ഫീസടക്കാനാകാതെ പഠനം മുടങ്ങുന്ന വിദ്യാർഥികൾക്കുവേണ്ടി മലയാളി പ്രിൻസിപ്പൽ പിരിച്ചെടുത്തത് 40 ലക്ഷം രൂപ
text_fieldsമുംബൈ:ലോക്ഡൗണിനെ തുടർന്നുണ്ടായ സാമ്പത്തിക ബുദ്ധിമുട്ട് മൂലം പഠനം തുടർന്നുകൊണ്ടുപോകാൻ കഴിയാത്ത വിദ്യാർഥികൾക്ക് താങ്ങായി മലയാളി പ്രിൻസിപ്പൽ. മഹാരാഷ്ട്രയിലെ പവയ് ഇംഗ്ലീഷ് ഹൈസ്കൂളിൽ ഓൺലൈൻ ക്ലാസുകളിൽ കുട്ടികളുടെ എണ്ണം കുറഞ്ഞതോടെയാണ് പ്രിൻസിപ്പൽ ഷേർലി പിള്ള കാരണമന്വേഷിച്ച് തുടങ്ങിയത്.
ലോക് ഡൗൺ മൂലം ജോലി നഷ്ടപ്പെടുകയോ ശമ്പളം കുറക്കുകയോ ചെയ്ത രക്ഷിതാക്കൾക്ക് മക്കളുടെ പഠനഭാരം താങ്ങാൻ കഴിയാത്ത അവസ്ഥയാണെന്നും അതിനാലാണ് ക്ലാസുകളിൽ കുട്ടികൾ വരാത്തതെന്നും മനസ്സിലായതടെ കോർപറേറ്റ് സ്ഥാപനങ്ങളുടേയും വ്യക്തികളുടേയും സഹായം തേടുകയായിരുന്നു ഷേർലി. ഇതിന് നല്ല പ്രതികരണമാണ് ലഭിച്ചത്.
ഏകദേശം 200 കുട്ടികളുടെ ഫീസ് ഇത്തരത്തിൽ അടക്കാൻ കഴിഞ്ഞതിന്‍റെ സന്തോഷത്തിലാണ് ഷേർലി. ദിവസ വരുമാനക്കാരായ മാതാപിതാക്കളുടെ മക്കാളയ തങ്ങളുടെ വിദ്യാർഥികൾക്ക് സ്പോൺസറെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഇപ്പോൾ ഷേർലി പിള്ള. ഒട്ടേറെ അധ്യാപകർക്ക് പ്രചോദനമായിട്ടുണ്ട് ഷേർലിയുടെ പ്രവൃത്തി. മുംബൈക്ക് അകത്തുനിന്നും പുറത്തുനിന്നും നിരവധി അധ്യാപകർ എങ്ങനെയാണ് ഇത് സാധ്യമാക്കിയത് എന്ന് ചോദിച്ച് വിളിക്കുന്നുണ്ടെന്നും ഷേർലി പിള്ള പറഞ്ഞു.
ഓൺലൈൻ ക്ലാസ് നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഫീസ് കുറക്കണമെന്ന് നേരത്തേ തന്നെ സുപ്രീംകോടതി നിർദേശം നൽകിയിരുന്നു. കാമ്പസുകൾ അടഞ്ഞുകിടക്കുന്നതുമൂലം വൈദ്യുതി, വെള്ളം പോലുള്ള പല അടിസ്ഥാന സൗകര്യങ്ങളും നൽകേണ്ടതില്ലാത്തതിനാൽ ഫീസ് നിർബന്ധമായും കുറക്കണമെന്നാണ് കോടതി നിർദേശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

