ബംഗളൂരുവിൽ അജ്ഞാത സംഘത്തിെൻറ കുത്തേറ്റ് മലയാളി യുവാവ് മരിച്ചു
text_fieldsബംഗളൂരു: നഗരേകന്ദ്രമായ മെജസ്റ്റിക്കിൽ ബൈക്കിലെത്തിയ അജ്ഞാതസംഘത്തിെൻറ കുത്തേറ്റ് മലയാളി യുവാവ് മരിച്ചു. ചേർത്തല എരമല്ലൂർ എഴുപുന്ന ഒമ്പതാം വാർഡിലെ ഗായത്രിഭവനിൽ ഗോപകുമാർ-ജയ ദമ്പതികളുടെ മകൻ ഗൗതം കൃഷ്ണയാണ് (18) മരിച്ചത്. വെള്ളിയാഴ്ച അർധരാത്രി 12ഒാടെ മെജസ്റ്റിക് മൈസൂർ ബാങ്ക് സർക്കിളിന് സമീപത്തെ നടപ്പാതയിലാണ് സംഭവം. ഉപ്പാർപേട്ട് പൊലീസ് കേസെടുത്തു.
നടപ്പാതയിൽ സെൽഫിയെടുക്കുന്നതിനിടെ സ്കൂട്ടറിലെത്തിയ മൂന്നംഗ സംഘം പ്രകോപനമൊന്നുമില്ലാതെ ആക്രമിക്കുകയായിരുന്നുവെന്നാണ് ഒപ്പമുണ്ടായിരുന്ന സുഹൃത്തും നാട്ടുകാരനുമായ വൈശാഖ് നൽകിയ മൊഴി. കന്നട അറിയുമോ എന്നു ചോദിച്ചെത്തിയ അക്രമിസംഘത്തോട് ഗൗതം കന്നട അറിയില്ലെന്ന് ഇംഗ്ലീഷിൽ മറുപടി പറഞ്ഞത്രെ. കന്നടയിൽ മറുപടി പറയാൻ സംഘം ആവശ്യപ്പെട്ടതോടെ ഗൗതം നടന്നുനീങ്ങി. ഇതോടെ സ്കൂട്ടറിൽനിന്നിറങ്ങിയ അക്രമികളിലൊരാൾ ൈവശാഖിനെ തള്ളിമാറ്റി ഗൗതമിനെ കത്തികൊണ്ട് നെഞ്ചിൽ കുത്തുകയും വരയുകയും ചെയ്തതായി പരാതിയിൽ പറയുന്നു. കുത്തേറ്റ ഗൗതമിനെ വിക്ടോറിയ ഗവ. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഗൗതം കൃഷ്ണയും വൈശാഖും ബംഗളൂരുവിൽ കൊറിയർ പാർസൽ കമ്പനിയിലെ ജീവനക്കാരാണ്. മുമ്പ് എറണാകുളത്ത് മൊബൈൽ കടയിൽ ജീവനക്കാരനായിരുന്നു ഗൗതം. 10 ദിവസം മുമ്പ് കൊറിയർ കമ്പനിയിൽ ജോലിക്ക് ചേർന്ന വൈശാഖ് ഗൗതമിനും തെൻറ സ്ഥാപനത്തിൽ ജോലി ശരിയാക്കി നൽകുകയായിരുന്നു. ബുധനാഴ്ചയാണ് ഗൗതം ജോലിക്ക് ചേർന്നത്. വെള്ളിയാഴ്ച ജോലി നേരത്തേ കഴിഞ്ഞതിനാൽ ഭക്ഷണം കഴിച്ചശേഷം ഇരുവരും നടക്കാനിറങ്ങിയപ്പോഴായിരുന്നു ആക്രമണം. അക്രമികളെക്കുറിച്ച് പൊലീസിന് വിവരമൊന്നും ലഭിച്ചിട്ടില്ല.
രാത്രികാലങ്ങളിൽ മെജസ്റ്റിക് മേഖലയിൽ കവർച്ച പതിവാണെങ്കിലും ഇവരുടെ പക്കൽനിന്ന് മൊൈബൽഫോണും പണവും അക്രമികൾ ൈകവശപ്പെടുത്തിയിട്ടില്ല. മയക്കുമരുന്ന് ഉപയോഗിക്കുന്ന സംഘമാവാം കൊലപാതകത്തിന് പിന്നിലെന്ന സംശയത്തിലാണ് പൊലീസ്. ചിക്ക്പേട്ട് എ.സി.പി മഹാറെഡ്ഡിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്. വിക്ടോറിയ ഗവ. ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കു ശേഷം നാട്ടിലേക്ക് കൊണ്ടുപോവും. ഗായത്രിയാണ് മരിച്ച ഗൗതം കൃഷ്ണയുടെ ഏക സഹോദരി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
