Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനീ​ന്ത​ൽ...

നീ​ന്ത​ൽ മ​ത്സ​ര​ത്തി​നെ​ത്തി​യ മ​ല​യാ​ളി വി​ദ്യാ​ർ​ഥി ഷോ​ക്കേ​റ്റു മ​രി​ച്ച സം​ഭ​വം: കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു

text_fields
bookmark_border
റോ​ഷ​ൻ റ​ഷീ​ദ്
cancel
camera_alt

റോ​ഷ​ൻ റ​ഷീ​ദ്

ബം​ഗ​ളൂ​രു: നീ​ന്ത​ൽ മ​ത്സ​ര പ​രി​ശീ​ല​ന​ത്തി​നി​ടെ ക​ന​ക​പു​ര റോ​ഡി​ലെ അ​ഗാ​ര​യി​ലു​ള്ള നാ​ഷ​ന​ൽ പ​ബ്ലി​ക് സ്കൂ​ളി​ൽ ഷോ​ക്കേ​റ്റ് മ​ല​യാ​ളി വി​ദ്യാ​ർ​ഥി മ​രി​ച്ച സം​ഭ​വ​ത്തി​ൽ പൊ​ലീ​സ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു. തൃ​ശൂ​ർ മാ​ള പു​ത്ത​ൻ​ചി​റ സ്വ​ദേ​ശി ത​രു​പീ​ടി​ക​യി​ൽ റ​ഷീ​ദി​ന്റെ മ​ക​ൻ റോ​ഷ​ൻ റ​ഷീ​ദ് (17) മ​രി​ച്ച കേ​സി​ലാ​ണ് പൊ​ലീ​സ് രാ​മ​ന​ഗ​ര കോ​ട​തി​യി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്.

വി​ദ്യാ​ർ​ഥി​യു​​ടെ മ​ര​ണം സ്വി​മ്മി​ങ് പൂ​ളി​ൽ​നി​ന്ന് ഷോ​ക്കേ​റ്റ​തി​നെ തു​ട​ർ​ന്നാ​ണെ​ന്ന് കു​റ്റ​പ​ത്ര​ത്തി​ൽ പ​റ​യു​ന്നു. ഫോ​റ​ൻ​സി​ക് ല​ബോ​റ​ട്ട​റി​യി​ൽ​നി​ന്നു​ള്ള റി​പ്പോ​ർ​ട്ടി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഷോ​ക്കേ​റ്റ് മ​ര​ണം സ്ഥി​രീ​ക​രി​ച്ച് കു​റ്റ​പ​ത്ര​ത്തി​ൽ റി​പ്പോ​ർ​ട്ട് ന​ൽ​കി​യ​തെ​ന്ന് രാ​മ​ന​ഗ​ര എ​സ്.​പി കാ​ർ​ത്തി​ക് റെ​ഡ്ഡി പ​റ​ഞ്ഞു.

മാ​ള ഡോ. ​രാ​ജു ഡേ​വി​സ് ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്കൂ​ളി​ലെ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​യാ​യി​രു​ന്ന റോ​ഷ​ൻ സി.​ബി.​എ​സ്.​ഇ ദ​ക്ഷി​ണ മേ​ഖ​ല നീ​ന്ത​ൽ മ​ത്സ​ര​ത്തി​ന് എ​ത്തി​യ​താ​യി​രു​ന്നു. 2022 ന​വം​ബ​ർ 29ന് ​വൈ​കീ​ട്ട് 4.30 ഓ​ടെ പ​രി​ശീ​ല​ന​ത്തി​നി​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.

പ​രി​ശീ​ല​ന​ത്തി​നി​ടെ സ്വി​മ്മി​ങ് പൂ​ളി​ന്‍റെ ക​ര​യി​ൽ ക​യ​റി​യ റോ​ഷ​ന് സ​മീ​പ​ത്ത് സ്ഥാ​പി​ച്ചി​രു​ന്ന താ​ൽ​ക്കാ​ലി​ക പ​ന്ത​ലി​ന്റെ തൂ​ണി​ൽ​നി​ന്ന് ഷോ​ക്കേ​ൽ​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. ആ​ശു​പ​ത്രി​യി​ലെ​ത്തും മു​മ്പേ ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ടെ​ന്നാ​യി​രു​ന്നു ഡോ​ക്ട​ർ​മാ​രു​ടെ സ്ഥി​രീ​ക​ര​ണം.

മ​ത്സ​ര​ത്തി​ന്‍റെ സം​ഘാ​ട​ക​നും നാ​ഷ​ന​ൽ പ​ബ്ലി​ക് സ്കൂ​ളി​ലെ ജീ​വ​ന​ക്കാ​ര​നു​മാ​യ മു​ഹ​മ്മ​ദ്, പ​ന്ത​ൽ ഒ​രു​ക്കി​യ ഇ​ല​ക്ട്രീ​ഷ്യ​നാ​യ ക​ഗ്ഗാ​ലി​പു​ര സ്വ​ദേ​ശി ഹ​രീ​ഷ് എ​ന്നി​വ​രെ കേ​സി​ൽ സം​ശ​യി​ക്കു​ന്ന​താ​യി കു​റ്റ​പ​ത്ര​ത്തി​ൽ പ​രാ​മ​ർ​ശി​ക്കു​ന്നു​ണ്ട്. റോ​ഷ​ന്റെ ബ​ന്ധു സു​ലൈ​ഖ ജ​മാ​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലാ​ണ് ഇ​പ്പോ​ൾ പൊ​ലീ​സ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:StudentBangalore NewsIndia NewsDeath
News Summary - Malayali student dies of shock while going to swimming competition- The document has been submitted
Next Story