Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതബ്​ലീഗ്​ സമ്മേളനം:...

തബ്​ലീഗ്​ സമ്മേളനം: മലയാളികളടക്കം നിരീക്ഷണത്തിൽ

text_fields
bookmark_border
nisamudeen
cancel
camera_alt???? ????????????? ???????? ?????????????????? ????????????? ?????????????? ??????? ????????????????? ????????????????

ന്യൂഡൽഹി: നിസാമുദ്ദീനിലെ തബ്​ലീഗ്​ സമ്മേളനത്തിൽ പ​ങ്കെടുത്ത നിരവധി മലയാളികൾ കോവിഡ്​ നിരീക്ഷണത്തിൽ. ഇതിൽ പ ​ങ്കെടുത്ത നാല്​ മലപ്പുറം സ്വദേശികൾ നിരീക്ഷണത്തിലാണ്​. അഞ്ചുപേരാണ്​ മലപ്പുറത്തുനിന്ന്​ സമ്മേളനത്തിൽ പ​ങ്കെ ടുത്തത്​. ഇവർ നാട്ടിൽ തിരിച്ചെത്തിയിട്ടുണ്ടോ എന്ന കാര്യം പരിശോധിക്കുകയാണ്​.

കോഴിക്കോട്​ ജില്ലയിൽനിന്ന്​ ആറുപേരാണ്​ പരിപാടിയിൽ പ​ങ്കെടുത്തത്​. ഇടുക്കിയിൽനിന്ന്​ പ​ങ്കെടുത്ത ഒരാളും നിരീക്ഷണത്തിലുണ്ട്​​. അഞ്ചുപേരാണ്​ ഇവിടെനിന്ന്​ പ​ങ്കെടുത്തത്​. സമ്മേളനത്തിൽ പ​ങ്കെടുത്ത നിരവധി പേർ രാജ്യത്തി​​​െൻറ വിവിധ ഭാഗങ്ങളിലായി കോവിഡ്​ ബാധിച്ച്​ മരിച്ചിരുന്നു. മുന്നൂറിലധികം പേർ ചികിത്സയിലുമാണ്​. കഴിഞ്ഞദിവസം പത്തനംതിട്ടയിൽ മരിച്ചയാളും ഇതിൽ പ​ങ്കെടുത്തിരുന്നു. പക്ഷെ, ഇദ്ദേഹത്തിന്​ കോവിഡ്​ സ്​ഥിരീകരിച്ചിട്ടില്ല.

1,500ഒാളം പേരാണ്​ തമിഴ്​നാട്ടിൽനിന്ന്​ പ​െങ്കടുത്തത്​. സമ്മേളനത്തിൽ പ​െങ്കടുത്ത 65കാരനായ മധുര സ്വദേശി കോവിഡ്​ ബാധിച്ച്​ മരണമടഞ്ഞിരുന്നു. തമിഴ്​നാട്ടിലെ ആദ്യ കോവിഡ്​ മരണമാണിത്​. സംസ്​ഥാനത്ത്​ കോവിഡ്​ സ്​ഥിരീകരിച്ച 30ഒാളം പേർ ഡൽഹിയിൽനിന്ന്​ മടങ്ങിയവരാണ്​. മതസമ്മേളനത്തിൽ പ​െങ്കടുത്ത്​ തിരിച്ചെത്തിയ റെയിൽവേ ജീവനക്കാരനെ പരിശോധിച്ച ​മലയാളി റെയിൽവേ വനിത ഡോക്​ടർക്കും അവരുടെ പത്ത്​ മാസം പ്രായമായ കുഞ്ഞിനും ഉൾപ്പെടെ കുടുംബത്തിലെ നാലുപേർക്ക്​ കോവിഡ്​-19 ബാധ സ്​ഥിരീകരിച്ചിട്ടുണ്ട്​. കഴിഞ്ഞദിവസം ആറുപേരാണ്​ തെലങ്കാനയിൽ മരിച്ചത്​. നിസാമുദ്ദീൻ പരിസരം ഇ​േ​പ്പാൾ പൊലീസി​​​െൻറ നിയന്ത്രണത്തിലാണ്​. ഇവിടെയുള്ള ജനങ്ങളെ പരിശോധനക്കായി വിവിധ ആശുപത്രികളിലേക്ക്​ തിങ്കളാഴ്​ച രാത്രി തന്നെ മാറ്റിയിരുന്നു.

നിസാമുദ്ദീന്‍ മര്‍കസ് എന്നറിയപ്പെടുന്ന ‘ആലമി മര്‍കസി ബംഗ്ളെവാലി’ മസ്ജിദില്‍ തബ്​ലീഗ്​ സമ്മേളനത്തിൽ ​ 1500 മുതൽ1700 പേർ വരെ പ​ങ്കെടുത്തതായാണ്​ കരുതുന്നത്​. 1033 പേരെ ഇതുവരെ ഒഴിപ്പിച്ചിട്ടുണ്ട്​. 334 പേരെ ആശുപത്രിയിലാക്കി. 700ഓളം ആളുകളെ നിരീക്ഷണ കേന്ദ്രത്തിലേക്കും മാറ്റിയിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:national newsnisamudeen
News Summary - malayalees are in observation at nisamudeen
Next Story