Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഒരു മാസത്തിനിടെ...

ഒരു മാസത്തിനിടെ മലയാളികളെ കൊള്ളയടിച്ചത്​ അഞ്ചുതവണ 

text_fields
bookmark_border
Lorry Driver Rajan
cancel
camera_alt???????????????? ???????? ?????? ??????

ബംഗളൂരു: ഹൈവേ​െകാള്ള പതിവായ മൈസൂരുമേഖലയിലെ വിവിധ ഭാഗങ്ങളിലായി കഴിഞ്ഞ ഒരു മാസത്തിനിടെ മലയാളികൾക്കുനേരെ നടന്നത്​ അഞ്ച്​ കവർച്ചകൾ. വീരാജ്​പേട്ട-മൈസൂരു, മുത്തങ്ങ-മൈസൂരു, മൈസൂരു^ബംഗളൂരു പാതകളിലാണ്​ കേരള രജിസ്​ട്രേഷനുള്ള വാഹനങ്ങളെ ലക്ഷ്യമിട്ട്​ കൊള്ള അരങ്ങേറുന്നത്​. അഞ്ചുസംഭവങ്ങളിലായി മൂന്ന്​ ലോറി ഡ്രൈവർമാരെയും കെ.എസ്​.ആർ.ടി.സി യാത്രക്കാരെയും ഒരു വ്യാപാരിയെയുമാണ്​ ഒരു മാസത്തിനിടെ കൊള്ളയടിച്ചത്​. 

20 ദിവസം മുമ്പ്​ മഞ്ചേരി സ്വദേശിയായ ഡ്രൈവർ അബ്​ദുൽനാസറിനെ പുലർച്ച ര​ണ്ടോടെ കൈയും കാലും കെട്ടിയിട്ട ശേഷം 7000 രൂപ കവർന്നു.  ലോഡുമായി ബംഗളൂരുവിലേക്ക്​ വരുന്നതിനിടെ കെ​േങ്കരിക്കടുത്ത്​ വിശ്രമിക്കാൻ നിർത്തിയിട്ട ലോറിയിൽ കയറിയാണ്​ അക്രമികൾ പണം കവർന്നത്​. നാലുദിവസം കഴിഞ്ഞ്​ മൈസൂരു^ബംഗളൂരു റൂട്ടിൽ മലപ്പുറംസ്വദേശിയായ ഡ്രൈവറെ ലോറി തടഞ്ഞുനിർത്തി കത്തികാട്ടി 30,000 രൂപയും മൊ​ൈബൽഫോണും തട്ടിയെടുത്തു. ആഗസ്​റ്റ്​ 31ന്​ പുലർച്ച 2.45നാണ്​ മൂന്നാമത്തെ സംഭവം.

മൈസൂരു ചന്നപട്ടണത്തിനടുത്ത്​ യാത്രക്കാരന്​ മൂത്രമൊഴിക്കാനായി നിർത്തിയ കോഴിക്കോട്​^ബംഗളൂരു കെ.എസ്​.ആർ.ടി.സി ബസിൽ കയറി കത്തികാട്ടി ഭീഷണിപ്പെടുത്തിയ ശേഷം രണ്ട്​ യാത്രക്കാരിൽനിന്ന്​ നാലര പവൻ സ്വർണവും പണവും ബാഗും അക്രമികൾ കവർന്നു. സെപ്​റ്റംബർ ഒമ്പതിന്​ മീനങ്ങാടി സ്വദേശിയായ വ്യാപാരി മുഹമ്മദിൽനിന്ന്​ ജീപ്പിലെത്തിയ സംഘം മൈസൂരു നഞ്ചൻകോട്​ വെച്ച്​ രണ്ടരലക്ഷം രൂപ കവർന്നു. വ്യാഴാഴ്​ച പുലർച്ച 2.30ഒാടെ കോഴിക്കോ​േട്ടക്കുള്ള ലോഡുമായി പോവുകയായിരുന്ന ലോറി ഡ്രൈവറെ ആക്രമിച്ച ശേഷം ലോറി തട്ടിയെടുക്കാൻ ശ്രമിച്ചതാണ്​ ഒടുവിലത്തെ കേസ്​. 

