Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
മലേഷ്യയിൽ കോവിഡ്​ മാനദണ്ഡങ്ങൾ ലംഘിച്ച ഇന്ത്യക്കാരന്​ തടവുശിക്ഷ
cancel
Homechevron_rightNewschevron_rightIndiachevron_rightമലേഷ്യയിൽ കോവിഡ്​...

മലേഷ്യയിൽ കോവിഡ്​ മാനദണ്ഡങ്ങൾ ലംഘിച്ച ഇന്ത്യക്കാരന്​ തടവുശിക്ഷ

text_fields
bookmark_border

ക്വാലാലംപുർ: കോവിഡ്​ മാനദണ്ഡങ്ങൾ ലംഘിക്കുകയും ഇതുമൂലം നിരവധി പേർക്ക്​ രോഗം സ്​ഥിരീകരിക്കുകയും ചെയ്​തതോടെ ഇന്ത്യക്കാരനായ റസ്​റ്ററൻറ്​ ഉടമക്ക്​ അഞ്ചുമാസം തടവുശിക്ഷ. കേദ ജില്ലയിൽ സ്വന്തമായി റസ്​റ്ററൻറ്​ നടത്തുന്ന 57കാരനാണ്​ ശിക്ഷ വിധിച്ചത്​. ഇയാളുടെ പേരുവിവരം ലഭ്യമായിട്ടില്ല.

മറ്റു രാജ്യങ്ങളിൽ നിന്ന്​ എത്തുന്നവർ 14 ദിവസം നിരീക്ഷണത്തിൽ കഴിയണമെന്നാണ്​ നിർദേശം. എന്നാൽ ജൂലൈയിൽ ഇന്ത്യയിൽനിന്ന്​ മലേഷ്യയിലെത്തിയ ഇയാൾ നിരീക്ഷണ മാനദണ്ഡങ്ങൾ ലംഘിക്കുകയും റസ്​റ്ററൻറിൽ എത്തുകയുമായിരുന്നു. ഇയാളുമായി സമ്പർക്കം പുലർത്തിയ നിരവധി പേർക്ക്​ കോവിഡ്​ സ്​ഥിരീകരിക്കാൻ ഇടയായെന്ന്​ കോടതി കണ്ടെത്തി. 12,000 മലേഷ്യൻ റിംഗറ്റ്​ പിഴയൊടുക്കാനും മജിസ്​ട്രേറ്റ്​ കോടതി നിർദേശിച്ചു.

ഇന്ത്യയിൽനിന്ന്​ മലേഷ്യയിലെത്തിയ ഇയാളുടെ ആദ്യ കോവിഡ്​ പരിശോധന ഫലം നെഗറ്റീവായതിനെ തുടർന്ന്​ ക്വാറൻറീൻ ലംഘിച്ച്​ സ്വന്തം റസ്​റ്ററൻറിൽ പോകുകയായിരുന്നു. പിന്നീട്​ നടത്തിയ പരിശോധനയിൽ ഇയാൾക്കും കുടുംബാംഗങ്ങൾക്കും ജീവനക്കാർക്കും റസ്​റ്ററൻറിൽ എത്തിയവർക്കും രോഗം സ്​ഥിരീകരിച്ചു. 45 പേർക്കാണ്​ ഇത്തരത്തിൽ രോഗം സ്​ഥിരീകരിച്ചത്​. ​മലേഷ്യയിൽ കോവിഡ്​ നിയന്ത്രിതമായതോടെ മേയ്​ മുതൽ ഇളവുകൾ നൽകിയിരുന്നു. എന്നാൽ വിദേശത്തുനിന്നെത്തുന്നവർ നിർബന്ധമായും 14 ദിവസം ക്വാറൻറീനിൽ കഴിയണമെന്നാണ്​ മാർഗനിർദേശം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MalaysiaCorona virus​Covid 19Indian Restaurateur
News Summary - Malaysia Jails Indian Restaurateur Linked To Fresh covid Outbreak
Next Story