Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമലയാളി വിദ്യാർഥി...

മലയാളി വിദ്യാർഥി പോണ്ടിച്ചേരിയിൽ വാഹനാപകടത്തിൽ മരിച്ചു

text_fields
bookmark_border
മലയാളി വിദ്യാർഥി പോണ്ടിച്ചേരിയിൽ വാഹനാപകടത്തിൽ മരിച്ചു
cancel

കൊടുവള്ളി: പു​​തു​​ച്ചേ​​രി​​യി​​ൽ സ്കൂ​​ട്ട​​റി​​ൽ പി​​ക്ക​​പ്പ് വാ​​നി​​ടി​​ച്ചു​​ണ്ടാ​​യ അ​​പ​​ക​​ട​​ത്തി​​ൽ വാ​​രി​​ക്കു​​ഴി​​ത്താ​​ഴം പാ​​ണോ​​ല​​ത്ത് നാ​​ല​​ക​​ത്ത് ആ​​ർ.​​സി. സൈ​​നു​​ദ്ദീന്‍റെ മ​​ക​​ൾ ഫ​​ഹ്​​​മി​​ദ ഷെ​​റി​​ൻ (22) മ​​രി​​ച്ചു. പോ​​ണ്ടി​​ച്ചേ​​രി കേ​​ന്ദ്ര സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യു​​ടെ സ്കൂ​​ൾ ഓ​​ഫ് മാ​​നേ​​ജ്മെ​​ന്‍റി​​ൽ ഒ​​ന്നാം വ​​ർ​​ഷ എം.​​ബി.​​എ വി​​ദ്യാ​​ർ​​ഥി​​നി​​യാ​​യി​​രു​​ന്നു.

വ്യാ​​ഴാ​​ഴ്ച രാ​​വി​​ലെ കൂ​​ട്ടു​​കാ​​രി​​ക്കൊ​​പ്പം സ്കൂ​​ട്ട​​റി​​ൽ യാ​​ത്ര ചെ​​യ്യ​​വെ പി​​ക്ക​​പ്പ് വാ​​ൻ ഇ​​വ​​രു​​ടെ സ്കൂ​​ട്ട​​റി​​ൽ ഇ​​ടി​​ക്കു​​ക​​യാ​​യി​​രു​​ന്നു. സ്കൂ​​ട്ട​​ർ ഓ​​ടി​​ച്ചി​​രു​​ന്ന വി​​ദ്യാ​​ർ​​ഥി​​നി​​ക്കും സാ​​ര​​മാ​​യി പ​​രി​​ക്കേ​​റ്റു. പി​​ന്നാ​​ലെ എ​​ത്തി​​യ സ​​ഹ​​പാ​​ഠി​​ക​​ളാ​​ണ് റോ​​ഡി​​ൽ വീ​​ണ ഇ​​രു​​വ​​രെ​​യും ക​​ണ്ട​​ത്. ഉ​​ട​​നെ ആ​​ശു​​പ​​ത്രി​​യി​​ൽ എ​​ത്തി​​ച്ചെ​​ങ്കി​​ലും ഫ​​ഹ്​​​മി​​ദ ഷെ​​റി​​നെ ര​​ക്ഷി​​ക്കാ​​നാ​​യി​​ല്ല.

മ​ൃ​​ത​​ദേ​​ഹം തി​​ണ്ടി​​വ​​നം ഗ​​വ. ആ​​ശു​​പ​​ത്രി മോ​​ർ​​ച്ച​​റി​​യി​​ലേ​​ക്കു മാ​​റ്റി. വെ​​ള്ളി​​യാ​​ഴ്ച നാ​​ട്ടി​​ലെ​​ത്തി​​ച്ച് ഖ​​ബ​​റ​​ട​​ക്കും. മു​​ക്കം സ്വ​​ദേ​​ശി മൂ​​സ അ​​ലി​​യാ​​ണ് ഭ​​ർ​​ത്താ​​വ്. ഒ​​ന്ന​​ര വ​​ർ​​ഷം മു​​മ്പാ​​യി​​രു​​ന്നു ഇ​​വ​​രു​​ടെ നി​​ക്കാ​​ഹ്. മാ​​താ​​വ്: ഷാ​​നി​​ദ പ​​ടി​​ക്ക​​ൽ. സ​​ഹോ​​ദ​​ര​​ങ്ങ​​ൾ: ആ​​ഷി​​ഖ്, ഫി​​ദ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Malayali studentPondicherry accident
News Summary - Malayalee student dies in road mishap in Pondicherry
Next Story