Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപൂനെയില്‍ മലയാളി...

പൂനെയില്‍ മലയാളി വീട്ടമ്മ കൊല്ലപ്പെട്ടനിലയില്‍

text_fields
bookmark_border
പൂനെയില്‍ മലയാളി വീട്ടമ്മ കൊല്ലപ്പെട്ടനിലയില്‍
cancel

മും​​ബൈ: പു​​ണെ​​യി​​ലെ വി​​ശ്രാ​​ന്ത്​​​വാ​​ടി​​യി​​ൽ താ​​മ​​സി​​ക്കു​​ന്ന മ​​ല​​യാ​​ളി വീ​​ട്ട​​മ്മ​​യെ ഫ്ലാ​​റ്റി​​ലെ കി​​ട​​പ്പു​​മു​​റി​​യി​​ൽ ക​​ഴു​​ത്ത​​റു​​ത്ത്​ കൊ​​ല​​പ്പെ​​ടു​​ത്തി​​യ നി​​ല​​യി​​ൽ ക​​ണ്ടെ​​ത്തി. വി​​ശ്രാ​​ന്ത്​​​വാ​​ടി അ​​മ്പാ​​ന​​ഗ​​രി 10ാം ന​​മ്പ​​ർ കെ​​ട്ടി​​ട​​ത്തി​​ലെ 10ാം ന​​മ്പ​​ർ ഫ്ലാ​​റ്റി​​ൽ താ​​മ​​സി​​ക്കു​​ന്ന തി​​രു​​വ​​ല്ല സ്വ​​ദേ​​ശി​​നി രാ​​ധ മാ​​ധ​​വ​​ൻ നാ​​യ​​രെ​​യാ​​ണ്​ (65) ശ​​നി​​യാ​​ഴ്​​​ച രാ​​ത്രി 10 മ​​ണി​​യോ​​ടെ കൊ​​ല്ല​​പ്പെ​​ട്ട നി​​ല​​യി​​ൽ ക​​ണ്ടെ​​ത്തി​​യ​​ത്. 

ഭ​​ർ​​ത്താ​​വ്​ മാ​​ധ​​വ​​ൻ നാ​​യ​​ർ മ​​രി​​ച്ച​​ശേ​​ഷം ഇ​​വ​​ർ ഒ​​റ്റ​​ക്കാ​​ണ്​ താ​​മ​​സി​​ച്ചി​​രു​​ന്ന​​ത്. ഫോ​​ൺ കാ​​ൾ എ​​ടു​​ക്കാ​​ത്ത​​തി​​നെ തു​​ട​​ർ​​ന്ന്​ പു​െ​​ണ​​യി​​ൽ ക​​ഴി​​യു​​ന്ന മ​​ക​​ൾ അ​​ന്വേ​​ഷി​​ച്ച്​ ചെ​​ല്ലു​​ക​​യാ​​യി​​രു​​ന്നു. മു​​റി അ​​ക​​ത്തു​​നി​​ന്ന്​ പൂ​​ട്ടി​​യ നി​​ല​​യി​​ലാ​​യി​​രു​​ന്നു. സ​​ഹാ​​യി​​ക​​ളെ വി​​ളി​​ച്ച്​ ഫ്ലാ​​റ്റ്​ തു​​റ​​ന്ന്​ അ​​ക​​ത്തു​​​ക​​ട​​ന്ന​​പ്പോ​​ൾ ര​​ക്​​​ത​​ത്തി​​ൽ കു​​ളി​​ച്ചു​​കി​​ട​​ക്കു​​ന്ന മൃ​​ത​​ദേ​​ഹ​​മാ​​ണ്​ ക​​ണ്ട​​ത്. ക​​ഴു​​ത്തി​​ലെ മാ​​ല​​യും കൈ​​ക​​ളി​​ലെ വ​​ള​​ക​​ളും ന​​ഷ്​​​ട​​പ്പെ​​ട്ടി​​ട്ടു​​ണ്ട്. സ്വീ​​ക​​ര​​ണ മു​​റ​​യി​​ൽ ര​​ണ്ട്​ ഗ്ലാ​​സ്​ ചാ​​യ​​യും ബി​​സ്​​​ക​​റ്റും ക​​ണ്ടെ​​ത്തി. 
പ​​രി​​ച​​യ​​മു​​ള്ള ര​​ണ്ടു​​പേ​​ർ രാ​​ത്രി എ​​ട്ടി​​നും 9.30നും ​​ഇ​​ട​​യി​​ൽ ഫ്ലാ​​റ്റി​​ൽ എ​​ത്തി​​യ​​താ​​യി ഇ​​ത്​ വ്യ​​ക്​​​ത​​മാ​​ക്കു​​ന്നു. ഇ​​വ​​രാ​​കാം കൊ​​ല​​പാ​​ത​​ക​​ത്തി​​ന്​ പി​​ന്നി​​ലെ​​ന്നാ​​ണ്​​ പൊ​​ലീ​​സി​െ​ൻ​റ  സം​​ശ​​യം. മൃ​​ത​​ദേ​​ഹം തി​​ങ്ക​​ളാ​​ഴ്​​​ച വി​​ശ്രാ​​ന്ത്​​​വാ​​ടി​​യി​​ൽ സം​​സ്​​​ക​​രി​​ക്കും. മ​​ക്ക​​ൾ: മ​​നോ​​ജ്​ (കൊ​​ച്ചി സ്​​​മാ​​ട്ട്​ സി​​റ്റി), മ​​ഞ്​​​ജു (പു​​ണെ). 
കു​​ടും​​ബ​​ത്തി​​ന്​ സ​​ഹാ​​യ​​വു​​മാ​​യി എ​​ൻ.​​എ​​സ്.​​എ​​സ്​ ഉ​​ൾ​​പ്പെ​​ടെ മ​​ല​​യാ​​ളി സം​​ഘ​​ട​​ന​​ക​​ൾ രം​​ഗ​​ത്തു​​ണ്ടെ​​ന്ന്​ വി​​ശ്രാ​​ന്ത്​​​വാ​​ടി മ​​ല​​യാ​​ളി സ​​മാ​​ജം പ്ര​​സി​​ഡ​​ൻ​​റ്​​ ഹം​​സ പ​​റ​​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime Newskilledpunemalayali womenmalayalam news
News Summary - malayali women killed in pune- India news
Next Story