Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമതപരിവർത്തനമെന്ന്...

മതപരിവർത്തനമെന്ന് ആരോപണം; യു.പിയിൽ മലയാളികൾ പിടിയിൽ

text_fields
bookmark_border
മതപരിവർത്തനമെന്ന് ആരോപണം; യു.പിയിൽ മലയാളികൾ പിടിയിൽ
cancel

സീ​താ​പൂ​ർ (യു.​പി): മ​ത​പ​രി​വ​ർ​ത്ത​ന​മാ​രോ​പി​ച്ച് യു.​പി​യി​ൽ നാ​ല് മ​ല​യാ​ളി​ക​ൾ അ​റ​സ്റ്റി​ൽ. സു​രേ​ഷ് ച​ന്ദ്ര, ക​മ​ലേ​ഷ് കു​മാ​ർ, ശ്രാ​വ​ൺ കു​മാ​ർ, അ​രു​ൺ അ​ഷു​ദാ​സ​ൻ എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​തെ​ന്ന് അ​ഡീ​ഷ​ന​ൽ പൊ​ലീ​സ് സൂ​പ്ര​ണ്ട് ദു​ർ​ഗേ​ഷ് സി​ങ് പ​റ​ഞ്ഞു.

സാ​മ്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന​വ​രെ​യും പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട​വ​രെ​യും മ​ത​പ​രി​വ​ർ​ത്ത​ന​ത്തി​നാ​യി വ​ശീ​ക​രി​ച്ചു എ​ന്നാ​രോ​പി​ച്ചാ​ണ് അ​റ​സ്റ്റ്. മ​തം മാ​റ്റു​ന്ന റാ​ക്ക​റ്റി​ൽ​പ്പെ​ട്ട​വ​രാ​ണ് പി​ടി​യി​ലാ​യ​തെ​ന്നും പൊ​ലീ​സ് ആ​രോ​പി​ച്ചു. സെ​ൻ​ട്ര​ൽ യു.​പി മി​ഷ​ൻ നെ​റ്റ്‌​വ​ർ​ക്ക് എ​ന്നാ​ണ് ഈ ​റാ​ക്ക​റ്റി​ന്റെ പേ​രെ​ന്നും പൊ​ലീ​സ് പ​റ​ഞ്ഞു.

തി​ങ്ക​ളാ​ഴ്ച മി​സ്രി​ഖ് പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലാ​ണ് ഇ​വ​ർ പി​ടി​യി​ലാ​യ​ത്. സെ​ൻ​ട്ര​ൽ യു.​പി മി​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ടി​രു​ന്നു​വെ​ന്നും സാ​മ്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന​വ​ർ​ക്കും വി​ദ്യാ​ഭ്യാ​സ​മി​ല്ലാ​ത്ത​വ​ർ​ക്കും ഇ​ട​യി​ൽ മ​ത​പ​ര​മാ​യ പു​സ്ത​ക​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യാ​ൻ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കാ​റു​ണ്ടാ​യി​രു​ന്നു​വെ​ന്നും അ​റ​സ്റ്റി​ലാ​യ​വ​ർ പ​റ​ഞ്ഞ​താ​യി എ.​എ​സ്.​പി ദു​ർ​ഗേ​ഷ് സി​ങ് പ​റ​ഞ്ഞു.

വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ പ​തി​വാ​യി പ്രാ​ർ​ഥ​നാ യോ​ഗ​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ചി​രു​ന്നു​വെ​ന്നും സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്‌​ഫോ​മു​ക​ൾ വ​ഴി ആ​ളു​ക​ളു​മാ​യി സ​മ്പ​ർ​ക്കം പു​ല​ർ​ത്തി​യി​രു​ന്നു​വെ​ന്നു​മാ​ണ് പൊ​ലീ​സ് പ​റ​യു​ന്ന​ത്.

529 മ​ത​ഗ്ര​ന്ഥ​ങ്ങ​ൾ, 151 ല​ഘു​ലേ​ഖ​ക​ൾ, നാ​ല് ഫോ​ണു​ക​ൾ എ​ന്നി​വ ക​ണ്ടെ​ടു​ത്തു. ബി.​എ​ൻ.​എ​സി​ലെ​യും 2021ലെ ​ഉ​ത്ത​ർ​പ്ര​ദേ​ശ് നി​യ​മ​വി​രു​ദ്ധ മ​ത​പ​രി​വ​ർ​ത്ത​ന നി​രോ​ധ​ന നി​യ​മ​ത്തി​ലെ​യും വ​കു​പ്പു​ക​ൾ ചേ​ർ​ത്താ​ണ് കേ​സ്. സം​ഘ​ട​ന​യു​മാ​യി ബ​ന്ധ​മു​ള്ള മ​റ്റ് വ്യ​ക്തി​ക​ളെ​യും സം​ശ​യാ​സ്പ​ദ​മാ​യ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളെ​യും കു​റി​ച്ച് വി​ശ​ദ​മാ​യി അ​ന്വേ​ഷി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:religious conversionmalayali arrestedUP
News Summary - Malayalis Arrested in UP Over Alleged Religious Conversion
Next Story