ഡൽഹിയിൽ മലയാളി നഴ്സിൻെറ കുഞ്ഞിനും കോവിഡ്
text_fieldsന്യൂഡൽഹി: ഡൽഹിയിൽ കോവിഡ് സ്ഥിരീകരിച്ച മലയാളിയായ നഴ്സിൻെറ കുഞ്ഞിനും കോവിഡ്. ഡൽഹി കാൻസർ ഇൻസ്റ്റിറ്റ്യൂ ട്ടിലെ മലയാളി നഴ്സിൻെറ രണ്ടുവയസായ കുഞ്ഞിനാണ് കോവിഡ് സ്ഥിരീകരിച്ചത്. രണ്ടുപേരുടെയും ആരോഗ്യ സ്ഥിതിയി ൽ ആശങ്കയില്ലെന്ന് അധികൃതർ അറിയിച്ചു.
എൽ.എൻ.ജെ.പി ആശുപത്രിയിൽ ചികിത്സയിലുള്ള നഴ്സ് എട്ടുമാസം ഗർഭിണിയാണ ്. കുഞ്ഞിന് പ്രത്യേക രോഗലക്ഷണങ്ങളൊന്നും ഇല്ലായിരുന്നെങ്കിലും സംശയത്തെ തുടർന്ന് സ്രവം പരിശോധനക്ക് അയക്കുകയായിരുന്നു. ഇന്നലെ വൈകിട്ടോടെയാണ് പരിശോധന ഫലം ലഭിച്ചത്.
ഡൽഹി കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിലെ 23 ആരോഗ്യ പ്രവർത്തകർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കൂടാതെ ഇവരിൽനിന്നും മറ്റു ആറുപേർക്കുകൂടി രോഗബാധ പകർന്നിട്ടുണ്ട്. കോവിഡ് ബാധ കൂടുതൽ പേരിലേക്ക് പടർന്ന സാഹചര്യത്തിൽ ഏപ്രിൽ ഒന്നുമുതൽ ആശുപത്രി അടച്ചിട്ടിരിക്കുകയാണ്.