ഇതിന്​ മുമ്പും നിരവധി വാഹനക്കൊള്ള നടന്നിട്ടും കെ.എസ്​.ആർ.ടി.സി ബസ്​ യാത്രക്കാരെ കൊള്ളയടിച്ച കേസിലെ പ്രതികളെ മാത്രമാണ്​ പിടികൂടാനായത്​.  കേരള സർക്കാറി​​െൻറ പ്രത്യേക ഇടപെടൽ കൊണ്ടാണ്​ ഇൗ കേസിലെ അന്വേഷണം കർണാടക പൊലീസ്​ സജീവമാക്കിയത്​. കെ.എസ്​.ആർ.ടി.സി ബസ്​ യാത്രക്കാരെ കൊള്ളയടിച്ച സംഭവത്തിൽ കർണാടക ഡി.ജി.പി ആർ.കെ. ദത്തയെ ഫോണിൽ വിളിച്ച്​ ഡി.ജി.പി ലോക്​നാഥ്​ ബെഹ്​റ കേരളത്തിൽനിന്നുള്ള യാത്രക്കാർക്ക്​ കർണാടകയിൽ മതിയായ സുരക്ഷ നൽകണമെന്ന്​ ആവശ്യപ്പെട്ടിരുന്നു. 

ഹൈവേ വാഹനകൊള്ളകളിൽ ഇരകളാക്കപ്പെടുന്നത്​ മലയാളികളായതിനാൽ കർണാടക പൊലീസ്​ കേസെടുക്കാൻ മടിക്കുകയാണ്​. കേസെടുത്താലും കാര്യമായ അന്വേഷണമോ നടപടിയോ ഉണ്ടാവാറില്ല. ഇതിനാൽ പല ഡ്രൈവർമാരും പരാതി​ നൽകാറുമില്ല. ഇതാണ്​ കൊള്ളസംഘങ്ങൾക്ക്​ സഹായകമാവുന്നത്​. ​വ്യാഴാഴ്​ച പുലർച്ച ലോറി തട്ടിയെടുത്ത സംഭവത്തിൽ ഒരു പ്രതി പിടിയിലാവുകയും ഇയാളെ സ്​റ്റേഷനിൽവെച്ച്​ പരാതിക്കാരനായ ഡ്രൈവർ രാജൻ തിരിച്ചറിയുകയും ചെയ്​തിരുന്നു.

എന്നാൽ, വ്യാഴാഴ്​ച രാത്രിവരെ പൊലീസ്​ ഇയാളുടെ അറസ്​റ്റ്​  രേഖപ്പെടുത്തിയിട്ടില്ല. മൈസൂരുവിലെയും ബംഗളൂരുവിലെയും കെ.എം.സി.സി, കേരള സമാജം അടക്കമുള്ള മലയാളി സന്നദ്ധസംഘടനകളുടെ ഇടപെടലാണ്​ കൊള്ളക്കിരയാവുന്ന മലയാളികൾക്ക്​ ഏക ആശ്വാസമാവുന്നത്​. ആവശ്യമായ നിയമസഹായവും വൈദ്യസഹായവും സന്ധദ്ധസംഘടനകളാണ്​ നൽകുന്നത്​​. 

മൈസൂരു, ബംഗളൂരു, ഗുണ്ടൽപേട്ട, വീരാജ്​പേട്ട ഭാഗങ്ങളിലേക്കുള്ള റോഡുകളിൽ വിജനമായ ഭാഗങ്ങൾ ഏറെയാണ്​. ഇൗ പ്രദേശങ്ങൾ കേന്ദ്രീകരിച്ച്​ നിരവധി കൊള്ളസംഘങ്ങളാണ്​ പ്രവർത്തിക്കുന്നത്​​. കുടുംബത്തോടെ സഞ്ചരിക്കുന്ന കാറുകൾക്കുനേരെ പോലും കൊള്ള അരങ്ങേറിയിട്ടുണ്ട്​. കേരള രജിസ്​ട്രേഷനുള്ള വണ്ടികൾ മാത്രം തിരഞ്ഞുപിടിച്ചാണ്​ കൊള്ളയെന്നും മറ്റു സംസ്​ഥാനങ്ങളിൽനിന്നുള്ള വാഹനങ്ങളൊന്നും അക്രമത്തിനിരയാവുന്നില്ലെന്നും മലയാളികളായ ലോറി ഡ്രൈവർമാർ ചൂണ്ടിക്കാട്ടുന്നു.  വ്യാപാരികൾ മുൻകൈയെടുത്ത്​ കേരള സർക്കാറിൽ സമ്മർദം ചെലുത്തി ശക്തമായ നടപടി ആവശ്യപ്പെട്ടാൽ മാത്രമേ ഇതിന്​ പരിഹാരമാവൂ. അല്ലാത്തപക്ഷം, ജീവൻ പണയംവെച്ച്​ പാവം ലോറി ഡ്രൈവർമാർ ഇനിയും യാത്ര തുടരേണ്ടി വരും. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:attackmalayalismalayalam newsMysore- Bangalore NH
News Summary - Malayalis Attacked in Mysore- Bangalore NH in Five Times -India News
Next Story