മലയാളി ദമ്പതികളുടെ നിക്ഷേപത്തട്ടിപ്പ്; കേസ് സി.ഐ.ഡിക്ക് കൈമാറിയേക്കും
text_fieldsബംഗളൂരു: മലയാളികളടക്കം നിരവധി നിക്ഷേപകരുടെ പണവുമായി ബംഗളൂരുവിലെ ചിട്ടിയുടമകളായ മലയാളി ദമ്പതികൾ മുങ്ങിയ സംഭവത്തിൽ അന്വേഷണം ഊർജിതം. തിങ്കളാഴ്ച വരെ 370 പേർ പരാതിയുമായി രംഗത്തെത്തി. ഇനിയും ആയിരത്തോളം പേർകൂടി നിക്ഷേപകരായുണ്ടെന്നാണ് വിവരം. പുറത്തുവന്ന കണക്കു പ്രകാരം, 100 കോടി രൂപയുടെ തട്ടിപ്പാണ് നടന്നത്.
കേസിൽ ഉൾപ്പെട്ടവരിൽ അധികവും പ്രവാസി മലയാളികളായതിനാൽ, കേസ് ഊർജിതമാക്കാൻ രാഷ്ട്രീയസമ്മർദവുമുണ്ട്. വൈകാതെ, കേസ് സി.ഐ.ഡിക്ക് കൈമാറാനാണ് നീക്കം. രാമമൂർത്തി നഗറിലെ എ ആൻഡ് എ ചിറ്റ് ഫണ്ട്സ് ഉടമകളായ ആലപ്പുഴ രാമങ്കരി സ്വദേശി ടോമി എ. വർഗീസ്, ഭാര്യ ഷൈനി ടോമി എന്നിവരാണ് നിക്ഷേപകരുടെ നൂറുകോടിയോളം രൂപ വെട്ടിച്ച് മുങ്ങിയത്.
നിക്ഷേപകരുടെ പരാതിയിൽ രാമമൂർത്തി നഗർ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിരുന്നു. ബംഗളൂരുവിലെ വീടും വാഹനങ്ങളും വിറ്റ ഇവർ ബുധനാഴ്ചയോടെ ബംഗളൂരുവിൽനിന്ന് കടന്നതായാണ് വിവരം. കമ്പനി ജീവനക്കാരെ വിവരമറിയിക്കാതെയാണ് ദമ്പതികൾ ബംഗളൂരു വിട്ടത്. ഇരുവരുടെയും ഫോണുകൾ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

