Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Yogi Adithyanath
cancel
Homechevron_rightNewschevron_rightIndiachevron_right'ബ്രിട്ടീഷുകാരെ...

'ബ്രിട്ടീഷുകാരെ ഭയന്നിട്ടില്ല, പിന്നെയാണ്...​'; യോഗിയുടെ ഫേസ്​ബുക്ക്​ പേജിൽ മലയാളികളുടെ പൊങ്കാല

text_fields
bookmark_border

ന്യൂഡൽഹി: ഹാഥറസിൽ 19കാരിയായ ദലിത്​ പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയതിനും കോൺഗ്രസ്​ നേതാക്കളായ രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും നേരെ നടന്ന അതിക്രമത്തിനുമെതിരെ ഉത്തർപ്രദേശ്​ മുഖ്യമന്ത്രി യോഗി ആദിത്യനാഥി​െൻറ ഫേസ്​ബുക്കിൽ പേജിൽ മലയാളികളുടെ 'പൊങ്കാല'യും പ്രതിഷേധവും. ഇരു സംഭവങ്ങളിലും യു.പി സർക്കാറും പൊലീസും സ്വീകരിക്കുന്ന നിലപാടാണ്​ പ്രതിഷേധത്തിന്​ കാരണം.


ഹാഥറസിലെ പെൺകുട്ടിയുടെ വീട്ടുകാരെ കാണാൻ പോയ രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും യു.പി പൊലീസ്​ തടയുകയും ഇരുവരെയും മർദ്ദിക്കുകയും ചെയ്​തിരുന്നു. ഇതി​െൻറ ചിത്രങ്ങൾ പ്രചരിച്ചതോടെ പ്രതിഷേധം ശക്തമായിരുന്നു. തുടർന്ന്​ വൈകിട്ട്​ യോഗി ആദിത്യനാഥി​െൻറ ഫേസ്​ബുക്ക്​ പേജിൽ ​പ്രത്യക്ഷപ്പെട്ട പോസ്​റ്റിന്​ കീഴിൽ പ്രതിഷേധവുമായി മലയാളികൾ എത്തി. മലയാളത്തിലുള്ള കമൻറുകൾ നിറഞ്ഞു. രാഹുൽ ഗാന്ധിക്ക്​ പിന്തുണ അർപ്പിച്ചുള്ളതായിരുന്നു ഭൂരിഭാഗം കമൻറുകളും. പെൺകുട്ടിക്ക്​ നീതി ആവശ്യപ്പെട്ടും നിരവധിപേർ രംഗത്തെത്തി. രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും നേരെ അക്രമം നടന്നിട്ടും യോഗി ആദിത്യനാഥ്​ മൗനം വെടിഞ്ഞിരുന്നില്ല. ഇതിനെതിരെ നിരവധി നേതാക്കൾ പരസ്യമായി രംഗത്തെത്തിയിരുന്നു.

സെപ്​റ്റംബർ 29ന്​​ രാവിലെയാണ്​ ഡൽഹിയിലെ ആശുപത്രിയിൽവെച്ച്​ പെൺകുട്ടി മരണത്തിന്​ കീഴടങ്ങുന്നത്​. പെൺകുട്ടിക്ക്​ ചികിത്സ നിഷേധിച്ചതായും പ്രതികൾക്കെതിരെ നടപടി സ്വീകരിക്കാൻ പൊലീസ്​ വിമുഖത കാണിച്ചതായും ആരോപണം ഉയർന്നിരുന്നു. തുടർന്ന്​ പൊലീസ്​ ബന്ധുക്കളെ അകറ്റി നിർത്തി പെൺകുട്ടിയുടെ മൃതദേഹം ബുധനാഴ്​ച പുലർച്ചെ ദഹിപ്പിച്ചു. മതവിശ്വാസ പ്രകാരം സംസ്​കാരം നടത്തണമെന്ന കുടുംബത്തി​െൻറ ആവശ്യം തള്ളിയ ​െപാലീസ്​ ബലപ്രയോഗത്തിലൂടെ സംസ്​കാരം നടത്തുകയായിരുന്നു. ഇത്​ രാജ്യം ​മുഴുവൻ പ്രതിഷേധം പടരാൻ ഇടയാക്കി.


വ്യാഴാഴ്​ച ഹാഥറസിലെ പെൺകുട്ടിയുടെ വീട്ടിലേക്ക്​ തിരിച്ച രാഹുലിനെയും പ്രിയങ്കയെയും പൊലീസ്​ കസ്​റ്റഡിയിലെടുത്തു. ഗ്രേറ്റർ നോയിഡയിൽവെച്ച്​ ഇവർ സഞ്ചരിച്ച വാഹനം പൊലീസ്​ തടഞ്ഞതിനെ തുടർന്ന്​ കാൽനടയായി ​പോകുന്നതിനിടെയായിരുന്നു സംഭവം. ഹാഥറസിൽ പ്രഖ്യാപിച്ച നിരോധനാജ്ഞ ലംഘിച്ചതിനായിരുന്നു നടപടി. പ്രവർത്തകർക്ക്​ നേരെ ലാത്തിവീശുകയും രാഹുലിനെ തള്ളിയിടുകയും ചെയ്​തു. ഇത്​ സംഘർഷത്തിന്​ ഇടയാക്കിയിരുന്നു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Priyanka GandhiMalayaliHathras rapeRahul GandhiYogi Adityanath
News Summary - Malayalees Comments on Yogi Adithyanaths Facebook page
Next Story