Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പാകിസ്താൻ വിമാനത്താവളത്തിൽ കുടുങ്ങി മലയാളികൾ; ഇന്ത്യയിലേക്കെത്തിക്കാൻ ശ്രമം

text_fields
bookmark_border
പാകിസ്താൻ വിമാനത്താവളത്തിൽ കുടുങ്ങി മലയാളികൾ; ഇന്ത്യയിലേക്കെത്തിക്കാൻ ശ്രമം
cancel
camera_alt

jinnah international airport

ഇസ് ലാമാബാദ്: കറാച്ചി വിമാനത്താവളത്തിൽ കുടുങ്ങി മൂന്നു മലയാളികൾ. പാലക്കാട് കൊടുംമ്പ് സ്വദേശി കൃഷ്ണ ദാസ് നാഗലൂർ, ഭാര്യ ഡോ. രശ്മി മേനോന്‍, മകള്‍ സ്മൃതി മേനോന്‍ (3) എന്നിവരാണ് കുടുങ്ങിയത്.

അസർബൈജാൻ തലസ്ഥാനമായ ബാക്കുവിൽ നിന്നും ഷാർജ വഴി കുവൈത്തിലേക്ക് പോവുകയായിരുന്ന എയര്‍ അറേബ്യ വിമാനത്തിലെ യാത്രക്കാരായിരുന്നു ഇവർ. സംഘർഷ സാഹചര്യം മുൻ നിർത്തി വിമാനം പാത മാറ്റുക‍യും കറാച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറക്കുകയുമായിരുന്നു.

ഇവരെ ഇന്ത്യയിലെത്തിക്കാനുള്ള നടപടികൾ തുടങ്ങിയതായി സർക്കാർ അറിയിച്ചു. ഇവരെ കൊളംബോ വഴി ഇന്ത്യയിലെത്തിക്കുന്നതിന്റെ സാധ്യത വിദേശകാര്യമന്ത്രാലയം പരിശോധിച്ചു വരികയാണെന്ന് സംസ്ഥാന സർക്കാറിന്‍റെ പത്രക്കുറിപ്പിലൂടെ അറിയിച്ചിട്ടുണ്ട്.

മലയാളികൾ ഉൾപ്പടെ എട്ട് ഇന്ത്യക്കാരാണ് കറാച്ചിയിൽ കുടുങ്ങിക്കിടക്കുന്നത്

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Malayalis stranded at Pakistan airport; Efforts to bring them to India
Next Story