Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബംഗളൂരുവിൽ റോഡപകടത്തിൽ...

ബംഗളൂരുവിൽ റോഡപകടത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം

text_fields
bookmark_border
ബംഗളൂരുവിൽ റോഡപകടത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം
cancel

ബംഗളൂരു: കാൽനടയാത്രക്കാരനായ മലയാളി ബംഗളൂരുവിൽ ബൈക്കിടിച്ച് മരിച്ചു. പത്തനംതിട്ട റാന്നി കീക്കൊഴൂർസ്വദേശി ബിനു ജോൺ (42) ആണ് മരിച്ചത്.

ഇന്നു രാവിലെ പത്തോടെയാണ് അപകടം ഉണ്ടായത്. നടന്നുപോകുന്നതിനിടെ ബൈക്ക് വന്നിടിക്കുകയായിരുന്നു.

ബംഗളൂരു പീനിയയിൽ സ്വകാര്യ സ്ഥാപനത്തിന്റെ ഉടമയാണ്. ഇടതുപക്ഷ സാംസ്‌കാരിക സംഘടനയായ കല വെൽഫെയർ അസോസിയേഷൻ കേന്ദ്രകമ്മിറ്റി അംഗവും സജീവപ്രവർത്തകനുമായിരുന്നു.

ഭാര്യ: ബിന്ദു. മക്കൾ: ആൽവിൻ, അഡോൺ. മൃതദേഹം തുംകൂർ റോഡിലെ പ്രക്രിയ ആശുപത്രിയിലാണ്. പോസ്റ്റുമോർട്ടത്തിനുശേഷം ജന്മനാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:road accidentBangalore News
News Summary - Malayali youth died in road accident at Bengaluru
Next Story