Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightയു.​എ.​പി.​എ...

യു.​എ.​പി.​എ ത​ട​വു​കാ​ര​നാ​യ മ​ല​യാ​ളി ഡ​ൽ​ഹി ആ​ശു​പ​ത്രി​യി​ൽ മ​രി​ച്ചു

text_fields
bookmark_border
യു.​എ.​പി.​എ ത​ട​വു​കാ​ര​നാ​യ മ​ല​യാ​ളി ഡ​ൽ​ഹി ആ​ശു​പ​ത്രി​യി​ൽ മ​രി​ച്ചു
cancel
camera_alt

മു​ഹ​മ്മ​ദ് അ​മീ​ൻ

ന്യൂ​ഡ​ൽ​ഹി: ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി (എ​ൻ.​ഐ.​എ) അ​റ​സ്റ്റ് ചെ​യ്ത് യു.​എ.​പി.​എ ചു​മ​ത്തി​യ​തി​നെ​ത്തു​ട​ർ​ന്ന് ഡ​ൽ​ഹി​യി​ൽ ത​ട​വി​ൽ ക​ഴി​യു​ക​യാ​യി​രു​ന്ന മ​ല​യാ​ളി യു​വാ​വ് ആ​ശു​പ​ത്രി​യി​ൽ മ​രി​ച്ചു. എ​ൻ.​ഐ.​എ ഒ​ന്ന​ര വ​ർ​ഷം മു​മ്പ് അ​റ​സ്റ്റ് ചെ​യ്ത മ​ല​പ്പു​റം മ​ങ്ക​ട ക​ട​ന്ന​മ​ണ്ണ കാ​ത്തൊ​ടി ഹൗ​സി​ൽ കെ. ​മു​ഹ​മ്മ​ദ് അ​മീ​നാ​ണ് (29) ദി​ൽ​ഷാ​ദ് ഗാ​ർ​ഡ​ൻ ജി.​ടി.​ബി ആ​ശു​പ​ത്രി​യി​ൽ മ​രി​ച്ച​ത്.

ഐ.​എ​സി​ൽ​നി​ന്ന് പ്ര​ചോ​ദ​ന​മു​ൾ​​ക്കൊ​ണ്ട്, മ​റ്റു​ള്ള​വ​രെ തീ​​വ്ര​വാ​ദ​വ​ത്ക​രി​ക്കാ​ൻ ശ്ര​മി​ക്കു​ന്നു തു​ട​ങ്ങി​യ ആ​രോ​പ​ണ​ങ്ങ​ളു​ന്ന​യി​ച്ച് 2021 മാ​ർ​ച്ച് 15നാ​ണ് അ​മീ​നെ എ​ൻ.​ഐ.​എ അ​റ​സ്റ്റ് ചെ​യ്ത​തെ​ന്ന് അ​ഭി​ഭാ​ഷ​ക​ൻ പ​റ​ഞ്ഞു. തി​ഹാ​റി​ന്റെ അ​നു​ബ​ന്ധ​മാ​യു​ള്ള മ​ണ്ടോ​ളി ജ​യി​ലി​ൽ​നി​ന്ന് ഛർ​ദി​യും ത​ല​വേ​ദ​ന​യും ഉ​ണ്ടെ​ന്നു​പ​റ​ഞ്ഞ് അ​മീ​നെ ഡ​ൽ​ഹി ദി​ൽ​ഷാ​ദ് ഗാ​ർ​ഡ​ൻ ജി.​ടി.​ബി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു​വെ​ന്ന കാ​ര്യം ര​ണ്ടു​ദി​വ​സം മു​മ്പാ​ണ് അ​റി​ഞ്ഞ​തെ​ന്ന് അ​ഭി​ഭാ​ഷ​ക​ൻ പ​റ​ഞ്ഞു.

ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച് ഡി​സ്ചാ​ർ​ജ് ചെ​യ്ത വി​വ​രം അ​മീ​ൻ ത​ന്നെ​യാ​ണ് ഫോ​ൺ ചെ​യ്ത് അ​റി​യി​ച്ച​ത്. ഇ​തി​നു​മു​മ്പ് ജ​യി​ലി​ൽ അ​മീ​ന് ഒ​രു ത​ര​ത്തി​ലു​ള്ള രോ​ഗ​വു​മു​ണ്ടാ​യി​ട്ടി​ല്ല. അ​ടു​ത്ത ചൊ​വ്വാ​ഴ്ച ഡ​ൽ​ഹി പ​ട്യാ​ല ഹൗ​സ് കോ​ട​തി​യി​ൽ വി​ചാ​ര​ണ​ക്കാ​യി വ​രു​മ്പോ​ൾ നേ​രി​ൽ കാ​ണാ​മെ​ന്ന് അ​മീ​ൻ പ​റ​ഞ്ഞി​രു​ന്നു. ശ​ബ്ദം കേ​ട്ട​പ്പോ​ൾ വ​ള​രെ ആ​രോ​ഗ്യ​വാ​നാ​യാ​ണ് തോ​ന്നി​യ​ത്. എ​ന്നാ​ൽ, അ​തേ ബാ​ര​ക്കി​ലെ സ​ഹ​ത​ട​വു​കാ​ര​ൻ വെ​ള്ളി​യാ​ഴ്ച കോ​ട​തി​യി​ൽ വ​ന്ന​പ്പോ​ഴാ​ണ് വീ​ണ്ടും അ​മീ​നെ ആ​ശു​പ​ത്രി​യി​ലാ​ക്കി​യ വി​വ​രം അ​റി​യി​ച്ച​ത്.

തു​ട​ർ​ന്ന് ഫ​ല​പ്ര​ദ​മാ​യ ചി​കി​ത്സ​ക്ക് അ​പേ​ക്ഷ ന​ൽ​കു​ക​യും വെ​ള്ളി​യാ​ഴ്ച കോ​ട​തി അ​തി​ന് ഉ​ത്ത​ര​വി​ടു​ക​യും ചെ​യ്തു. ആ​രോ​ഗ്യ​നി​ല മോ​ശ​മാ​യ​തി​നെ തു​ട​ർ​ന്ന് അ​തി​നു​മു​മ്പേ അ​മീ​നെ ജി.​ടി.​ബി​യി​ൽ വീ​ണ്ടും പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. ശ​നി​യാ​ഴ്ച മ​രി​ച്ച വി​വ​രം ല​ഭി​ച്ചു​വെ​ന്നും അ​ഭി​ഭാ​ഷ​ക​ൻ വ്യ​ക്ത​മാ​ക്കി. മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​കൊ​ടു​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAPANIA
News Summary - Malayali UAPA prisoner dies in Delhi hospital
Next Story