Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഒാൺലൈൻ പഠനക്ലാസ്; സഹായ...

ഒാൺലൈൻ പഠനക്ലാസ്; സഹായ ഹസ്തവുമായി മലയാളം മിഷൻ

text_fields
bookmark_border
malayalam-mission-karnataka
cancel

ബം​ഗ​ളൂ​രു: കോ​വി​ഡ്-19‍​െൻറ പ​ശ്ചാ​ത്ത​ല​ത്തി​ൽ സ്കൂ​ൾ പ​ഠ​ന​ക്ലാ​സു​ക​ൾ ഒാ​ൺ​ലൈ​നി​ലേ​ക്ക് മാ​റി​യ​തോ​ടെ ഡി​ജി​റ്റ​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ ല​ഭ്യ​മ​ല്ലാ​ത്ത​വ​ർ​ക്ക് സ​ഹാ​യ​ഹ​സ്ത​വു​മാ​യി മ​ല​യാ​ളം മി​ഷ​ൻ ക​ർ​ണാ​ട​ക ചാ​പ്റ്റ​ർ രം​ഗ​ത്ത്. വീ​ടു​ക​ളി​ൽ ലാ​പ്ടോ​പ്​, സ്മാ​ർ​ട്ട് ഫോ​ൺ തു​ട​ങ്ങി​യ​വ ഇ​ല്ലാ​തെ ഒാ​ൺ​ലൈ​ൻ പ​ഠ​ന​ത്തി​ന് ബു​ദ്ധി​മു​ട്ട്​ നേ​രി​ടു​ന്ന​വ​ർ​ക്കാ​ണ് ആ​വ​ശ്യ​മാ​യ സ​ഹാ​യം ല​ഭ്യ​മാ​ക്കു​ക. ജൂ​ൺ ഒ​ന്നി​നു​ത​ന്നെ ഒാ​ൺ​ലൈ​ൻ വ​ഴി ക്ലാ​സു​ക​ൾ ആ​രം​ഭി​ച്ചെ​ങ്കി​ലും സാ​മ്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന പ​ല കു​ടും​ബ​ങ്ങ​ളി​ലെ​യും കു​ട്ടി​ക​ൾ​ക്ക് ഡി​ജി​റ്റ​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ ഇ​ല്ലാ​ത്ത​തി​നാ​ൽ ഒാ​ൺ​ലൈ​ൻ ക്ലാ​സി​ൽ പ​ങ്കെ​ടു​ക്കാ​നാ​കു​ന്നി​ല്ല. 

കോ​വി​ഡ് പ്ര​തി​സ​ന്ധി​യി​ൽ ജോ​ലി​യും വ​രു​മാ​ന​വും ന​ഷ്​​​ട​പ്പെ​ട്ട കു​ടും​ബ​ങ്ങ​ൾ​ക്ക് അ​വ​രു​ടെ കു​ട്ടി​ക​ൾ​ക്കാ​യി പു​തി​യ ലാ​പ്ടോ​പ്പും സ്മാ​ർ​ട്ഫോ​ണും വാ​ങ്ങി​ക്കൊ​ടു​ക്കു​ക പ്രാ​യോ​ഗി​ക​മ​ല്ല. ഈ ​പ്ര​തി​സ​ന്ധി മ​ന​സ്സി​ലാ​ക്കി​യാ​ണ് മ​ല​യാ​ളം മി​ഷ​ൻ പ​ദ്ധ​തി ആ​വി​ഷ്ക​രി​ച്ചി​രി​ക്കു​ന്ന​ത്. ക​ർ​ണാ​ട​ക​യി​ലാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.  ഐ.​ടി ന​ഗ​ര​മാ​യ ബം​ഗ​ളൂ​രു​വി​ൽ നി​ര​വ​ധി വീ​ടു​ക​ളി​ൽ പ​ഴ​യ ലാ​പ്ടോ​പ്, സ്മാ​ർ​ട്ഫോ​ണു​ക​ൾ, ടാ​ബു​ക​ൾ എ​ന്നി​വ ഉ​പ​യോ​ഗി​ക്കാ​തെ ഇ​രി​ക്കു​ന്നു​ണ്ട്. ഇ​വ ശേ​ഖ​രി​ച്ച് ആ​വ​ശ്യ​ക്കാ​രി​ലേ​ക്ക് എ​ത്തി​ച്ചു​ന​ൽ​കു​ക എ​ന്ന​താ​ണ് പ​ദ്ധ​തി​യി​ലൂ​ടെ ന​ട​പ്പാ​ക്കു​ന്ന​ത്. 

