്​​റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു.

തൂ​ത്തു​ക്കു​ടി​യി​ലെ ര​ഹ​സ്യ​കേ​ന്ദ്ര​ത്തി​ൽ താ​മ​സി​പ്പി​ച്ചി​രി​ക്കു​ന്ന ഇ​ദ്ദേ​ഹ​ത്തെ വി​ദേ​ശ​കാ​ര്യ വ​കു​പ്പി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ ചോ​ദ്യം ചെ​യ്യു​ന്നു​ണ്ട്.
അ​തേ​സ​മ​യം, നി​യ​മ​പ​ര​മാ​യ രേ​ഖ​ക​ൾ കൈ​വ​ശ​മി​ല്ലാ​ത്ത​തി​നാ​ൽ ഇ​ദ്ദേ​ഹ​ത്തെ ഇ​ന്ത്യ​യി​ൽ പ്ര​വേ​ശി​പ്പി​ക്കാ​നാ​കി​ല്ലെ​ന്ന്​ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ വ​ക്​​താ​വ്​ ര​വീ​ഷ്​​കു​മാ​ർ ന്യൂ​ഡ​ൽ​ഹി​യി​ൽ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:maldivesahmed adeebmalayalam newsindia news
News Summary - Maldives former vice-president arrested in Tuticorin for illegally entering India
Next Story