വിദ്യാലയങ്ങളിൽ മലയാളം നിര്‍ബന്ധം: നാളെ അതിര്‍ത്തി ബന്ദ്
text_fieldsമംഗളൂരു: കാസര്‍കോട് ജില്ലയില്‍ വിദ്യാലയങ്ങളില്‍ മലയാളം നിര്‍ബന്ധമാക്കാനുള്ള കേരളസര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച് നാളെ അതിര്ത്തിബന്ദ് നടത്താന്‍ കര്‍ണാടക രക്ഷണ വേദികെ തീരുമാനിച്ചു. കേരള-കര്‍ണാടക അതിര്‍ത്തിയായ തലപ്പാടിയിലാണ് ബന്ദ്. പ്രതിഷേധ വാഹനറാലി സംഘടിപ്പിക്കുമെന്ന് വേദികെ പ്രസിഡൻറ് പ്രവീണ്‍കുമാര്‍ ഷെട്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കേരളസര്ക്കാറിനെതിരായ പ്രതിഷേധറാലി രാവിലെ 11.30ന് മംഗളൂരു നെഹ്റു മൈതാനിയില്‍നിന്ന് ആരംഭിക്കും. ജില്ലയുടെ നാനാഭാഗങ്ങളില്‍ സമാനരീതിയില്‍ റാലി സംഘടിപ്പിക്കും. 12ന് പ്രഖ്യാപിച്ച സംസ്ഥാന ബന്ദ് രാവിലെ ആറു മുതല്‍ വൈകീട്ട് ആറുവരെയാണ്.