മ​ല​യാ​ളം മി​ഷ‍​െൻറ 400ല​ധി​കം ക്ലാ​സു​ക​ൾ വ​ഴി ഈ ​സ​ന്ദേ​ശം പ്ര​ച​രി​പ്പി​ച്ച് പ​ദ്ധ​തി യ​ഥാ​ർ​ഥ്യ​മാ​ക്കും. കൂ​ടാ​തെ അ​പ്പാ​ർ​ട്​​മ​െൻറു​ക​ൾ, ഫ്ലാ​റ്റ് സ​മു​ച്ച​യ​ങ്ങ​ൾ, റെ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​നു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ ക​മ്മി​റ്റി​ക​ൾ മു​ഖേ​ന പ​ദ്ധ​തി വി​ജ​യി​പ്പി​ക്കാ​നു​ള്ള ന​ട​പ​ടി​യും ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.  മ​ല​യാ​ളം മി​ഷ​ൻ ഉ​പ​ദേ​ശ​ക സ​മി​തി അം​ഗം ഗോ​പി​നാ​ഥ് അ​മ്പാ​ടി മൂ​ന്നു കു​ട്ടി​ക​ൾ​ക്ക് ലാ​പ്ടോ​പ് വി​ത​ര​ണം ചെ​യ്ത്​ പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. കോ​വി​ഡ് കാ​ല​ത്ത്  മ​ല​യാ​ളം മി​ഷ​ൻ മു​ൻ​കൈ​യെ​ടു​ത്ത്​ ബം​ഗ​ളൂ​രു​വി​ലെ എ​ല്ലാ മ​ല​യാ​ളി സം​ഘ​ട​ന​ക​ളെ​യും  സ​ഹ​ക​രി​പ്പി​ച്ച് ഹെ​ൽ​പ് ഡെ​സ്ക് രൂ​പ​വ​ത്ക​രി​ച്ച് നി​ര​വ​ധി സ​ഹാ​യ സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യി​രു​ന്നു. ക​ർ​ണാ​ട​ക​യി​ലെ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ൽ വ​ള​രെ​യേ​റെ പ്ര​ശം​സ നേ​ടി​യ ഈ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കേ​ര​ള​ത്തി​ലും ച​ർ​ച്ച​യാ​യി​രു​ന്നു. 

ആ​യി​ര​ക്ക​ണ​ക്കി​ന്   മ​ല​യാ​ളി​ക​ൾ​ക്ക് ഗു​ണ​ക​ര​മാ​യ ഈ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ  തു​ട​ർ​ച്ച എ​ന്ന നി​ല​ക്ക് എ​ല്ലാ  സം​ഘ​ട​ന​ക​ളു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ  ഈ  ​പ​ദ്ധ​തി​യും ന​ല്ല​രീ​തി​യി​ൽ വി​ജ​യി​പ്പി​ക്കാ​നു​ള്ള  ശ്ര​മ​ത്തി​ലാ​ണ് മ​ല​യാ​ളം മി​ഷ​ൻ. 
ന​ഗ​ര​ത്തി​ലെ സാ​മ്പ​ത്തി​ക​മാ​യി പി​ന്നാ​ക്ക​മു​ള്ള കു​ടും​ബ​ങ്ങ​ളി​ലെ കു​ട്ടി​ക​ളെ ക​ണ്ടെ​ത്തി ഓ​ൺ​ലൈ​ൻ ക്ലാ​സ് ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​തി​ൽ സ​ഹാ​യി​ക്കാ​നു​ള്ള ഈ ​ബൃ​ഹ​ദ്​​പ​ദ്ധ​തി​യി​ൽ എ​ല്ലാ​വ​രും സ​ഹ​ക​രി​ക്ക​ണ​മെ​ന്ന്  മ​ല​യാ​ളം മി​ഷ​ൻ ഭാ​ര​വാ​ഹി​ക​ളാ​യ ബി​ലു സി. ​നാ​രാ​യ​ണ​ൻ, കെ. ​ദാ​മോ​ദ​ര​ൻ, ടോ​മി  ആ​ലു​ങ്ക​ൽ  എ​ന്നി​വ​ർ അ​ഭ്യ​ർ​ഥി​ച്ചു. 

പ​ഴ​യ​തും എ​ന്നാ​ൽ, പ്ര​വ​ർ​ത്ത​ന ക്ഷ​മ​ത​യു​ള്ള​തു​മാ​യ ലാ​പ്ടോ​പ്, സ്മാ​ർ​ട്ഫോ​ൺ, ടാ​ബ്​​ല​റ്റ് എ​ന്നി​വ ന​ൽ​കാ​ൻ താ​ൽ​പ​ര്യ​മു​ള്ള​വ​രും ഉ​പ​യോ​ഗി​ച്ച ഡി​ജി​റ്റ​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ ആ​വ​ശ്യ​മാ​യി​ട്ടു​ള്ള​വ​രും മ​ല​യാ​ളം മി​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട​മെ​ന്ന് ബം​ഗ​ളൂ​രു സൗ​ത്ത് സോ​ൺ കോ​ഒാ​ഡി​നേ​റ്റ​ർ ജോ​മോ​ൻ സ്​​റ്റീ​ഫ​ൻ അ​റി​യി​ച്ചു. 8884840022, 9035161130, 9535201630, 9448108801,9880770648.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsonline classMalayalam Mission Karnataka
News Summary - Malayalam Mission Chapter in Karnataka Online class -Kerala News
Next Story