Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മലയാളി മാധ്യമപ്രവർത്തക ബംഗളൂരുവിൽ ആത്മഹത്യ ചെയ്ത നിലയിൽ; ഭർത്താവിന്‍റെ മാനസിക പീഡനം മൂലമെന്ന് കുറിപ്പ്

text_fields
bookmark_border
Suicide
cancel
Listen to this Article

ബംഗളൂരു: അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്സിലെ ജീവനക്കാരിയായ മലയാളി മാധ്യമപ്രവർത്തകയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. കാസർഗോഡ് സ്വദേശിനിയായ ശ്രുതി നാരായണൻ ആണ് ഭർത്താവിന്‍റെ പീഡനം മൂലം ആത്മഹത്യ ചെയ്തത്.

ഭർത്താവ് അനീഷ് ജന്മദേശമായ കണ്ണൂരിലേക്ക് പോയ സമയത്തായിരുന്നു സംഭവം. ദിവസങ്ങളായി ഫോണിൽ ബന്ധപ്പെടാൻ സാധിക്കാതിരുന്നതിനെ തുടർന്ന് സഹോദരൻ നിഷാന്ത് താമസ സ്ഥലത്ത് എത്തിയപ്പോഴാണ് ശ്രുതി ആത്മഹത്യ ചെയ്ത വിവരം പുറത്തറിയുന്നത്. ബംഗളൂരുവിലെ വൈറ്റ്ഫീൽഡിലുള്ള അപ്പാർട്ടമെന്‍റിൽ നിന്നുമാണ് അഴുകിയ നിലയിൽ മൃതദേഹം കണ്ടെടുത്തത്.

ശ്രുതിയുടെ മുറിയിൽ നിന്നും പൊലീസ് ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തു. സഹോദരൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അനീഷിനെതിരെ ആത്മഹത്യാ പ്രേരണ കുറ്റത്തിന് പൊലീസ് കേസെടുത്തു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Malayali journalist found dead in Bengaluru
Next Story