Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവര്‍ഗീയ പ്ര​സ്താ​വ​ന:...

വര്‍ഗീയ പ്ര​സ്താ​വ​ന: സാ​ക്കി​ര്‍ നാ​യി​ക്കി​ന് മ​ലേ​ഷ്യ​ന്‍ അധികൃതരുടെ നോട്ടീസ്

text_fields
bookmark_border
Zakir-Naik
cancel

ക്വാ​ലാ​ലം​പു​ർ: രാജ്യത്ത് വര്‍ഗീയ പ്ര​സ്താ​വ​ന നടത്തിയെന്ന ആരോപണത്തിൽ വി​വാ​ദ മ​ത​പ്ര​ഭാ​ഷ​ക​ന്‍ സാ​ക്കി ​ര്‍ നാ​യി​ക്കി​നെതിരെ മ​ലേ​ഷ്യ​ന്‍ അധികൃതരുടെ നോട്ടീസ്. ആഭ്യന്തര മന്ത്രി മുഹിയുദ്ദീൻ യാസീൻ ആണ് വിശദീകരണം തേ ടിയ വിവരം പുറത്തുവിട്ടതെന്ന് വാർത്താ ഏജൻസി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.

മ​ലേ​ഷ്യ​യി​ലെ ഹി​ന്ദു​ക്ക ​ള്‍ക്ക് മ​ലാ​യ് പ്ര​ധാ​ന​മ​ന്ത്രി​െ​യ​ക്കാ​ള്‍ വി​ശ്വാ​സ​വും കൂ​റും ഇ​ന്ത്യ​ന്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ ന്ദ്ര മോ​ദി​യോ​ടാ​ണെ​ന്ന സാ​ക്കി​ര്‍ നാ​യി​ക്കി​​ന്‍റെ പ്ര​സ്താ​വ​ന അ​ടു​ത്തി​ടെ വി​വാ​ദ​മാ​യി​രു​ന്നു. ഇതേതു​ട​ർ​ന്ന്​ സാ​ക്കി​ര്‍ നാ​യി​ക്കി​നെ​തി​രെ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മാ​ന​വ വി​ഭ​വ​ശേ​ഷി മ​ന്ത്രി എം. ​കു​ല​ശേ​ഖ​ര​ന്‍ രം​ഗ​ത്തെ​ത്തി. സാ​ക്കി​ര്‍ നാ​യി​ക്കി​നെ രാ​ജ്യ​ത്ത് തു​ട​രാ​ന്‍ അ​നു​വ​ദി​ക്ക​രു​തെ​ന്ന് മ​ന്ത്രി കു​ല​ശേ​ഖ​ര​ന്‍ ആ​വ​ശ്യ​പ്പെ​ട്ടിരുന്നു.

അതേസമയം, സാ​ക്കി​ര്‍ നാ​യി​ക്കി​നെ ഇ​ന്ത്യ​യി​ലേ​ക്കു​ ത​ന്നെ തി​രി​ച്ച​യ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം സ​ര്‍ക്കാ​ര്‍ ത​ല​ത്തി​ല്‍നി​ന്നു ​ത​ന്നെ ഉ​യ​ര്‍ന്ന​തി​നു​ പി​ന്നാ​ലെ​ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​ മ​ലേ​ഷ്യ​ന്‍ പ്ര​ധാ​ന​മ​ന്ത്രി മ​ഹാ​തീ​ർ മു​ഹ​മ്മ​ദ് രംഗത്തെത്തിയിരുന്നു.

ഇ​ന്ത്യ​ന്‍ ഏ​ജ​ന്‍സി​ക​ള്‍ മു​മ്പ്​ ര​ണ്ടു ത​വ​ണ സാ​ക്കി​ര്‍ നാ​യി​ക്കി​നു​ വേ​ണ്ടി ഇന്‍റര്‍പോ​ളി​നെ സ​മീ​പി​ച്ചി​രു​ന്നെ​ങ്കി​ലും ആ​വ​ശ്യം നി​രാ​ക​രി​ക്കു​ക​യാ​യി​രു​ന്നു. സാ​ക്കി​ര്‍ നാ​യി​ക്കി​നെ​തി​രെ മും​ബൈ​യി​ലെ പ്ര​ത്യേ​ക കോ​ട​തി ജാ​മ്യ​മി​ല്ലാ അ​റ​സ്​​റ്റ്​ വാ​റന്‍റ്​ പു​റ​പ്പെ​ടു​വി​ച്ച​തി​നു പി​ന്നാ​ലെ​യാ​യി​രു​ന്നു എ​ന്‍ഫോ​ഴ്‌​സ്‌​മ​െൻറ്​ വീ​ണ്ടും ഇ​ന്‍റര്‍പോ​ളി​നെ സ​മീ​പി​ച്ച​ത്.

60 ശതമാനം മുസ് ലിം ഭൂരിപക്ഷമുള്ള മലേഷ്യയിലെ ആകെ ജനസംഖ്യ 32 ദശലക്ഷമാണ്. ഇതിൽ ചൈനക്കാരും ഇന്ത്യക്കാരും ഉൾപ്പെടുന്നു. ഇന്ത്യക്കാരിൽ ഹിന്ദുക്കളാണ് കൂടുതലുള്ളത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:zakir naikmalayalam newsindia newsMalaysian authoritiesracial remarks
News Summary - Malaysian authorities will summon Zakir Naik -India News
Next Story