Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമലയാളി ഗുണ്ടാ തലവൻ...

മലയാളി ഗുണ്ടാ തലവൻ ബിനു കീഴടങ്ങി

text_fields
bookmark_border
മലയാളി ഗുണ്ടാ തലവൻ ബിനു കീഴടങ്ങി
cancel

ചെന്നൈ: കണ്ടാലുടൻ വെടി​വെക്കാൻ തീരുമാനിച്ചതിനു പിന്നാലെ മലയാളിയായ കുപ്രസിദ്ധ ഗുണ്ട ബിനു പാപ്പച്ചൻ ​ചെന്നൈ ​സിറ്റി പൊലീസിൽ കീഴടങ്ങി. ചൊവ്വാഴ്​ച രാവിലെ എട്ടരയോടെ അമ്പത്തൂർ അസിസ്​റ്റൻറ്​ പൊലീസ്​ കമീഷണർ സർവേശ് രാജിനു മുന്നിലാണു കീഴടങ്ങിയത്. കഴിഞ്ഞ ആറിന്​ ബിനുവി​​​െൻറ പിറന്നാൾ ആഘോഷത്തിലേക്കു ഇരച്ചുകയറിയ പൊലീസ് സംഘം 73 ഗുണ്ടകളെ അറസ്​റ്റ്​ ചെയ്തിരുന്നു. അന്ന്​ ബിനുവും രണ്ടു വിശ്വസ്തരും രക്ഷപ്പെട്ടു. കേരളത്തിലും ആന്ധ്രപ്രദേശിലും തമിഴ്നാടി​​​െൻറ വിവിധ പ്രദേശങ്ങളിലും ബിനുവിനായി പൊലീസ് അരിച്ചുപെറുക്കുകയായിരുന്നു. കൂട്ടാളികളായ കനകരാജ്, വിഘ്നേഷ് എന്നിവരെ പിടികിട്ടിയിട്ടില്ല. ബിനുവിനെ വിശദമായി ചോദ്യംചെയ്ത പൊലീസ് പിറന്നാൾ ആഘോഷം നടന്ന സ്ഥലത്തെത്തിച്ച് തെളിവെടുത്തു. 

തൃശൂർ സ്വദേശിയാണ്​ ബിനു. ഇയാളുടെ ചെറുപ്പത്തിൽ കുടുംബം ചെന്നൈയിലേക്കു കുടിയേറിയതാണ്. ചൂളൈമേട്ടിലായിരുന്നു താമസം. കുറ്റകൃത്യങ്ങളിൽനിന്ന്​  വിട്ടുനിന്ന മൂന്നു വർഷം ഇയാൾ കേരളത്തിലേക്ക്​ മടങ്ങിയെന്നാണ്​ ​െപാലീസ്​ കരുതിയത്​. എന്നാൽ, കഴിഞ്ഞ മൂന്നു വർഷവും തിരുച്ചിറപ്പള്ളിക്കു സമീപം കരൂരിലായിരുന്നു താനെന്ന്​ ബിനു പൊലീസിനു മൊഴി നൽകി. ആന്ധ്ര സ്വദേശിയാണെന്നാണ്​ താമസ സ്ഥലത്തും അയൽവാസികളോടും പറഞ്ഞിരുന്നത്. ചൂളൈമേട്ടിൽ ചായക്കടയിലെ തൊഴിലാളിയായി തുടങ്ങിയ ബിനു പിന്നീട് കുറ്റകൃത്യങ്ങളുടെ ലോകത്തെത്തുകയായിരുന്നു. കൊലപാതകക്കേസുകളിലുൾപ്പെടെ പ്രതിയായ ബിനു പിന്നീട് തലവെട്ടി ബിനുവെന്ന പേരിലാണ്​ ഗുണ്ടാ വൃത്തങ്ങളിൽ അറിയപ്പെട്ടിരുന്നത്. ഇയാൾക്കെത​ിരെ നാലു കൊലപാതകക്കേസുകളുണ്ടെന്നാണ്​ പൊലീസ് പറയുന്നത്.

ഇതിൽ ഒന്നിൽ കോടതി കുറ്റമുക്തനാക്കിയിട്ടുണ്ട്. മറ്റു കേസുകളിൽ അന്വേഷണം പുനരാരംഭിക്കാനാണ്​ പൊലീസ്​ തീരുമാനം. പിറന്നാൾ പാർട്ടിയിൽനിന്ന്​ രക്ഷപ്പെട്ട ബിനുവിനെയും കൂട്ടാളികളെയും പിടിക്കാൻ പഴുതടച്ച തിരച്ചിലാണ്​ പൊലീസ് നടത്തിയത്. അതിനാൽ, രക്ഷപ്പെട്ടതിനുശേഷം ബിനു തുടർച്ചയായി കാറിൽ സഞ്ചരിക്കുകയായിരുന്നു. കാറിൽതന്നെയായിരുന്നു ഉറക്കം. പ്രമോഹരോഗിയായ ബിനുവി​​​െൻറ വലതുകാലിൽ മുറിവുണ്ട്​.

അതിനിടെ, ബിനുവി​​​െൻറ ഒന്നര മിനിറ്റ് ദൈർഘ്യമുള്ള വിഡിയോ ദൃശ്യം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. ഇത് പൊലീസിനു പിടികൊടുക്കുന്നതിനു മുമ്പ്​ റെക്കോഡ് ചെയ്തതാണെന്നാണ്​ സൂചന. ‘പൊലീസും മാധ്യമങ്ങളും പറയുന്നതുപോലെ താൻ അത്ര വലിയ ഗുണ്ടയൊന്നുമല്ലെന്ന്​ വിഡിയോയിൽ പറയുന്നു. മൂന്നു വർഷമായി കരൂരിൽ സ്വസ്ഥജീവിതം നയിക്കുകയാണ്. പിറന്നാളാഘോഷത്തിന്​ ഒരു സുഹൃത്താണ്​ കേക്ക് മുറിക്കാൻ വടിവാൾ തന്നത്. കേക്ക് മുറിച്ചു പോകാനൊരുങ്ങിയപ്പോഴാണ്​ പൊലീസ് വളഞ്ഞത്.  ചെയ്ത തെറ്റുകൾക്കെല്ലാം മാപ്പുനൽകി എന്നെ ജീവിക്കാൻ അനുവദിക്കണം’ ^അപേക്ഷ സ്വരത്തിൽ ബിനു പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsChennai policeGunda BinuMalayalee Gunda
News Summary - Malayalee Gunda Binu: Chennai police-Kerala News
Next Story